Posts

Showing posts from 2011

മിഞ്ചി മൈലാഞ്ചി കുപ്പിവള

Image
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വീട്ടിൽ പുതുതായി കാറു വാങ്ങിയതോടെ ഉണ്ടായ ഒരു പ്രധാന മാറ്റം, തീർത്ഥാടന യാത്രകളുടെ എണ്ണത്തിൽ ഉണ്ടായ കുതിച്ചു ചാട്ടമാണ്. ദീർഘദൂര യാത്രകൾ നടത്തുന്നതിന് കാറ് സൗകര്യപ്രദമായ ഒരു ഉപാധിയാണെന്നതായിരുന്നു ഇതിനുള്ള കാരണം. കൂടാതെ, പല അമ്പലങ്ങളിലും നട തുറക്കുന്നതിനു മുന്നെ തന്നെ എത്തി ചേരുന്നതിനും കാറ് വന്നതോടെ എളുപ്പം ആയി. ദൈവദർശനത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കുക എന്ന ചടങ്ങും ഇതോടെ ഒഴിവായി കിട്ടി(പ്രണയവും ഈ  പറഞ്ഞ കാര്യങ്ങളും തമ്മിൽ എന്തു ബന്ധം എന്ന് ചിലരെങ്കിലും വിചാരിക്കുന്നുണ്ടായിരിക്കും. Wait..ഞാൻ കാര്യത്തിലേക്ക് കടക്കുന്നതേ ഉള്ളു). ഇനി എന്റെ വീട്ടിലെ 'ആത്മീയ' അന്തരീക്ഷത്തെ പറ്റി ചെറിയ ഒരു വിവരണം തരാം. ഞാൻ: atheist എന്നു സ്വയം വിശേഷിപ്പിക്കുന്നു. അമ്പല സന്ദർശനങ്ങളോടെ വലിയ താല്പര്യം ഇല്ല. ഇനിയിപ്പോൾ അമ്പലത്തിൽ

വീണ്ടുവിചാരങ്ങൾ-2

Image
"Do you still miss her......?" അവൾ ഈ ചോദ്യം ചോദിച്ച ആ നിമിഷം എനിക്ക് സിഗരറ്റ് വലിയ്ക്കാൻ അനിയന്ത്രിതമായ ഒരു ത്വര ഉണ്ടായി. സമയം 1.30 am. ആ നേരത്ത് സിഗരറ്റ് എവിടെ കിട്ടാൻ? ചോദ്യത്തിനു മറുപടി കിട്ടാത്തതിനാലാവണം, അവൾ ചോദ്യം ഒന്നുകൂടി rephrase ചെയ്ത് ആവർത്തിച്ചു. "അവൾ മറ്റൊരാളുടെ കൂടെയാണ് ജീവിക്കുന്നത് എന്നോർത്ത് നീ വിഷമിയ്ക്കാറുണ്ടോ?" ഞാൻ അപ്പോഴും സിഗരറ്റ് കിട്ടാനുള്ള സാധ്യതകളെ പറ്റി ആലോചിക്കുകയായിരുന്നു. മിനിമം 6 കിലോമീറ്റർ എങ്കിലും ദൂരെ പോയാലെ ആ സമയത്ത് തുറന്നു പ്രവർത്തിക്കുന്ന കടകൾ ഉണ്ടാകുകയുള്ളു. "ഏയ്...നിനക്ക് വിഷമായോ..ഞാൻ വെറുതെ ചോദിച്ചതാ...I'm sorry..I shouldn't have asked you that" ചോദ്യം ഇംഗ്ലീഷിലും മലയാളത്തിലും ആവർത്തിച്ചിട്ടും മറുപടി ഒന്നും കിട്ടാത്തതിനാലോ അതോ പെട്ടെന്നുണ്ടായ ഏതോ തിരിച്ചറിവിനാലോ അവൾ പറഞ്ഞു. അപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല.സഹമുറിയൻ വാങ്ങിയ സിഗരറ്റ് വല്ലതും ബാക്കിയുണ്ടോ എന്നു തിരയുന്ന തിരക്കിലായിരുന്നു ഞാൻ. "ഏയ്...അപ്പോഴെക്കും ഡെസ്പ് ആയോ...എന്തെങ്കിലും ഒന്നു പറ ഡിയർ.." അവൾ വീണ്ടും പറഞ്ഞു. ഈ പ്രാവശ്യം അവളുടെ ശബ്

