പ്രണയാതുരമായ ഒരു തീവണ്ടിയാത്രയുടെ അന്ത്യം-പ്രണയം-7




ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കാര്യങ്ങള്‍ സംഭവിയ്ക്കുന്നത് എത്രത്തോളം യാദൃശ്ചികമായിട്ടാണെങ്കിലും അത് ഒരു വലിയ പ്ലാനിന്റെ ഭാഗമായിട്ടാണെന്നാണ് ഞാനെപ്പോഴും വിശ്വസിയ്ക്കുന്നത്.ഒരു പക്ഷെ വിധി അല്ലെങ്കില്‍ ദൈവത്തിന്റെ പ്ലാന്‍ ആയിരിക്കണം.അങ്ങനെ അല്ലായിരുന്നെങ്കില്‍ പാത്തുമ്മയുമായി ഇങ്ങനെ ഒരു ബന്ധം ഉണ്ടാകാനും,ഒരുമിച്ച് ഇത്രയും മനോഹരമായ ഒരു യാത്ര നടത്താനിടയാതിനും ഒക്കെ എന്തു വിശദീകരണമാണ് നല്‍കാനാകുക?ആ യാത്ര വീണ്ടും നീണ്ടു പോകട്ടെ എന്ന ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അല്‍പം പോലും വിലകല്‍പ്പിക്കാതെ ട്രെയിന്‍ അതിനാലാവുന്ന വേഗത്തില്‍ ഓടിക്കൊണ്ടിരുന്നു.സംസാരത്തിനിടയില്‍ പലപ്പോഴും അവളുടെ മുടി പാറി എന്റെ മുഖത്തുരുമ്മുന്നുണ്ടായിരുന്നു.ജീവിതത്തില്‍ ആന്നാദ്യമായിട്ട് ഞാനതിഷ്ടപെട്ടു.മുന്‍പെല്ലായ്പ്പോഴും, മറ്റു സഹയാത്രികകളില്‍ നിന്നുള്ള  സമാന അനുഭവങ്ങള്‍ എന്നെ വല്ലാതെ ഇറിട്ടേറ്റ് ചെയ്യാറായിരുന്നു പതിവ് പക്ഷെ ജീവിതത്തില്‍ ആന്നാദ്യമായിട്ട് ഞാനതിഷ്ടപെട്ടു.അവളുടെ മുടിയിഴകള്‍ എന്നെ തഴുകുന്നതു പോലെ തോന്നി.

