പ്രണയം 2
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിധിവൈപരീത്യം എന്നൊക്കെ പറയുന്നതാവണം,മെഡിക്കൽ എന്ട്രൻസ് കോച്ചിങ്ങിനു പോയ ഞാൻ തരക്കേടില്ലാത്ത റാങ്ക് കിട്ടിയിട്ടും എഞ്ചിനീയറിങ്ങിനു ചേർന്നതു.ആറു വർഷം ഹോസ്റ്റലിൽ നിന്നതിന്റെ ഹാങ്ങ് ഓവർ മാറ്റാൻ വേണ്ടിയെന്നവണ്ണം വീട്ടിൽ നിന്നും എന്നും കോളെജിൽ പോയി വരാൻ തക്കമുള്ള ഒരു ഗവണ്മെന്റ് കോളെജിൽ തന്നെ ആയിരുന്നു ചേർന്നതു. ഹോസ്റ്റലിൽ നിൽക്കേണ്ട എന്നു തീരുമാനിയ്ക്കാൻ ഉള്ള പ്രധാന കാരണം,എനിയ്ക്ക് എന്നെ തന്നെ വിശ്വാസം ഇല്ല എന്നതായിരുന്നു. കയ്യിൽ ഒരു ഏ ടി എം കാർഡും പരിധിയില്ലാത്ത സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ ഞാൻ കാണിച്ച് കൂട്ടാനിടയുള്ള തരികിടകളെ പറ്റി എനിയ്ക്ക് തന്നെ ഒരു അന്തവും ഇല്ലായിരുന്നു.എന്നും വീട്ടിൽ പോകുകയാണെങ്കിൽ ജീവിതത്തിനു കൂറെ കൂടിയൊക്കെ ഒരു നിയന്ത്രണം ഉണ്ടാകും എന്ന (തെറ്റി)ധാരണയിൽ അങ്ങനെ ഒരു ഡേ സ്കോളര്‍ ആയി ഞാൻ എന്റെ കോളെജ് ജീവിതം ആരംഭിച്ചു.കൃത്യമായി പറയുകയാണെങ്കിൽ ഒക്ടോബർ എട്ടു് എന്ന ശുഭദിനത്തിൽ ഞാൻ ഒരു എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി ആയി(വിദ്യാർത്ഥി എന്നതു എന്റെ സ്വഭാവത്തിനും ചെയ്തികൾക്കും ചേർന്ന ഒരു വിശേഷണം ആണോ എന്നതു ഡിബേറ്റബ്ബിൾ ആണു).ഭീകരമായ പഠനം,സ്ഥിരമായിട്ട് ക്ലാസ്സിൽ കയറൽ എന്നതൊക്കെ ആദ്യമെ ഞാൻ കോളെജ് അജണ്ടയിൽ നിന്നും ഒഴിവാക്കിയിരുന്നു. കലാലയ ജീവിതത്തിന്റെ എല്ലാ സാധ്യതകളെയും ‘ആഴത്തിൽ’ അറിയുക എന്നതായിരുന്നു എന്റെ ടോപ് പ്രയോരിറ്റി.
എല്ലാ ദിവസവും യാത്രാചിലവിനും ഭക്ഷണത്തിനും ആയി പിതാശ്രീ ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ നൂറു രൂപ തരും.ബസ്സിൽ യാത്രാ കൺസെഷൻ കിട്ടുന്നതു കൊണ്ടും,ഉച്ച ഭക്ഷണത്തിനെ പറ്റി എനിയ്ക്ക് പ്രത്യേകിച്ച് നിർബന്ധനകൾ ഒന്നു ഇല്ലാത്തതു കൊണ്ടും ,ഈ തരുന്ന നൂറു രൂപയിൽ ആകെ നാല്‍പ്പതു രൂപയെ ചിലവാകുകയുള്ളൂ.പിതാശ്രീ ഞാൻ ബസ് കൺസെഷന്റെ ആനുകൂല്യം ഇല്ലാതെ മുഴുവൻ ചാർജ്ജും കൊടുത്താണ് എന്നും പോകുന്നത് എന്ന തെറ്റിധാരണയിൽ ആണ് നൂറു രൂപ തരുന്നതു.ദിവസവും ബാക്കി ആകുന്ന അറുപതു രൂപ എങ്ങനെ ചിലവാക്കണം എന്നതിൽ എനിയ്ക്ക് വലിയ ഒരു കൺഫ്യൂഷനുള്ള സ്കോപ്പ് ഇല്ലായിരുന്നു.മാഗസിനുകൾ,സിനിമ അങ്ങനെ പല പല ഓപ്ഷനുകളും അങ്ങനെ എന്റെ മുന്നിൽ നിരന്നു കിടക്കുകയായിരുന്നു. ആ കാലത്ത് ഞാൻ ഉപയോഗിച്ചിരുന്നത് ഒരു പോസ്റ്റ്പെയ്ഡ് മോബൈൽ ആയതിനാൽ ഫോൺ റീ ചാര്‍ജ് ചെയ്യുക എന്ന ഉഡായിപ്പിനു മാത്രം യാതൊരു ചിലവും ഉണ്ടായിരുന്നില്ല(പിൽക്കാലത്ത് ഞാൻ ഏറ്റവും കാശു ചിലവാക്കിയത് ഫോൺ റീ ചാർജ് ചെയ്യുന്നതിനു വേണ്ടിയാണ് എന്നത് വേറെ കാര്യം).
