പ്രണയാതുരമായ ഒരു തീവണ്ടിയാത്രയുടെ അന്ത്യം-പ്രണയം-7
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കാര്യങ്ങള്‍ സംഭവിയ്ക്കുന്നത് എത്രത്തോളം യാദൃശ്ചികമായിട്ടാണെങ്കിലും അത് ഒരു വലിയ പ്ലാനിന്റെ ഭാഗമായിട്ടാണെന്നാണ് ഞാനെപ്പോഴും വിശ്വസിയ്ക്കുന്നത്.ഒരു പക്ഷെ വിധി അല്ലെങ്കില്‍ ദൈവത്തിന്റെ പ്ലാന്‍ ആയിരിക്കണം.അങ്ങനെ അല്ലായിരുന്നെങ്കില്‍ പാത്തുമ്മയുമായി ഇങ്ങനെ ഒരു ബന്ധം ഉണ്ടാകാനും,ഒരുമിച്ച് ഇത്രയും മനോഹരമായ ഒരു യാത്ര നടത്താനിടയാതിനും ഒക്കെ എന്തു വിശദീകരണമാണ് നല്‍കാനാകുക?ആ യാത്ര വീണ്ടും നീണ്ടു പോകട്ടെ എന്ന ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അല്‍പം പോലും വിലകല്‍പ്പിക്കാതെ ട്രെയിന്‍ അതിനാലാവുന്ന വേഗത്തില്‍ ഓടിക്കൊണ്ടിരുന്നു.സംസാരത്തിനിടയില്‍ പലപ്പോഴും അവളുടെ മുടി പാറി എന്റെ മുഖത്തുരുമ്മുന്നുണ്ടായിരുന്നു.ജീവിതത്തില്‍ ആന്നാദ്യമായിട്ട് ഞാനതിഷ്ടപെട്ടു.മുന്‍പെല്ലായ്പ്പോഴും, മറ്റു സഹയാത്രികകളില്‍ നിന്നുള്ള സമാന അനുഭവങ്ങള്‍ എന്നെ വല്ലാതെ ഇറിട്ടേറ്റ് ചെയ്യാറായിരുന്നു പതിവ് പക്ഷെ ജീവിതത്തില്‍ ആ