സാമീപ്യം-പ്രണയോപഹാരങ്ങള്‍ 3

ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


നമ്മളുടെ ജീവിതത്തിലെ ഏതു കാര്യം ആണെങ്കിലും അത് ആദ്യമായി നമ്മള്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ഒരു തപ്പലും അതിയായ കണ്‍ഫ്യൂഷനും ഒക്കെ പതിവാണ്.ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അതെ പ്രവര്‍ത്തി/കാര്യം ആവര്‍ത്തിക്കുന്നതിന് പിന്നെ വല്യ ബുദ്ധിമുട്ട് ഉണ്ടാകില്ല.ഒരു പക്ഷെ ഈ സെന്റന്‍സ് വായിച്ചു കഴിയുമ്പോള്‍ ജീവിതത്തില്‍ നിങ്ങള്‍ ചെയ്ത എന്തെങ്കിലും മോശം പ്രവര്‍ത്തിയെ പറ്റി ആയിരിക്കും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകുക പക്ഷെ ഇതേ തത്വം നമ്മള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ക്കും ഒരേ പോലെ ബാധകമാണ്(wtf...?ഇതെന്താ സുവിശേഷ പ്രസംഗമോ?).ഞാന്‍ പറഞ്ഞു വരുന്നത് എന്റെയും പാത്തുമ്മയുടെയും ഗിഫ്റ്റ് കൈമാറ്റങ്ങളെ പറ്റിയാണ്.നല്ല ഒരു ഗിഫ്റ്റ് തിരഞ്ഞെടുക്കുന്നതിന്റെ,അതു ഇഷ്ടപെട്ട ഒരാള്‍ക്ക് നല്‍കുന്നതിന്റെ,ഒരാള്‍ തന്ന ഗിഫ്റ്റ് സൂക്ഷിക്കുന്നതിന്റെ ഒക്കെ ഫീല്‍ മനസ്സിലാക്കാന്‍ ഗിഫ്റ്റ് കൈമാറ്റങ്ങളുടെ ആദ്യ റൌണ്ട് തന്നെ ധാരാളമായിരുന്നു.അതു കൊണ്ട് തന്നെ ഗിഫ്റ്റ് കൈമാറ്റങ്ങള്‍ തുടര്‍ന്നു കൊണ്ട് പോകാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു.നേരിൽ കാണുന്ന അവസരങ്ങൾ വളരെ വിരളമായതിനാൽ ഗിഫ്റ്റ് കൈമാറലുകൾക്ക് കൊറിയർ സർവീസുകളെ ആശ്രയിക്കുകയല്ലാതെ വേറെ മാർഗ്ഗങ്ങൾ ഒന്നുമില്ലായിരുന്നു.മുന്‍പു പല അവസരങ്ങളിലും ഞങ്ങള്‍ക്ക് പ്രൊഫെഷണല്‍ കൊറിയര്‍ സര്‍വീസ് ആശ്രയമായിട്ടുള്ളതുകൊണ്ട് ഇനിയങ്ങോട്ടും അവരില്‍ തന്നെ ആയിരുന്നു ഞങ്ങളുടെ പ്രതീക്ഷ.