ക്ലാസു തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഞാൻ ക്ലാസ് കട്ട് ചെയ്യാനും തുടങ്ങി.താരതമ്യേന എന്റെ ക്ലാസ്‌മേറ്റുകള്‍ ഒന്നും ഇത്രയും നേരത്തെ ഈ രംഗത്തേയ്ക്ക് ഇറങ്ങിയിട്ടില്ലായിരുന്നു.വെറുതെ അലഞ്ഞു തിരിയുന്നതു കണ്ടാൽ സീനിയേർസ് പിടിച്ചു നിർത്തി ചൊറിയുമോ എന്ന ആശങ്ക ആയിരുന്നു അതിനു കാരണം.ക്ലാസിൽ ഇരിയ്ക്കുന്നതിനേക്കാൾ ഭേദം സീനിയേർസിന്റെ ചൊറിയൽ ആണെന്ന തിരിച്ചറിയൽ വന്നതു കൊണ്ട് ഞാൻ ക്ലാസിൽ ഇരിയ്ക്കുന്നതിനേക്കാൾ കൂടുതൽ നേരം പൂറത്തു കറങ്ങല്‍ ആയിരുന്നു പതിവ്.കോളെജിൽ ചേർന്ന ശേഷം ക്ലാസ് കട്ട് ചെയ്ത് ആദ്യമായി കണ്ട സിനിമ ഡോൺ ആയിരുന്നു.ഒരു പ്രെസ്റ്റിജ് ഇഷ്യു എന്ന നിലയ്ക്ക് റിലീസ് ചെയ്ത അന്നു തന്നെ ഡോൺ കണ്ടു.പിന്നീടിങ്ങോട്ട് എല്ലാ ആഴ്ചയും മിനിമം ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ട്.ആറു വർഷം സ്കൂൾ ഹോസ്റ്റലിൽ നിന്നപ്പോൾ തീയേറ്ററിൽ നിന്നും സിനിമ കാണാൻ പറ്റാത്തതിന്റെ എല്ലാ ദു:ഖവും ഞാൻ നാലു വർഷത്തെ എഞ്ചിനീയറിങ്ങ് പഠനത്തിലൂടെ കോമ്പൻസേറ്റ് ചെയ്തു. പ്രാരംഭത്തിൽ സിനിമകാണലും ചുറ്റി കറങ്ങലും ഒക്കെ ഒറ്റയ്ക്കായിരുന്നെങ്കിലും ക്രമേണ എന്റെ പ്രിയ സുഹൃത്ത് വിനുവും ഈ കലാപരിപാടികളിൽ എല്ലാം എനിയ്ക്ക് കമ്പനി തന്നു.ഈ ഒരു കാലഘട്ടത്തിൽ എന്റെ ശ്രദ്ധ മൊത്തമായി കോൺസെട്രേറ്റ് ചെയ്തിരുന്നത് സിനിമയിലും കമ്പ്യൂട്ടർ സംബന്ധിയായ ഉഡായിപ്പുകളിലും മാത്രമായിരുന്നു.ക്ലാസിൽ നല്ല ഒരു സുഹൃത്ത് വൃന്ദം ഉണ്ടായിരുന്നുവെങ്കിൽ തന്നെയും അതിൽ ഫീമെയിൽ അംഗങ്ങൾ വളരെ ചുരുക്കം ആയിരുന്നു. പ്രിസൈസ് ആയി പറയുകയാണെങ്കിൽ വേറും രണ്ടു ‘ഗാൾ ഫ്രണ്ട്സ്’ മാത്രം. അതും,അവർ എന്റെ ലാബ്-മേറ്റ്സ് ആണു എന്ന ഒരൊറ്റ കാരണം കൊണ്ട്. മറ്റു സ്ത്രീപ്രജകൾ എന്റെ ക്ലാസ്സിൽ ജീവിച്ചു പോകുന്നുണ്ട് എന്നതു ഞാൻ അറിയുന്നതു പോലും ഇല്ലായിരുന്നു.കോഴ്സ് തീരുന്നതു വരെ അതങ്ങനെ തന്നെ തുടർന്നു.