ഒടുവില്‍ നാലു മണിയ്ക്കൂര്‍ വൈകി പരശുറാം എക്സ്‌പ്രസ് കോഴിക്കോട്  എത്തുമ്പോള്‍ നേരം 8.30 ആയിട്ടുണ്ടായിരുന്നു.എത്രയും വേഗം ട്രെയിനില്‍ നിന്നിറങ്ങി വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു ആളുകളെല്ലാം.ഞങ്ങള്‍ രണ്ടുപേരും ആയിരുന്നു ഏറ്റവും അവസാനം ഇറങ്ങിയത് കാരണം,അത്രയും നേരം കൂടി കൂടെ നില്‍ക്കാന്‍ ഞങ്ങള്‍ അത്രയ്ക്കും കൊതിച്ചിരുന്നു.പ്ലാറ്റ്ഫോമില്‍ ഇറങ്ങിയും കുറച്ചു നേരം ഞങ്ങള്‍ പരസ്പരം നോക്കി അന്തം വിട്ടു നിന്നു.ആ അന്തം വിടലില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തിയത് അവളുടെ ഫോണിന്റെ ബെല്ലടിയാണ്.വ അലൈക്കും അസലാം പറഞ്ഞു കൊണ്ടു് സംഭാഷണം തുടങ്ങിയപ്പോള്‍ തന്നെ അവളുടെ വീട്ടില്‍ നിന്നും ആരെങ്കിലും ആകും വിളിയ്ക്കുന്നതെന്ന് എനിയ്ക്ക് ഉറപ്പായിരുന്നു.ഫോണ്‍ വെച്ചപ്പോള്‍ അവള്‍ പറഞ്ഞു.
"ഇക്കാക്കയാ വിളിച്ചതു്.ഓന്‍ ന്നെ പിക്കു് ചെയ്യാന്‍ വരുന്നുണ്ടെന്ന് .എന്താ ഓനെ കണ്ടിട്ട് പോയാല്‍ പോരെ..?"
മലപ്പുറം സ്റ്റൈലിലുള്ള വര്‍ത്തമാനം..I just love it..!!!
"ഇജ്ജ് ന്നെ കൊല്ലാന്‍ കൊടുത്തേ അടങ്ങു ഇല്ലേ..പാത്തൂ..." ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
"അദേയ് നെനക്ക്  ഇപ്പൊത്തന്നെ ധൈര്യം കിട്ടിക്കോട്ടെ ന്നു കരുതി പറഞ്ഞതാ..ഓനെ അത്രയ്ക്ക് പേടിയ്ക്കനൊന്നും ഇല്ല..നീ പണ്ടു കണ്ടിട്ടുള്ളതല്ലേ..പിന്നെന്താ..?"അവള്‍ കാര്യായിട്ടാണ് പറയുന്നതെന്ന് അപ്പോഴാണു എനിയ്ക്ക് കത്തിയത്.
"പണ്ടു കണ്ട പോലെ അല്ലല്ലോ ഇപ്പോ കാണുന്നതു..എന്നെ ഓര്‍മ്മയുണ്ടാവാന്‍ തന്നെ സാധ്യത ഇല്ല...ഒരു വിധത്തില്‍ പറഞ്ഞാല്‍ എന്റെ മുഖം ഓര്‍മ്മയില്ലാതിരിക്കുന്നതാ നല്ലത്..ഭാവിയില്‍ കിട്ടുന്ന  രണ്ട് അടിയെങ്കിലും കുറയും."ഞാന്‍ വെറുതെ പറയുകയായിരുന്നില്ല.
"എന്നാ പിന്നെ മോന്‍ ആദ്യം പൊയ്ക്കോ.ഇക്കാക്ക വരാന്‍ ഒരു 5 മിനിറ്റ് കൂടി എടുക്കാം..തിങ്കളാഴ്ച്ച വിളിയ്ക്കാം..I'll miss you...love.." ഒരു ടാറ്റാ ബൈ ബൈ-യുടെ അകമ്പടിയോടെ അവളിത്രയും പറഞ്ഞു.
"I'll miss you tooo...every second..love you..take care"തിരിച്ചും ടാറ്റാ ബൈ ബൈ കൊടുത്തുകൊണ്ട് ഞാന്‍ നടന്നു.