സാമീപ്യം-പ്രണയോപഹാരങ്ങള്‍ 3

Image
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക നമ്മളുടെ ജീവിതത്തിലെ ഏതു കാര്യം ആണെങ്കിലും അത് ആദ്യമായി നമ്മള്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ഒരു തപ്പലും അതിയായ കണ്‍ഫ്യൂഷനും ഒക്കെ പതിവാണ്.ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അതെ പ്രവര്‍ത്തി/കാര്യം ആവര്‍ത്തിക്കുന്നതിന് പിന്നെ വല്യ ബുദ്ധിമുട്ട് ഉണ്ടാകില്ല.ഒരു പക്ഷെ ഈ സെന്റന്‍സ് വായിച്ചു കഴിയുമ്പോള്‍ ജീവിതത്തില്‍ നിങ്ങള്‍ ചെയ്ത എന്തെങ്കിലും മോശം പ്രവര്‍ത്തിയെ പറ്റി ആയിരിക്കും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകുക പക്ഷെ ഇതേ തത്വം നമ്മള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ക്കും ഒരേ പോലെ ബാധകമാണ്(wtf...?ഇതെന്താ സുവിശേഷ പ്രസംഗമോ?).ഞാന്‍ പറഞ്ഞു വരുന്നത് എന്റെയും പാത്തുമ്മയുടെയും ഗിഫ്റ്റ് കൈമാറ്റങ്ങളെ പറ്റിയാണ്.നല്ല ഒരു ഗിഫ്റ്റ് തിരഞ്ഞെടുക്കുന്നതിന്റെ,അതു ഇഷ്ടപെട്ട ഒരാള്‍ക്ക് നല്‍കുന്നതിന്റെ,ഒരാള്‍ തന്ന ഗിഫ്റ്റ് സൂക്ഷിക്കുന്നതിന്റെ ഒക്കെ ഫീല്‍ മനസ്സിലാക്കാന്‍ ഗിഫ്റ്റ് കൈമാറ്റങ്ങളുടെ ആദ്യ റൌണ്ട് തന്നെ ധാരാളമായിരുന

വീണ്ടുവിചാരങ്ങള്‍

"If you want something very badly, set it free. If it comes back to you, it's yours forever. If it doesn't, it was never yours to begin with."  ഈ ക്വോട്ട് ആരുടേതാണെന്ന് കൃത്യമായി എനിക്കറിയില്ല.ഞാന്‍ ആദ്യമായി ഇതു കേള്‍ക്കുന്നത്  Indecent Proposal  എന്ന സിനിമയിലാണ്.ഒരു പ്രാവിനെ സ്വതന്ത്ര്യമായി പറക്കാന്‍ വിടുന്നതിന്റെ ചിത്രം ആയിരുന്നു ഇതു കേട്ടപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നത്.ഡെമി മൂറിന്റെ മനോഹരമായ ശബ്ദത്തില്‍ ഈ വാചകങ്ങള്‍ കേള്‍ക്കുന്നതിനു വേണ്ടി മാത്രം ആ സിനിമയുടെ തുടക്കം ഞാന്‍ എത്രയോ തവണ ആവര്‍ത്തിച്ചു കണ്ടിട്ടുണ്ട്.പക്ഷെ, ഈ വാചകങ്ങളുടെ ആഴവും പരപ്പും ഇപ്പോഴും എനിക്ക് പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. ജീവിതത്തില്‍ ഈ വാചകങ്ങള്‍ എത്രത്തോളം പ്രാവര്‍ത്തികമാണെന്ന താണ് ഇപ്പോള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കു ന്നത്.