എന്റെ ഭാഗത്തു നിന്നുള്ള ശുഷ്കാന്തിക്കുറവും പെണ്ണുങ്ങളുടെ ജാഡയും,ഒരുപക്ഷെ ഈ അവസ്ഥയ്ക്കുള്ള കാരണങ്ങൾ ആയി പറയാം.സിനിമ,കമ്പ്യൂട്ടർ ഗെയിംസ്,പ്രോഗ്രാമിങ്ങ് പ്രാന്ത് എന്നീ കലാപരിപാടികളുമായി അങ്ങനെ ഒന്നാം വർഷം കഴിഞ്ഞു പോയി.മനപൂർവ്വം വിട്ടുപോയ കോളെജിലെ സംഭവങ്ങൾ പിന്നെ ഏതെങ്കിലും ഒരു പോസ്റ്റിൽ ഉൾപ്പെടുത്താം എന്നു കരുതുന്നു.അതു പോലെ തന്നെ, മൂന്നാം സെമസ്റ്ററിന്റെ തുടക്കം തൊട്ട് നാലാം സെമസ്റ്ററിന്റെ പകുതി വരെയുള്ള കാര്യങ്ങൾ--എനിയ്ക്ക് അംനേഷ്യ വന്നു എന്നു തോന്നുന്നു..(!!)
അങ്ങനെ മൂന്നാം സെമസ്റ്റര്‍ റിസള്‍ട്ട് ഒക്കെ വന്ന് കൈനിറയെ സപ്ലികള്‍ ഒക്കെ മേടിച്ച് ഡെസ്പടിച്ച് നില്ക്കുന്ന സമയത്താണ് പിന്നീടുള്ള കാലത്തെ എന്റെ ജീവിതത്തിനെ തന്നെ മാറ്റി മറിച്ച ആ സംഭവം നടക്കുന്നത്.ഡെയിറ്റ് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നില്ല പക്ഷെ ഒരു കാര്യം ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു- അതു സംഭവിച്ചതു ഒരു നോയമ്പു കാലത്തായിരുന്നു. പതിവു പോലെ അന്നും ഞാന്‍ ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസ് കട്ടു് ചെയ്ത് നേരത്തെ തന്നെ വീട്ടില്‍ എത്തി. വന്ന പാടെ ടി വി യും വെച്ച് ഫോണില്‍ കുത്തി കളിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. അമ്മ സ്കൂളില്‍ നിന്നും വരാന്‍ ഇനിയും മിനിമമം അര മണിക്കൂര്‍ എങ്കിലും എടുക്കും എന്നതിനാല്‍ ചായ ഉണ്ടാക്കണോ വേണ്ടയോ എന്നതായിരുന്നു അപ്പോള്‍ എന്നെ സംബന്ധിച്ച് ഏറ്റവും വല്യ ഇഷ്യൂ.അങ്ങനെ ഇരിയ്ക്കുമ്പോളാണ് എന്റെ സ്വസ്ഥ ടി വി കാണലിനെ ഭംഗിയ്ചുകൊണ്ട് ലാന്‍ഡ് ഫോണ് ബെല്ലടിയ്ക്കാന്‍ തുടങ്ങിയത്.എന്റെ സുഹൃത്തുക്കള്‍ ആരും തന്നെ ലാന്‍ഡ് ഫോണിലേയ്ക്ക് വിളിക്കാറില്ലാത്തതു കൊണ്ട് "അമ്മ വന്നിട്ടില്ല,കുറച്ചു കഴിഞ്ഞ് വിളിയ്ക്കൂ" എന്ന മറുപടി മനസ്സില്‍ വിചാരിച്ചുകൊണ്ടാണ് ഫോണ്‍ എടുത്തത്.