അത്രയും നേരം ഞാന്‍ കഴിച്ചുകൂട്ടിയ മായാലോകത്തു നിന്നും പുറത്തു കടക്കാന്‍ എനിയ്ക്കു് പിന്നേയും നേരം വേണ്ടി വന്നു.ഓവര്‍ ബ്രിഡ്ജ് കടന്ന് ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ എത്തുന്നതു വരെ അവള്‍ എന്നെത്തന്നെയും ഞാന്‍ അവളെയും നോക്കികൊണ്ടിരുന്നു.തിരിഞ്ഞു നോക്കി കഴുത്തുളുക്കേണ്ട എന്നു കരുതി ഓവര്‍ ബ്രിഡ്ജിലൂടെ ഞാന്‍ പിന്നോട്ടാണ് നടന്നത്.അവള്‍ കാഴ്ചയില്‍ നിന്നും മറഞ്ഞപ്പോളാണ് സ്ഥലകാല-സമയ ബോധം തിരിച്ചു കിട്ടിയത്.
ഏഴു മണിക്ക് വീട്ടില്‍ തിരിച്ചെത്തേണ്ട ഞാന്‍ ഒന്‍പതു മണിയായിട്ടും കോഴിക്കോട് പോലും വിട്ടിട്ടില്ല.ഫോണ്‍ ആണെങ്കില്‍ ബാറ്ററി തീര്‍ന്നു ഓഫ് ആകുകയും ചെയ്തിരിയ്ക്കുന്നു.പ്രശ്നങ്ങള്‍ ഇനിയും ധാരാളം.രാവിലത്തെ തിരക്കില്‍ ബൈക്ക് റോഡ് സൈഡില്‍ നിര്‍ത്തിയാണ് പോന്നത്.അതവിടെ ഉണ്ടാകുമോ എന്നത് ദൈവത്തിനു മാത്രമേ അറിയൂ.ബി പ്പി SLV  റോക്കറ്റ് പോലെ ഉയരാന്‍ തുടങ്ങി.എന്തായാലും വീട്ടില്‍ വിളിച്ചു പറയാന്‍ തീരുമാനിച്ചു.അല്ലെങ്കില്‍ വീട്ടിനു പുറത്തിട്ട് വാതിലടയ്ക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.അമ്മയാകണേ ഫോണ്‍ എടുക്കുന്നതെന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ടു് കോയിന്‍ ബോക്സില്‍ നിന്നും വീട്ടിലെ ഫോണിലേയ്ക്ക് കറക്കി.ഫോണെടുത്തത് അച്ഛനായിരുന്നു-the worst case scenario.ഏട്ടന്‍ എനിയ്ക്കു വേണ്ടി മുന്‍കൂര്‍ ജാമ്യം എടുത്തുവെച്ചതിനാല്‍ പ്രതീക്ഷച്ചത്ര വഴക്കു കേട്ടില്ല.ഇത്രയും സ്നേഹമുള്ള ഒരേട്ടനെ കിട്ടാന്‍ എന്തു പുണ്യമാണാവോ ഞാന്‍ ചെയ്തതു.അങ്ങനെ ഒരു ടെന്‍ഷന്‍ ഒഴിഞ്ഞു.വീട്ടിലേയ്ക്കുള്ള ഗേറ്റ്-പാസ്സ് ഓകേ.ഇനി ബൈക്കു്.ട്രാഫിക്ക് പോലീസ് എങ്ങാനും തൂക്കിയെടുത്തു പോയിട്ടുണ്ടെങ്കില്‍ ബൈക്ക് ഗോവിന്ദ..!.എത്രയും പെട്ടെന്ന് ബൈക്കിനടുത്തെത്തുക എന്ന അജണ്ടയുമായി ഞാന്‍ പ്ലാറ്റ്ഫോമിലൂടെ ഓടാന്‍ തുടങ്ങി.സിറ്റുവേഷന്റെ ഒരു ഗ്രാവിറ്റി കാരണം ഓട്ടം വളരെ പെട്ടെന്നു തന്നെ പറക്കലായി മാറി എന്നു പറഞ്ഞാല്‍ അതിലൊട്ടും തന്നെ അതിശയോക്തി ഇല്ല.ആ ഓട്ടത്തിനിടയില്‍,പാത്തുമ്മ എങ്ങാനും എന്റെ പിന്നില്‍ നടന്നു വരുന്നുണ്ടാകുമോ എന്ന തോന്നലിന്റെ ഉള്‍പ്രേണയാല്‍ ഞാന്‍ ഒരു നിമിഷ നേരത്തേയ്ക്ക് തിരിഞ്ഞു നോക്കി.എന്റെ മുന്നിലുള്ള ഒരാളെ ചെന്നിടിച്ച് ഞാന്‍ താഴെ വീണപ്പോള്‍ മാത്രമാണ് ചെയ്ത മണ്ടത്തരത്തിന്റെ ഡെപ്ത് എനിയ്ക്ക് മനസ്സിലായത്.നിലത്തു കൈകുത്തി മെല്ലെ ഞാന്‍ എണീറ്റു.ഒരു അടിയില്‍ കുറഞ്ഞ മറ്റൊന്നും  പ്രതീക്ഷിക്കാതെ ഞാന്‍ പറഞ്ഞു.
"mmmm..h...I'm extremely sorry sir..ക്ഷമിയ്ക്കണം " എന്തു ചെറ്റത്തരം കാണിച്ചാലും അതിനെയെല്ലാം സോറി എന്നരൊറ്റവാക്കു കൊണ്ട് പ്രതിരോധിയ്ക്കാമല്ലോ.ഇത്രയും നല്ല മറ്റൊരു സംഭാവന മലയാളികളുടെ ജീവിതത്തിലേയ്ക്ക് ഇഗ്ലീഷ് നല്കിയിട്ടില്ല

