After effects of '96- The movie
അവസാനമായി ഇവിടെ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് അഞ്ച് വർഷത്തിലേറെ ആകുന്നു. അഞ്ചു വർഷത്തിനിടെ നഷ്ടപ്രണയത്തിന്റെ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം ആവശ്യമായി വരാത്തതിന്റെ ഒരു പ്രധാന കാരണം എന്നന്നേക്കുമായി ഒരു പ്രണയിനിയെ തിരഞ്ഞെടുത്തത് തന്നെയാണെന്ന് നിസ്സംശയം പറയാം. എല്ലാം നഷ്ടപെട്ടു എന്ന് തോന്നിയിരുന്ന ഒരു കാലത്തിൽ നിന്ന് ഒരു താങ്ങായി, തണലായി തിരിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നതിനു എന്റെ ശ്രീമതിയെ എത്ര പുകഴ്ത്തിയാലും മതി വരില്ല.
വീണ്ടും എന്തിനു ഓർമ്മകളുടെ ഈ നടവഴികളിലൂടെ എന്തിനു വന്നു എന്നു ചോദിച്ചാൽ ഒരേ ഒരു കാര്യം - '96 എന്ന സിനിമ. തികച്ചും യാദൃശ്ചികമായി(?) കാണാനിടയായ സിനിമ എന്നെ ഇത്രയേറെ സ്വാധീനിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. 96 ന്റെ ട്രെയിലർ ഇറങ്ങിയ തൊട്ടെ 'കാതലെ കാതലെ' എന്ന പാട്ട് എന്റെ പ്ലേലിസ്റ്റ് ഇൽ ഇടം പിടിച്ചെങ്കിലും പിന്നീട് ആ സിനിമയെ പറ്റിയോ അല്ലെങ്കിൽ അതിന്റെ തീമിനെ പറ്റിയോ കൂടുതൽ അറിയാൻ ഞാൻ ശ്രമിച്ചിരുന്നില്ല. സിനിമ കാണൽ തന്നെ വല്ലപ്പോഴും ശ്രീമതി നിർബന്ധിക്കുമ്പോൾ എന്ന അവസ്ഥയിലേക്ക് ചുരുങ്ങിയതിനാൽ, '96 നെ പറ്റി കൂടുതൽ 'റിസർച്ച്' നടത്താത്തത് സ്വാഭാവികം. എന്തിനേറെ പറയണം, '96 കാണാൻ തീരുമാനിച്ചതും ശ്രീമതിയുടെ നിർബന്ധത്തിനൊടുവിൽ ആയിരുന്നു. സിനിമ കണ്ടതിനു ശേഷമുള്ള ശ്രീമതിയുടെ കള്ളച്ചിരികൾ ഓർത്താൽ അവൾക്ക് സിനിമയുടെ തീമിനെ പറ്റി മുൻപേ അറിവുണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കാര്യത്തിലേക്ക് കടക്കാം.. നഷ്ടപ്രണയത്തെ പ്രമേയമാക്കി ഉള്ള ഒരു സിനിമ ആയതു കൊണ്ടായിരിക്കണം, 96 എനിയ്ക്ക് വല്ലാതെ അങ്ങ് ഇഷ്ടപെട്ടു. ആ സിനിമ കാണുമ്പോൾ ഞാൻ അനുഭവിച്ച നെഞ്ചിലെ കനം മൂന്നു ദിവസങ്ങൾക്കിപ്പുറം ഇന്നും വിട്ടു പോയിട്ടില്ല. ജീവിതത്തിൽ സംഭവിച്ചതും, സിനിമയിലെ സംഭവങ്ങളും നൂറു ശതമാനവും ഒരേ പോലെ ഒന്നും അല്ല പക്ഷെ സിനിമയിലെ പല സന്ദർഭങ്ങളും എട്ട് വർഷം മുൻപ് വേർപെട്ട് പോയ പ്രണയത്തിന്റെയും, പ്രണയിനിയുടെയും ഓർമ്മകളെ തിരിച്ചു കൊണ്ടു വന്നു....
ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ ബാക്കി എഴുതാം..:)
എഴുതൂ.... :) വായിക്കാനാളുണ്ട്...
ReplyDeleteശ്രമിയ്ക്കാം. തുടർച്ചയായുള്ള താങ്കളുടെ സപ്പോർട്ടിനു നന്ദി.
Deleteഎഴുതിക്കോളൂ.ഞാൻ പിന്നേം തപ്പി വന്നെങ്കിൽ അത് നിങ്ങളുടെ എഴുത്തിന്റെ ശക്തി കൊണ്ടാണു.
ReplyDeleteനന്ദി, തുടർന്നും എഴുതാൻ ശ്രമിയ്ക്കാം. സമയമില്ലായ്മ ആണ് പ്രശ്നം.
Deleteഎഴുതൂ . യാദൃച്ഛികമാണ് ശരിയായ പദം
ReplyDeleteനിങ്ങൾ പറയുന്നത് വരെ ഈ കാലമത്രയും യാദൃശ്ചികം എന്നാണ് ആ വാക്ക് എന്നാണ് ഞാൻ കരുതിയിരുന്നത്. ഒരു പക്ഷെ നിങ്ങൾ തിരുത്തിയില്ലായിരുന്നുവെങ്കിൽ ഞാൻ തുടർന്നും ആ വാക്ക് തെറ്റായി തന്നെ എഴുതുന്നത് തുടരുമായിരുന്നു. തിരുത്തലിനു നന്ദി.
Deleteഇത് ചതി ആണ്... ഞങ്ങൾക്ക് വേണ്ടിയെങ്കിലും ബാക്കി എഴുതണം.. ഒരുപാട് പ്രതീക്ഷയോടെയാണ് വന്നത്...എഴുതൂ...
ReplyDeleteശ്രമിയ്ക്കാം. കാലം ഒരു പാട് മുന്നോട്ട് പോയിരിക്കുന്നു. ഒന്നും മറന്നിട്ടില്ലെങ്കിൽ തന്നെയും ജീവിതത്തിലെ പ്രയോരിറ്റികൾ ആകെ മാറി മറഞ്ഞിരിയ്ക്കുന്നു.
Deleteഎഴുതണില്ലേ?!
ReplyDelete