ഗിഫ്റ്റുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ചില സ്റ്റാന്‍ഡേര്‍ഡുകള്‍ ഒക്കെ ഞങ്ങള്‍ പാലിച്ചിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തി ഇല്ല .ഈ സ്റ്റാന്‍ഡേര്‍ഡുകളൊന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചവ ഒന്നുമല്ല ട്ടോ.!ഏതൊരു ഗിഫ്റ്റ് ആണെങ്കിലും അതിനെ പ്രണയത്തിന്റെ ഏതെങ്കിലും ഒരു concept-ഉം ആയിട്ട് ബന്ധപ്പെടുത്തുവാന്‍ ഞങ്ങള്‍ കഴിവതും ശ്രമിച്ചു.പലപ്പോഴും ഈ concept-കള്‍ എല്ലാം തന്നെ ക്ലീഷേഡ്(cliched)  എന്ന്, പാത്തുമ്മ എന്റെ ജീവിതത്തില്‍ പ്രണയത്തിന്റെ അധ്യായം എഴുതിച്ചേര്‍ക്കുന്നതു വരെ ഞാന്‍ വിശ്വസിച്ചിരുന്നവ ആയിരുന്നു.ഗിഫ്റ്റുകളിലൂടെ പരസ്പരം സന്തോഷിപ്പിക്കുക എന്നതിനേക്കാളുപരി ഓർമ്മകളെ എന്നെന്നേക്കുമായി സൂക്ഷിച്ചു വയ്ക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.ഈ ഒരു കാരണത്താൽ തന്നെ ഓരോ ഗിഫ്റ്റുമായിട്ടും ബന്ധപ്പെട്ടുള്ള കോൺസെപ്റ്റുകൾ തിരഞ്ഞെടുക്കുന്നതിൽ ഞങ്ങൾ വളരെ സൂക്ഷ്മത പാലിച്ചു.

"Distance is not for the fearful, it is for the bold. It's for those who are willing to spend a lot of time alone in exchange for a little time with the one they love. It's for those knowing a good thing when they see it, even if they don't see it nearly enough..."



ഈ ഒരു ക്വോട്ടുമായി എത്ര ആളുകൾ യോജിക്കും എന്നെനിക്കറിയില്ല.ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്ന തത്വം,Long distance relations doesn't work the way we expect എന്നതാണ്.ഏതൊരു ബന്ധത്തിൽ ആയാലും രണ്ട് വ്യക്തികൾക്കിടയിൽ വലിയ ഒരു ഫിസിക്കൽ ഡിസ്റ്റൻസ് നിലനിൽക്കുന്നെങ്കിൽ ഒരു പരിധി വരെയൊക്കെ ഈ തത്വം ശരിയാണ് കാരണം ആ രണ്ടു വ്യക്തികളും എങ്ങനെ ജീവിക്കുന്നു എന്നത് അവർ നേരിട്ട് അറിയുന്നില്ല.Long distance relations നെ നമ്മൾ പ്രതീക്ഷിക്കുന്ന പോലെ തന്നെ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഫിസിക്കൽ ഡിസ്റ്റൻസിനെ മാനസിക അടുപ്പം കൊണ്ട് തരണം ചെയ്യണം.അകലെയുള്ള വ്യക്തിയുടെ അദൃശ്യമായ ഒരു സാനിധ്യം നമ്മൾക്ക് എപ്പോഴും സങ്കൽപ്പിക്കാനാകുമെങ്കിൽ ഒരു ദൂരത്തിനും രണ്ട് വ്യക്തികളെ അകറ്റാൻ ആകില്ല.എന്റെയും പാത്തുമ്മാന്റെയും ഇടയിലുള്ള ദൂരത്തിനെ nullify ചെയ്യുന്ന ഒരു emotional intimacy ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നതുകൊണ്ട് നേരത്തെ പറഞ്ഞ അദൃശ്യസാനിധ്യം ഓരോ സെക്കൻഡും ഞങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. 


മേൽ പറഞ്ഞ അദൃശ്യസാനിധ്യത്തെ ഒന്നുകൂടി accentuate ചെയ്യുന്ന തരത്തിൽ ഉള്ള ഒരു ഗിഫ്റ്റ് എന്തെന്ന് കണ്ടുപിടിയ്ക്കാൻ ഞാൻ എന്റെ എഞ്ചിനീയർ ബുദ്ധിയുമായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു ഐഡിയയും മനസ്സിൽ കത്തിയില്ല. എന്നാൽ പാത്തുമ്മയ്ക്ക് അത്തരം ഒരു ഗിഫ്റ്റ് തിരഞ്ഞെടുക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല-- wind chime.  She always had simple solutions for all issues. Wind chime  എന്നതിന് എനിക്ക് കണ്ടെത്താനായ ഏറ്റവും ലളിതമായ മലയാളം വാക്ക് "കാറ്റാടി മണി" എന്നാണ്. എന്റെ മലയാളം തർജ്ജമ  എത്രത്തോളം ശരിയാണ് എന്നെനിക്ക് യാതൊരു ഐഡിയയും ഇല്ല. ജീവിതകാലത്തിൽ ഇതേ വരെ wind chime നെ മലയാളത്തിൽ എവിടെയും പരാമർശിച്ചു കണ്ടിട്ടില്ല എന്നതു തന്നെ കാരണം.