"ഓ.നീയായിരുന്നോ..വല്ലാതെ തിരക്കിലാണെന്ന് തോന്നുന്നു..."
ഭാഗ്യം,അടി കിട്ടാതെ രക്ഷപ്പെട്ടല്ലോ എന്നു മനസ്സില്‍ കരുതികൊണ്ട്   ഞാന്‍ ആദ്യായിട്ട് എന്റെ ഹെഡ്-ഓണ്‍ കൊളിഷന്റെ രക്തസാഷിയുടെ മുഖത്തേയ്ക്ക് നോക്കി.എന്റെ (നിര്‍)ഭാഗ്യവശാല്‍ അത് അവളുടെ സഹോദരന്‍(അവളുടെ ഭാഷയില്‍ ഇക്കാക്ക) ആയിരുന്നു.മുഖത്തെ ഞെട്ടല്‍ മറച്ചു പിടിയ്ക്കാന്‍ ചില വിഫല ശ്രമങ്ങള്‍ നടത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു.
"..ശെരിയ്ക്കും സോറി ട്ടോ.നിങ്ങള്‍ എന്നെ രണ്ടു വര്‍ഷത്തിനു ശേഷവും ഓര്‍ക്കുന്നുണ്ടെന്നത് വല്ലാത്ത ഒരു അദ്ഭുതം തന്നെയാണ്."
"ഹ ഹ..അങ്ങനെ പെട്ടെന്നങ്ങട്ട് മറക്കുവോ...നിന്റെ ശബ്ദം പോലും ഞാന്‍ തിരിച്ചറിയും..ഇന്റെ ഫോണിന്നല്ലെ  പണ്ട് ഓള് നെന്നെ വിളിക്കാറുണ്ടായിരുന്നത്.."ഒടുക്കതെ ഒരു ചിരിയുടെ അകമ്പടിയോടെ എന്റ ഭാവി അളിയന്‍ പറഞ്ഞു.
പാരകള്‍ ഏതെല്ലാം വഴിയാ വരുന്നതെന്ന് നോക്കണേ.!!അല്ലേങ്കില്‍ തന്നെ ഇയാളെന്തിനാ എന്റെ ശബ്ദം പോലും ഓര്‍ത്തു വെയ്ക്കുന്നെ..?ഇനിയിപ്പോ പറഞ്ഞതില്‍ വല്ല ദു സൂചനകളും ഉണ്ടോ? പ്രത്യേകിച്ച് ആ "അങ്ങനെ പെട്ടെന്നങ്ങട്ട് മറക്കുവോ"-യ്ക്ക്
ഔപചാരിക ചോദ്യോത്തരങ്ങളുടെ ആദ്യ റൗണ്ട് തീര്‍ന്നപ്പോള്‍ വലരെ നൈസ് ആയിട്ട് അവിടെ നിന്നും സ്കൂട്ടാക്കുക്ക എന്ന ഉദ്ദേശത്തില്‍ നിഷ്കളങ്കമായി ഞാന് മൊഴിഞ്ഞു.
 "എന്നാ പിന്നെ ഞാന്‍ പോയാലോ.ഇപ്പോ തന്നെ വല്ലാതെ വൈകി.ഈ ഇന്ത്യന്‍ റെയില്‍വേ-യുടെ ഒരു കാര്യം"
പണ്ടേ അങ്ങനെയാ..പാലം കടക്കുവോളം നാരായണ,പാലം കടന്നല്‍ കൂരായണ,അത്രയും നേരം റെയില്‍വേയെ പുകത്തുകയായിരുന്നു.ഇപ്പൊഴോ.!
"മോളും ഈ വണ്ടിയ്ക്ക് വരുന്നുണ്ട് ..അവളിപ്പോള്‍  ഇങ്ങോട്ടെത്തും.അവളെ കണ്ടിട്ട് പോകാം..നില്‍ക്ക്"ഒരു ഏട്ടന്റെ അധികാരത്തോടെ ആയിരുന്നു അതു പറഞ്ഞത്.

