Posts

Showing posts with the label വിരഹം

വീണ്ടു വിചാരങ്ങൾ -- തുടര്‍ച്ച.

Image
ഔപചാരികമായ പിരിയലിനു 6 മാസങ്ങള്‍ക്കു ശേഷം: ജോലിയ്ക്ക് ചേര്‍ന്ന് നാലു മാസത്തോളമെടുത്തിട്ടും എനിയ്ക്ക് നൈറ്റ് ഷിഫ്റ്റുകളുമായി പൊരുത്തപ്പെടാനായിരുന്നില്ല. ഉറക്കം എന്നത് ജീവിതത്തിലെ ഒരു അപ്രാപ്യമായ ഒരു ഭാഗ്യമാണെന്ന് ഒക്കെ തോന്നിത്തുടങ്ങിയ ഒരു കാലമായിരുന്നു അത്. രാവിലെ പതിനൊന്നു മണിയ്ക്ക് ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയാലും, പകല്‍ നേരത്തെ ചുറ്റി കറങ്ങലുകള്‍ ഒക്കെ കഴിഞ്ഞു എത്ര ശ്രമിച്ചാലും ഉറക്കം കിട്ടാത്ത ഒരു അവസ്ഥ. വളരെ വിരളമായി മാത്രം ഷിഫ്റ്റ് കഴിഞ്ഞു വന്നാല്‍ ഉടന്‍ തന്നെ തളര്‍ന്നുറങ്ങാറുണ്ടായിരുന്നു. അന്നു ഷിഫ്റ്റിനു ശേഷം ഒരു സിനിമയും കണ്ടു വന്നായിരുന്നു കിടന്നതു. ഉറക്കം ആരംഭിക്കുമ്പോള്‍ സമയം വൈകുന്നേരം നാലു മണി. കിടക്കാന്‍ വൈകിയാലെന്താ, പാതിരാ വരെ സമയമുണ്ടല്ലോ എന്ന സമാധാനത്തില്‍ ഞാന്‍ നിദ്രയെ പുല്‍കി. അധികം  നേരം  ആകുന്നതിനു മുന്‍പെ തന്നെ ഫോണിന്റെ നിലക്കാതെയുള്ള മൂളക്കം  എന്നെ ഉറക്കത്തില്‍ നിന്നും  ഉണര്‍ത്തി. ആദ്യത്തെ പ്രാവശ്യം പാതി ബോധത്തില്‍, വിളിക്കുന്നതാരാണെന്ന് പോലും നോക്കാതെ ഫോണിനെ സൈലന്റെ ആക്കി വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും, ഒരു മിനിറ്റിനുള്ളില്‍ തന്നെ ഫോണ്‍ വീണ്ടും മ

പുനസമാഗമത്തിന്റെ മാധുര്യം

Image
  ശ്രദ്ധിയ്ക്കുക:ഇതു നേരത്തെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്‍. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എത്ര നേരത്തെയ്ക്കാണ് ഉറങ്ങിയതെന്ന് എനിയ്ക്കറിയില്ല. കാൽ മുട്ടിലെ അസഹനീയമായ വേദനയാണ് എന്നെ ഉറക്കത്തിൽ നിന്നുണര്‍ത്തിയത്. ഒരു സ്വാഭാവിക പ്രതികരണം എന്ന രീതിയിൽ ഞാന്‍ തലയണയ്ക്കടിയിൽ എന്റെ ഫോണിനു വേണ്ടി പരതി നോക്കി. തലേ ദിവസം ഫോണിനെ കാറിൽ ഉപേക്ഷിച്ച കാര്യം എന്റെ മനസ്സിൽ എങ്ങും തന്നെ ഇല്ലായിരുന്നു. എണീക്കാനുള്ള എല്ലാ ശ്രമങ്ങളേയും കാലിന്റെ വേദന നിഷ്ഫലമാക്കി. ഇരുട്ട്, വേദന. അതു രണ്ടുമായിരുന്നു എനിയ്ക്ക് അപ്പോൾ നേരിട്ടനുഭവപ്പെടുന്ന രണ്ട് കാര്യങ്ങള്‍.ഒരു നിമിഷത്തേയ്ക്ക്   ഏതോ ദുസ്വപ്നം കാണുകയാണെന്ന് വരെ ഞാന്‍ വിചാരിച്ചു. സാവധാനത്തിൽ കാര്യങ്ങൾ ഓരോന്നായി തെളിഞ്ഞു വന്നു. ആക്സിഡന്റ്, കാലിന്റെ വേദന, പാത്തുമ്മ.... പാത്തുമ്മയും അവളെക്കുറിച്ചുള്ള ചിന്തകളും മനസ്സിൽ ആധിപത്യം സ്ഥാപിയ്ക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. അവളെക്കുറിച്ച് ചിന്തിക്കരുതെന്ന് എത്ര ആഗ്രഹിച്ചിട്ടും സാധിക്കുന്നില്ല. എന്തു ചെയ്യേണ്ട എന