സാമീപ്യം-പ്രണയോപഹാരങ്ങള്‍ 3
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക നമ്മളുടെ ജീവിതത്തിലെ ഏതു കാര്യം ആണെങ്കിലും അത് ആദ്യമായി നമ്മള്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ഒരു തപ്പലും അതിയായ കണ്‍ഫ്യൂഷനും ഒക്കെ പതിവാണ്.ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അതെ പ്രവര്‍ത്തി/കാര്യം ആവര്‍ത്തിക്കുന്നതിന് പിന്നെ വല്യ ബുദ്ധിമുട്ട് ഉണ്ടാകില്ല.ഒരു പക്ഷെ ഈ സെന്റന്‍സ് വായിച്ചു കഴിയുമ്പോള്‍ ജീവിതത്തില്‍ നിങ്ങള്‍ ചെയ്ത എന്തെങ്കിലും മോശം പ്രവര്‍ത്തിയെ പറ്റി ആയിരിക്കും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകുക പക്ഷെ ഇതേ തത്വം നമ്മള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ക്കും ഒരേ പോലെ ബാധകമാണ്(wtf...?ഇതെന്താ സുവിശേഷ പ്രസംഗമോ?).ഞാന്‍ പറഞ്ഞു വരുന്നത് എന്റെയും പാത്തുമ്മയുടെയും ഗിഫ്റ്റ് കൈമാറ്റങ്ങളെ പറ്റിയാണ്.നല്ല ഒരു ഗിഫ്റ്റ് തിരഞ്ഞെടുക്കുന്നതിന്റെ,അതു ഇഷ്ടപെട്ട ഒരാള്‍ക്ക് നല്‍കുന്നതിന്റെ,ഒരാള്‍ തന്ന ഗിഫ്റ്റ് സൂക്ഷിക്കുന്നതിന്റെ ഒക്കെ ഫീല്‍ മനസ്സിലാക്കാന്‍ ഗിഫ്റ്റ് കൈമാറ്റങ്ങളുടെ ആദ്യ റൌണ്ട് തന്നെ ധാരാളമായിരുന