എന്നേം കൊണ്ടേ പോകൂ അല്ലേ അളിയാ.......ഉറക്കെ പറയാനുള്ള ധൈര്യം ഇല്ലാത്തോണ്ട് മനസ്സില്‍ ഒതുക്കി.
ഇനിയിപ്പോള്‍ അവള്‍ എന്നെ കാണുമ്പോള്‍ എന്തെല്ലാം പുലിവാലുകളാണാവോ ഉണ്ടാകുന്നത്.ട്രെയിനില്‍ പാത്തുമ്മയും ഉണ്ടെന്ന വിവരം അറിയാത്ത ഭാവത്തിലാണ് ഇത്രയും നേരം ഞാന്‍ സംസാരിച്ചത്.കഷ്ടകാലത്തിന് അവളെങ്ങാനും നേരെ വന്നു ഞങ്ങള്‍ ഒരുമിച്ചാണു വന്നതെന്ന് ഇക്കാക്കാനോട് പറഞ്ഞാലോ.?അവിടെ തീരും എല്ലാം.ഫോണിന്റെ ബാറ്ററി നേരത്തേ പണ്ടാറമടങ്ങിയതു കൊണ്ട് ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ പോലും യാതൊരു മാര്‍ഗ്ഗവും ഇല്ല.ബി പി പിന്നേയും കൂടാന്‍ തുടങ്ങി.അടുത്തു നിര്‍ത്തിയിട്ടിരിയ്ക്കുന്ന ട്രെയിനിനേക്കാള്‍ ഉച്ചത്തിലാണ് എന്റെ ഹൃദയമിടിക്കുന്നതെന്ന് എനിയ്ക്ക് തോന്നി. ഞാനും അവളുടെ സഹോദരനും എന്തൊക്കെയോ സംസാരിയ്ക്കുന്നുണ്ടായിരുന്നു പക്ഷെ എന്റെ ശ്രദ്ദ മുഴുവന്‍ ഓവര്‍ ബ്രിഡ്ജിലും പ്ലാറ്റ്ഫോമിലും ആ‍യിരുന്നു.എങ്ങനെയെങ്കിലും ഒരു സൂചന അവള്‍ക്ക് നല്‍കാനുള്ള പഴുതുകള്‍ തിരയുകയായിര്‍ന്നു ഞാന്‍.
ഏകദേശം ഒരു മൂന്നു മിനിറ്റ് ആകാറായപ്പോള്‍ അവള്‍ ഓവര്‍ബ്രിഡ്ജില്‍ പ്രത്യക്ഷപ്പെട്ടു.യാതൊരു ധൃതിയും കാണിയ്ക്കാതെ പതിയെ അവള്‍ സ്റ്റെപ്പുകള്‍ ഇറങ്ങി വന്നു.മുഖം കുനിച്ച് താഴേയ്ക്ക് നോക്കി നടക്കുന്നതാണ് പണ്ടേ അവളുടെ സ്റ്റൈല്‍.ആ സ്റ്റൈലിന് അന്നും മാറ്റമുണ്ടായിരുന്നില്ല.ഇവലെന്താ നിലത്തെ മണല്‍ തരികള്‍ എണ്ണിക്കൊണ്ടാണോ നടക്കുന്നത്.?ഞാന്‍ മനസ്സില്‍ കരുതി. എനിയ്ക്ക് യാതൊരു വിധത്തിലുള്ള ‘സിഗ്നലുകളും’ കൊടുക്കാന്‍ പറ്റാത്തത്ര സമീപത്തെത്തിയപ്പോള്‍ മാത്രം അവളൊന്നു മുഖം പൊക്കി നോക്കിയത്. അയ്യോ!! എന്ന ഭാവത്തില്‍ താടിയ്ക്ക് കൈയ്യൂം വെച്ച് ഒരു സെക്കന്‍ഡ് നേരത്തേയ്ക്ക് അവള്‍ നടത്തം നിര്‍ത്തി.ഞാനാണെങ്കില്‍ സൈക്കിളില്‍ നിന്നും വീണ പുഞ്ചിരിയും മുഖത്തു ഫിറ്റ് ചെയ്ത് അവളുടെ ഇക്കാക്കാനോട് പറഞ്ഞു “ദാ അവളെത്തി”അതോടൊപ്പം തന്നെ അവള്‍ക്കു നേരെ കൈ ഉയര്‍ത്തി ഹായ് പറഞ്ഞു. അവള്‍ക്ക് ഒന്നും പറയാനുള്ള ഗ്യാപ്പ് കിട്ടുന്നതിനു മുന്‍പായിട്ട് ഭാവി അളിയന്‍/ഭാവി വില്ലന്‍/ഇക്കാക്ക പറഞ്ഞു.