ക്രിസ്റ്റല്‍ ഇഫക്റ്റ്-പ്രണയോപഹാരങ്ങള്‍ 2

Image
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പ്രണയത്തിന്റെ ഒരു പ്രത്യേകത,അതു നമ്മളെ കൊണ്ട് അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും ചെയ്യിപ്പിക്കുകയും, ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം അതു വരെ തോന്നിയിട്ടില്ലാത്ത അര്‍ത്ഥങ്ങള്‍ നല്‍കുകയും ചെയ്യും എന്നതാണ്.എത്ര തന്നെ സില്ലി ആയ കാര്യങ്ങള്‍ക്കും വലിയ വലിയ മാനങ്ങള്‍ നല്‍കാന്‍ പ്രണയത്തിന്റെ സ്വാധീനത്തിനു കഴിയുന്നു.ഇതേ തത്വം ഗിഫ്ടുകളുടെ കാര്യത്തിലും അപ്ലിക്കബിള്‍ ആണെന്നത് പാത്തുമ്മ തന്ന ഒരൊറ്റ ഗിഫ്റ്റ് കൊണ്ട് എനിയ്ക്ക് ബോധ്യമായി.എന്റെ റൂമില്‍ ഓരോ പ്രാവശ്യം കയറുമ്പോഴും ഷോ-കെയ്സില്‍ ഇരിയ്ക്കുന്ന പ്രതിമയിലേയ്ക്ക് ഞാന്‍ അറിയാതെ തന്നെ എന്റെ നോട്ടം നീണ്ടു.ഒരു പക്ഷെ അത്രയും കാലം എന്റെ റൂമില്‍ അങ്ങനെ ഒരു ഷോ-കെയ്സ് ഉണ്ടെന്നു പോലും തോന്നിയിരുന്നില്ല.അവള്‍ തന്ന ഗിഫ്റ്റിനെ നോക്കിയിരുന്ന അതേ ശുശ്കാന്തിയില്‍ ഞാന്‍ എന്റെ ടെക്സ്റ്റ് ബുക്കുകളിലേയ്ക്ക് നോക്കിയിരുന്നെങ്കില്‍ ഞാന്‍ റാങ്ക് ഹോള്‍ഡര്‍ ആകുമായിരുന്നു.ആ ഒര

പ്രണയോപഹാരങ്ങള്‍

Image
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആദ്യ കൂടിക്കാഴ്ച്ച വന്‍ വിജയമായിത്തീര്‍ന്നതോടെ മാസത്തില്‍ ഒരിയ്ക്കലെങ്കിലും നേരില്‍ കാണാം എന്ന തീരുമാനത്തിലെത്താന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ആലോചിയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു.മിനിമമം മാസത്തില്‍ ഒരിയ്ക്കലെങ്കിലും അവള്‍ വീട്ടില്‍ വരാറുണ്ടായിരുന്നു എന്നതു  കൊണ്ടാണ് അടുത്തടുത്ത് കൂടിക്കാഴ്ചകള്‍ തമ്മിലുള്ള ഇന്റര്‍വെല്‍ ഒരു മാസം ആക്കേണ്ടി വന്നത്.ഇനിയിപ്പോ എല്ലാ മാസവും അവള്‍ വരുന്നുവെങ്കിലും കൂടിക്കാഴ്ചകള്‍ക്കുള്ള പ്രോബബിലിറ്റി മറ്റു പല ഫാക്ടറുകളിലും ഇന്‍വാരിയബിളി ഡിപന്‍ഡെന്റ് ആയിരുന്നു.എനിയ്ക്ക് വീട്ടില്‍ നിന്നും മുങ്ങാനുള്ള സൗകര്യം,അവളുടെ കൂട്ടുകാരികളുടെ ‘ശല്യം’ എന്നിവയായിരുന്നു പ്രധാന ഫാക്ടറുകള്‍.ഒരു സൗഹൃദത്തിനപ്പുറത്തേയ്ക്ക് ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഉണ്ടെന്ന് മറ്റാരും അറിയരുതെന്ന് ഒരു പരിധി വരെ ഞങ്ങള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.അതു കൊണ്ട് തന്നെ അവള്‍ നാട്ടിലേയ്ക്ക് വരുമ്പോള്‍ കൂടെ അവളുടെ