Wind chimes, കാറ്റിനനുസരിച്ച് മനോഹരമായ ശബ്ദം പുറപ്പെടുവിക്കുന്ന അലങ്കാരവസ്തുക്കൾ. അതായിരുന്നു പാത്തുമ്മ wind chimes  നെ പറ്റി പറയുന്നതിനു മുൻപ് അവയെക്കുറിച്ചുള്ള എന്റെ ധാരണ. വളരെ പെട്ടെന്ന് തന്നെ ആ ധാരണ ഉയർന്ന കോൺസെപ്റ്റുകളിലേക്ക് ഇവോൾവ് ചെയ്തു. കാറ്റാടി മണിയുടെ മധുര ശബ്ദത്തിലൂടെ ഞാൻ പാത്തുമ്മയുടെ കൊഞ്ചലുകൾ കേട്ടു തുടങ്ങി. നാട്ടിൽ ലഭ്യമായ എല്ലാ തരം കാറ്റാടി മണികളും ഞങ്ങൾ പരസ്പരം സമ്മാനിച്ചു. ആദ്യമാദ്യം ഒക്കെ തിരിഞ്ഞെടുത്ത കാറ്റാടി മണികൾ ശബ്ദത്തിന്റെ കാര്യത്തിൽ അത്രയ്ക്കങ്ങോട്ട് ഗുണമേന്മ പോരാത്തവ ആയിരുന്നു. ക്രമേണ നല്ല ശബ്ദം ഉണ്ടാക്കുന്നവയെ തിരഞ്ഞെടുക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. കാറ്റാടി മണികൾ അലങ്കാര വസ്തുക്കൾ കൂടി ആയതിനാൽ, അവയെ ഒളിപ്പിച്ച് വെക്കേണ്ടതായി വന്നില്ല. വീട്ടിൽ വളരെ ഓപ്പൺ ആയി തൂക്കിയിടുന്നതീനു ആരുടെ ഭാഗത്തു നിന്നും എതിർപ്പും നേരിടേണ്ടി വന്നതുമില്ല. ഞാൻ ഏന്റെ റൂമിലും, റൂമിന്റെ ബാൽക്കണിയിലുമെല്ലാം കാറ്റാടി മണികളെ കെട്ടി തൂക്കി. ഒരു ചെറിയ കാറ്റിനു പോലും അവയെല്ലാം സംഗീതം പൊഴിച്ചു. ആ കിലുക്കത്തിൽ ഞാൻ പാത്തുമ്മയുടെ കൊഞ്ചലും ചിണുങ്ങലും എല്ലാം വിഭാവനം ചെയ്തു.ഗിഫ്റ്റു കൈമാറ്റങ്ങൾക്ക് കൊറിയർ സർവീസിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ ആഴ്ചയിൽ ഒന്നെന്ന കണക്കിൽ കാറ്റാടി മണികളെ വാങ്ങി, ഒന്ന്-രണ്ട് മാസം കൊണ്ട് തന്നെ മാർക്കറ്റിൽ അവെയ്ലബിൾ ആയ എല്ലാ തരം  wind chime-കളും ഞങ്ങൾ വാങ്ങി കഴിഞ്ഞിട്ടുണ്ടായിരുന്നു.