"എന്നെ ഇടിച്ചിട്ട് പോകാന്‍ നോക്വായിരുന്നു..ഞാന്‍ വിട്വോ..ഓനും നീ വന്ന ട്രെയിനില്‍ തന്നെയാ വന്നതു” 

പിന്നീടങ്ങോട്ട് ഞാനും പാത്തുമ്മയും ഞങ്ങളുടെ റോളുകള്‍ അത് ഗംഭീരമായി അഭിനയിച്ചു.ഒരു പക്ഷെ എല്ലാത്തിനും തുടക്കം കുറിച്ച പാത്തുമാന്റെ ഫോണ്‍ കോളിന്റെ ഒരു വിഷ്വലൈസേഷന്‍ ആയിരുന്നു പിന്നെ നടന്നെതെന്ന് വേണമെങ്കില്‍ പറയാം.അന്നത്തെ ഫോണ്‍ കോളിലെ അതേ ഡയലോഗുകള്‍ ആയിരുന്നു ഞങ്ങള്‍ ആവര്‍ത്തിച്ചത്. പത്തു മിനിട്ടോളം നീണ്ടു നിന്ന സംഭാഷണം അവസാനിയ്ക്കുമ്പോള്‍ ‘ഭാവി അളിയന്‍’ എന്നെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിയ്ക്കാനും മറന്നിട്ടുണ്ടായിരുന്നില്ല.ആദ്യമേ ഉള്ള എന്റെ നല്ല പ്രതിച്ഛായ ഞാന്‍ അല്പം കൂടി മെച്ചപ്പെടുത്തിയതിന്റെ സാക്ഷ്യം ആയിരുന്നു ആ ക്ഷണം. ബൈ ബൈ പറഞ്ഞ് പിരിയുമ്പോള്‍ ഞങ്ങളുടെ രണ്ടു പേരുടെയും ചുണ്ടില്‍ ഒരു കസൃതി ചിരി ഉണ്ടായിരുന്നു.

