Posts

Showing posts with the label ട്രെയിന്‍

പ്രണയാതുരമായ ഒരു തീവണ്ടിയാത്രയുടെ അന്ത്യം-പ്രണയം-7

ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കാര്യങ്ങള്‍ സംഭവിയ്ക്കുന്നത് എത്രത്തോളം യാദൃശ്ചികമായിട്ടാണെങ്കിലും അത് ഒരു വലിയ പ്ലാനിന്റെ ഭാഗമായിട്ടാണെന്നാണ് ഞാനെപ്പോഴും വിശ്വസിയ്ക്കുന്നത്.ഒരു പക്ഷെ വിധി അല്ലെങ്കില്‍ ദൈവത്തിന്റെ പ്ലാന്‍ ആയിരിക്കണം.അങ്ങനെ അല്ലായിരുന്നെങ്കില്‍ പാത്തുമ്മയുമായി ഇങ്ങനെ ഒരു ബന്ധം ഉണ്ടാകാനും,ഒരുമിച്ച് ഇത്രയും മനോഹരമായ ഒരു യാത്ര നടത്താനിടയാതിനും ഒക്കെ എന്തു വിശദീകരണമാണ് നല്‍കാനാകുക?ആ യാത്ര വീണ്ടും നീണ്ടു പോകട്ടെ എന്ന ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അല്‍പം പോലും വിലകല്‍പ്പിക്കാതെ ട്രെയിന്‍ അതിനാലാവുന്ന വേഗത്തില്‍ ഓടിക്കൊണ്ടിരുന്നു.സംസാരത്തിനിടയില്‍ പലപ്പോഴും അവളുടെ മുടി പാറി എന്റെ മുഖത്തുരുമ്മുന്നുണ്ടായിരുന്നു.ജീവിതത്തില്‍ ആന്നാദ്യമായിട്ട് ഞാനതിഷ്ടപെട്ടു.മുന്‍പെല്ലായ്പ്പോഴും, മറ്റു സഹയാത്രികകളില്‍ നിന്നുള്ള  സമാന അനുഭവങ്ങള്‍ എന്നെ വല്ലാതെ ഇറിട്ടേറ്റ് ചെയ്യാറായിരുന്നു പതിവ് പക്ഷെ ജീവിതത്തില...

പ്രണയാതുരമായ ഒരു തീവണ്ടിയാത്ര-പ്രണയം 6

Image
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക                           നേരിട്ട് ഒരു പ്രാവശ്യം പോലും കാണാതെ,നേരിട്ട് ഒരു പ്രാവശ്യം പോലും കൂടെ ചിലവഴിക്കാതെ ഫോണ്‍ കോളുകളിലൂടെയും മള്‍ട്ടിമീഡിയ മെസേജുകളിലൂടെയും ഞങ്ങളുടെ പ്രണയം ആറു മാസത്തെ ഇനിഷ്യല്‍ വാലിഡിറ്റി തികച്ചു.കഴിഞ്ഞു പോയ ആ ആറു മാസങ്ങളും മുന്‍പൊരിയ്ക്കലും അനുഭവപ്പെട്ടില്ലാത്തത്ര വേഗത്തില്‍ കടന്നു പോയതു പോലെ തോന്നി.ആ ആറു മാസംകൊണ്ട്,  അതിനിടയില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച മറ്റെല്ലാ കാര്യങ്ങളെയും അപ്രസക്തമാക്കും വിധം പ്രണയം ഞങ്ങളില്‍ ഡോമിനന്‍സ് നേടിക്കഴിഞ്ഞിരുന്നു.പ്രണയത്തിന്റെ മാജിക്കല്‍ ഇഫക്ട് ആയിരിയ്ക്കുണം എല്ലാ ചിന്തകളിലും, പ്രവര്‍ത്തികളിലും ഒരു പോസിറ്റിവ് എനര്‍ജി നിറഞ്ഞു തുളുമ്പി.മനസ്സില്‍ പ്രണയം തോന്നിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം ഓവര്‍ എക്സൈറ്റഡ് ആകുമത്രെ.! ...