Posts

Showing posts from June, 2012

കണ്ണീരിന്റെ കൈപ്പ് -2

Image
ശ്രദ്ധിയ്ക്കുക:ഇതു നേരത്തെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്‍. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ട്രെയിൻ പോയി കഴിഞ്ഞിട്ടും ഒന്നു രണ്ട് മിനിട്ട് കഴിഞ്ഞാണ് ഞാൻ നിന്നനിൽപ്പിൽ നിന്നും അനങ്ങിയത് . അവളുടെ വാക്കുകളോട് ഏതു രീതിയിൽ പ്രതികരിക്കണം എന്ന് എനിക്ക് യാതൊരു ക്ലൂവും ഉണ്ടായിരുന്നില്ല . അവളുടെ വാക്കുകളെ എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കാൻ തക്ക ശക്തിയുള്ളവയായിരുന്നു .  എന്റെ ആത്മാർത്ഥതയെ ആണവൾ ചോദ്യം ചെയ്തിരിക്കുന്നത് .  സ്വയം ന്യായീകരിക്കാനോ , അവളെ പറഞ്ഞു മനസ്സിലാക്കാനോ ഉള്ള ഇട കിട്ടിന്നതിനു മുൻപേ അവൾ പോകുകയും ചെയ്തു . തലേ ദിവസത്തെ ഉറക്കവും , അവൾ പറഞ്ഞ കാര്യങ്ങളും കൂടി ആയപ്പോൾ എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി . ഞാൻ തൊട്ടടുത്തുള്ള ബെഞ്ചിൽ ഇരുന്നു . സംഭവിച്ച കാര്യങ്ങളെ ഞാൻ ഒന്നു കൂടി അനലൈസ് ചെയ്യാൻ തീരുമാനിച്ചു . ചിന്തയുടെ ആക്കം കൂട്ടുന്നതിനായി ഞാൻ ഒരു കപ്പ് കാപ്പിയും വാങ്ങി . അന്നത്തെ ദിവസം ഞാൻ അവളോട് എന്തെങ്കിലും തെറ്റായ കാര്യം പറഞ്ഞു എന്ന് എത്ര അനലൈസ് ചെയ്തിട്ടും എനിക്ക് കണ്ടു