പാത്തുമ്മയും അവളുടെ ഇക്കാക്കയും പോയതിനു ശേഷമാണ് ഞാന്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും  ഇറങ്ങിയത്.എന്റെ ഭാഗ്യത്തിന് ബൈക്ക് ഞാന്‍ നിര്‍ത്തിയിട്ട സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. നിയമപാലനത്തിനു വിധേയമാക്കപ്പെടാതിരുന്നതിനു ഞാന്‍ കേരളാ പോലീസിനു മനസ്സാ നന്ദി പറഞ്ഞു.ഹെല്‍മറ്റ് പോലും ഞാന്‍ വെച്ച അതേ പടി ഇരിയ്ക്കുന്നുണ്ടായിരുന്നു.ഞാന്‍ കോഴിക്കോട് വിടുമ്പോള്‍ നേരം 9 മണി.ഇനിയും വീട്ടിലേയ്ക്ക് ഒരു മണിയ്ക്കൂര്‍ യാത്ര.വീട്ടിലേയ്ക്ക് ബൈക്ക് ഓടിയ്ക്കുകയല്ലായിരുന്നു,അക്ഷരാര്‍ത്ഥത്തില്‍ പറത്തുക തന്നെയായിരുന്നു.എന്റെ എലിവേറ്റഡ് മൂഡ് എന്നെ കൊണ്ട് ബൈക്ക് പറത്തിപ്പിക്കുകയായിരുന്നു എന്നതാണ് ശരി.മുന്‍പൊരിയ്ക്കലും അനുഭവിച്ചിട്ടില്ലാത്തത്ര സന്തോഷത്തിലായിരുന്നു ഞാന്‍.ഫസ്റ്റ് ഇയറില്‍ ഫുള്‍ പാസ്സ് ആയപ്പോള്‍ പോലും അത്രയ്ക്കും സന്തോഷം തോന്നിയിട്ടില്ല.എന്റെ ജീവിതത്തില്‍ യൂഫോറിയ ഞാന്‍ എപ്പോളെങ്കിലും അനുഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്ന്, ആ നിമിഷം ആയിരുന്നു.ഹൈവേയിലെ തട്ടുകടയില്‍ ഭക്ഷണം കഴിയ്ക്കാന്‍ നിര്‍ത്തിയപ്പോള്‍ ഞാനവള്‍ക്ക് മെസേജ് ചെയ്തു .

"I was scared to hell,to have met my 'would-be' brother-in-law.. gn..tc.."

അവളുടെ മറുപടി അപ്പോള്‍ തന്നെ കിട്ടി "you're a bad actor...kai viraykkunnath njan sradhichu..ayye..kooy...gn.."

ശരിയാണ്,ഞാന്‍ ഒരു മോശം അഭിനേതാവാണ്.എന്നെ സംബന്ധിച്ച് ഞാന്‍ 100% വിജയകരമായി കള്ളം പറയാറുള്ളത് എന്റെ അച്ഛനമ്മമാരോട് മാത്രമേ ഉള്ളൂ.എന്നെ പരിചയമുള്ള  മറ്റാരുടെ അടുത്ത് കള്ളം  പറഞ്ഞാലും  അതു പരാജയപ്പെടാറാണ് പതിവ്.റെയില്‍ വേ സ്റ്റേഷനിലെ നാടകം  ആലോചിച്ചപ്പോള്‍ വീണ്ടൂം ഒരു കുസൃതിച്ചിരി എന്റെ ചുണ്ടുകളിലെത്തി.

...to be continued...


അടുത്ത ഭാഗം വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

"no matter how random things might appear,they're still a part of a plan"

   

Comments

  1. ഗൊള്ളാം...നടക്കട്ടെ ...

    ReplyDelete
  2. you r a bad actor...kai viraykkunnath njan sradhichu..ayye..kooy...
    ആണുങ്ങള്‍ക്ക് നാണക്കേട്‌ ഉണ്ടാക്കതെടോ

    ReplyDelete

Post a Comment

Popular posts from this blog

വീണ്ടു വിചാരങ്ങൾ -- തുടര്‍ച്ച.

പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും

ഓർമ്മകൾ അഗ്നിക്കിരയാക്കപ്പെടുമ്പോൾ...