"ഹലോ ഇതു _______ന്റെ വീടാണോ?" ഫോണില്‍ ഒരു കിളി നാദം
ആരാണിപ്പോ എന്നെ ലാന്‍ഡ് ഫോണില്‍ വിളിയ്ക്കുന്നത്,അതും ഒരു പെണ്ണ്? "അതെ ________ ആണ് സംസാരിയ്ക്കുന്നത്,നിങ്ങളാരാ..?" ഞാന്‍ തിരിച്ചു ചോദിച്ചു.
"ഞാന്‍ നിന്റെ മൊബൈല്‍ നംമ്പറില്‍ വിളിച്ചു നോക്കി,അതു സ്വിച്ച് ഓഫ് ആണല്ലോ..?" വീണ്ടും ചോദ്യം.
"ആ..അതവിടെ നില്കട്ടെ,ആദ്യം നിങ്ങളാരാണെന്ന് പറയൂ" ഞാന്‍ അല്പം ഗൗരവം ഭാവിച്ച്.
"മ്..ഞാന് നിന്റെ കൂടെ കോച്ചിങ്ങിനു ഉണ്ടായിരുന്ന ഒരു കൊച്ചാ..." വീണ്ടും അവ്യക്തമായ മറുപടി...
ഒരു കോട്ടയം അച്ചായത്തിയുടെ ആക്സന്റില്‍ ഉള്ള ആ മറുപടി കേട്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, വിളിയ്ക്കുന്നത് ലിബ്ന തന്നെ,കാരണം അവളായിരുന്നു എന്റെ കൂടെ കോച്ചിങ്ങ് ക്ലാസില്‍ ഉണ്ടായിരുന്ന ഏക ക്രിസ്ത്യാനിപ്പെണ്ണ് .എന്നാലും ഇവളെങ്ങനെ എന്റെ നംമ്പര്‍ ഒപ്പിച്ചു? ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ സംസാരിയ്ക്കാറുണ്ടായിരുന്നെങ്കിലും(വായില്‍ നോട്ടം എന്നും വേണമെങ്കില്‍ പറയാം.) നംമ്പര്‍ കൈമാറുകയൊന്നും ചെയ്തിട്ടില്യാര്‍ന്നു. അതു കൊണ്ടു തന്നെ അല്പം അതിശയത്തോടെയും അഭിമാനത്തോടെയും(!!!) ഞാന്‍ ചോദിച്ചു.
ലിബ്നയല്ലേ...?"
"ലിബ്നയോ...?ഏതു ലിബ്ന...?" പുച്ഛത്തോടെ വീണ്ടും ചോദ്യം..
"ഒന്നെങ്കില്‍ നിങ്ങളാരാണെന്ന് പറയുക,അല്ലെങ്കില്‍ ഞാന്‍ ഫോണ്‍ വെയ്ക്കുകയാ..." അല്പം ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു.
"അയ്യോ...ദേഷ്യം പിടിയ്ക്കല്ലെ...ഇതു ഞാനാ __________.....പഴയ ഡയറി ഒക്കെ ഏടുത്തു നോക്കിയപ്പോള്‍ നിന്റെ നംമ്പര്‍ കിട്ടി..അപ്പോള്‍ ഒന്നു വിളിച്ചു നോക്കിയതാ...എത്ര കാലം ആയി..." ഒരൊറ്റ ശ്വാസത്തില്‍ അവള്‍ ഇത്രയും പറഞ്ഞു തീര്‍ത്തു.
എന്റെ ഊഹം തെറ്റിയതിന്റെ ചമ്മലിലും,_________ വിളിച്ചല്ലോ എന്നതിന്റെ സന്തോഷത്തിലും ഞാന്‍ പറഞ്ഞു.
"നീയെന്നാ കോട്ടയം ഭാഷ സംസാരിയ്കാന്‍ തുടങ്ങിയതു..?ഇന്റുട്ടി അത്രയ്ക്ക് പുരോഗമിച്ചോ..?"
"അങ്ങനെ കളിയാക്കുകയൊന്നും വേണ്ട..പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്നല്ലെ..?എന്തായാലും നീ നിന്റെ മൊബൈല്‍ നംമ്പര്‍ താ..ഞാന്‍ അതിലേയ്ക്ക് വിളിയ്ക്കാം...ലാന്‍ഡ് ലൈനിലേയ്ക്ക് വിളിച്ചാല്‍ കാശു മുതലാകില്ല.."
