പുനസമാഗമത്തിന്റെ മാധുര്യം
ശ്രദ്ധിയ്ക്കുക:ഇതു നേരത്തെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്‍. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എത്ര നേരത്തെയ്ക്കാണ് ഉറങ്ങിയതെന്ന് എനിയ്ക്കറിയില്ല. കാൽ മുട്ടിലെ അസഹനീയമായ വേദനയാണ് എന്നെ ഉറക്കത്തിൽ നിന്നുണര്‍ത്തിയത്. ഒരു സ്വാഭാവിക പ്രതികരണം എന്ന രീതിയിൽ ഞാന്‍ തലയണയ്ക്കടിയിൽ എന്റെ ഫോണിനു വേണ്ടി പരതി നോക്കി. തലേ ദിവസം ഫോണിനെ കാറിൽ ഉപേക്ഷിച്ച കാര്യം എന്റെ മനസ്സിൽ എങ്ങും തന്നെ ഇല്ലായിരുന്നു. എണീക്കാനുള്ള എല്ലാ ശ്രമങ്ങളേയും കാലിന്റെ വേദന നിഷ്ഫലമാക്കി. ഇരുട്ട്, വേദന. അതു രണ്ടുമായിരുന്നു എനിയ്ക്ക് അപ്പോൾ നേരിട്ടനുഭവപ്പെടുന്ന രണ്ട് കാര്യങ്ങള്‍.ഒരു നിമിഷത്തേയ്ക്ക് ഏതോ ദുസ്വപ്നം കാണുകയാണെന്ന് വരെ ഞാന്‍ വിചാരിച്ചു. സാവധാനത്തിൽ കാര്യങ്ങൾ ഓരോന്നായി തെളിഞ്ഞു വന്നു. ആക്സിഡന്റ്, കാലിന്റെ വേദന, പാത്തുമ്മ.... പാത്തുമ്മയും അവളെക്കുറിച്ചുള്ള ചിന്തകളും മനസ്സിൽ ആധിപത്യം സ്ഥാപിയ്ക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. അവളെക്കുറിച്ച് ചിന്തിക്കരുതെന്ന് എത്ര ആഗ്രഹിച്ചിട്ടും സാധിക്കുന്നില്ല. എന്തു ചെയ്യേണ്ട എന