അടുത്ത ഭാഗം വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക




Epilogue:- അവൾ തന്ന wind chimes ഇപ്പോഴും എന്റെ റൂമിനെയും ബാൽക്കണിയെയും ഒക്കെ അലങ്കരിക്കുന്നു. ഒരു കാലത്ത് എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്ന ആ കിലുക്കങ്ങൾ ആദ്യം എന്നെ വേദനിപ്പിച്ചു തുടങ്ങി. പിന്നീട് അവ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ തോന്നി. ഒടുവിൽ ഞാൻ അവയുടെ സാനിധ്യത്തെ അവഗണിക്കാൻ മാത്രം പോന്ന ഒരു നിർവികാരത/ indifferent attitude ലേക്ക് എത്തിച്ചേർന്നു. അവയെ എടുത്തു കളയണം എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ ഞാൻ അതു ചെയ്യും എന്ന് എനിക്കു തോന്നുന്നില്ല. 

Comments

  1. നൊമ്പരങ്ങള്‍ വല്ലാതെ ഫീല്‍ ചെയ്യുന്നു,
    ഒരു പക്ഷെ എന്റെ നഷ്ടപ്രനയങ്ങളുടെ ഓര്‍മ്മകള്‍ കൂടെ ആവാം


    തുടരുക
    സ്നേഹാശംസകള്‍

    ReplyDelete
  2. ഇന്നാ കണ്ടത്... !! അടുത്ത ഭാഗത്തിനായി വെയിറ്റിങ്ങ്..

    ReplyDelete
  3. ദേ.. ഈ മുകളില്‍ കാണണ "കണ്ണന്‍ സ്രാങ്ക്" ആ എനിക്ക് ഈ ബ്ലോഗ്‌ ലിങ്ക് തന്നെ.... ആദ്യം മുതല് ഒറ്റിരിപ്പിനു വായിച്ചു തീര്‍ത്തു..ഇപ്പൊ ദാ കമന്റ്‌ ബോക്സ്‌ ഉം ഓപ്പണ്‍ ചെയ്തു വെച്ച് ഇരിപ്പ് തുടങ്ങീറ്റ് ഇത്തിരി നേരായി...എന്താ പറയണ്ടേ...!!!വായിച്ച അത്രയും ഇഷ്ടായി ഒരുപാട് .. ഒരു ക്ലോസ് ടു ഹാര്‍ട്ട് ഫീല്‍ തോന്നുനുണ്ട്, സ്റ്റൈല്‍ ഓഫ് റൈറ്റിംഗ് ഒരു സിമ്പ്ലിസിറ്റി യും ഫ്ലോ യും കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട് .. ഹാപ്പി എന്ടിംഗ് ഇന്സിടെന്റ്റ് അല്ല എന്ന് ഇടക്കൊക്കെ ഹിന്റ് കണ്ടു ..woteva' .ശെരിക്കും ഒരുപാടങ്ങ്‌ ഇഷ്ടായി ട്ടോ ..
    ബൈ ദ വെയ് ഒരു ക്വോട്ടേഷന്‍ തരാം "നമ്മുടെ നഷ്ടങ്ങളില്‍ ഓരോന്നിലും ആരുടെയൊക്കെയോ നേട്ടങ്ങളുണ്ട്." :- ദൃശ്യ [ ഇതെന്റെ സ്വന്തം ക്വോട്ടേഷന്‍ ആ ...ഭാവില് ഞാന്‍ ഒരു Alphysicist എഴുതിയാലോ?? ]
    juz kidding...waiting for de next post dear... :)

    ReplyDelete
  4. കൃഷ്ണകുമാര്‍11:26 PM, July 17, 2011

    അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു..അവസാനം എന്തെന്ന് നിങ്ങളുടെ സുഹൃത്ത്‌ ബഷീര്‍ പറഞ്ഞിരുന്നു... പുള്ളിയാണ് ഇതിന്റെ ലിങ്ക എനിക്ക് തന്നത്..

    ഒട്ടും മുഷിപ്പിക്കതെയുള്ള എഴുത്ത്, വളരെ നന്നായിട്ടുണ്ട്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, കുറെ നാളായി..

    ReplyDelete
  5. Going really good.. waiting for the next part!

    ReplyDelete

Post a Comment

Popular posts from this blog

വീണ്ടു വിചാരങ്ങൾ -- തുടര്‍ച്ച.

പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും

ഓർമ്മകൾ അഗ്നിക്കിരയാക്കപ്പെടുമ്പോൾ...