"നിന്റെ പിശുക്കിനു ഒരു കുറവും ഇല്ല,ഞാന്‍ മിസ്സ്ഡ് കാള്‍ തരാം" ഇത്രയും പറഞ്ഞു കൊണ്ട് ഞാന്‍ ഫോണ്‍ താഴെ വച്ചു. മിസ്സ്ഡ് കാള്‍ കൊടുത്ത് സ്വയം തറയാകേണ്ട എന്നു കരുതി കാളര്‍ ഐ ഡി നോക്കി അവളുടെ നംമ്പറിലേയ്ക്ക് വിളിച്ചു.അവള്‍ കാള്‍ അറ്റെന്‍ഡ് ചെയ്യാതെ കട്ട് ചെയ്ത് എന്നെ തിരിച്ചു വിളിച്ചു.
"നീ പിശുക്കി എന്നു വിളിച്ചതു കൊണ്ട് മാത്രമാ ഞാന്‍ തിരിച്ചു വിളിച്ചത്..."ഫോണ്‍ അറ്റെന്‍ഡ് ചെയ്ത പാടെ അവള്‍ പറഞ്ഞു.
"നിനക്ക് ലിബ്നയെ ഓര്‍മ്മയുണ്ട് ,എന്നെ ഓര്‍മ്മയില്ല...ഒരു പ്രാവശ്യമ് എങ്കിലും വിളിയ്ക്കനുള്ള സന്മനസു കാണിയ്ക്കാമായിരുന്നു..."
ഇതാണു പെണ്ണുങ്ങളുടെ കുഴപ്പം..they keep on complaining..ഞാന്‍ മനസ്സില്‍ കരുതി.
"അതു പിന്നെ,നിന്റെ വീട്ടുകാരെ വിളിയ്ക്കാനുള്ള പേടിയും ചമ്മലും ഒക്കെകൊണ്ടാ....എന്നെ തെറ്റിദ്ധരിച്ചാലോ.?" ഞാന്‍ ഡിഫന്സിവ് മോഡിലേയ്ക്ക് മാറി.
"ഓ..നീ ആദ്യായിട്ടല്ലെ വിളിയ്ക്കുന്നത്..പിന്നെ അവര്‍ക്കാര്‍ക്കും നിന്നെ അറിയില്ലല്ലോ.." വീണ്ടും പുച്ഛം കലര്‍ന്ന മറുപടി.
ആ സംഭാഷണം ഇരുപതു മിനിട്ടോളം നീണ്ടു നിന്നു.രണ്ടു വര്‍ഷം യാതൊരു കോണ്ടാക്റ്റും ഇല്ലാതിരുന്നതു ആ ഇരുപതു നിമിഷം കൊണ്ടു തന്നെ ഞങ്ങള്‍ കോമ്പന്‍സേറ്റ് ചെയ്തിട്ടുണ്ടായിരുന്നു.
to be continued
മൂന്നാം ഭാഗം വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അനിയാ പെണ്ണൊരുമ്പെട്ടാല്‍
ReplyDelete:-)
mmmmmmmmmmmm......
ReplyDeleteകൂട്ടുകാര കാത്തിരിക്കുന്നു, അടുത്ത ഭാഗത്തിന്...
ReplyDeleteതുല്ല്യ ദുഖിതര്‍ നമ്മള്‍...
speechless aliyaa...am eagerly waiting 4 the nxt part...
ReplyDeleteകമന്റിയതിനു എല്ലാവര്‍ക്കും നന്ദി..
ReplyDeleteപെണ്ണൊരുമ്പെട്ടാല്‍...എന്ന വാദഗതിയുമായി ഞാന്‍ യോജിക്കുന്നില്ല..
It just happened..nobody to blame for that..:P
adya bagam muthal vayikunnu njan....nannayittundu....lovestory ithuvare thudangiyillallo.....
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteമിടുക്കാ അപ്പോള്‍ അത് തുടങ്ങി അല്ലെ
മുഴുവൻ വായിച്ച് തീർത്തതായിരുന്നു ട്ടോ!!!ഒന്നൂടെ വായിക്കാനെത്തിയതാ.
ReplyDelete