കണ്ണീരിന്റെ കൈപ്പ്

ശ്രദ്ധിയ്ക്കുക:ഇതു നേരത്തെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്‍. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാടകീയത നിറഞ്ഞ ടൈറ്റിൽ കണ്ടപ്പോൾ തന്നെ ഇതിന്റെ ഉള്ളടക്കത്തെ പറ്റി ഒരു മുൻ വിധി നിങ്ങൾക്കുള്ളിൽ രൂപപെട്ടിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ആ മുൻ വിധിയെ തെറ്റിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വളരെ നീണ്ട ഒരു പോസ്റ്റ് ആണ് ഞാൻ ഉദ്ദേശിക്കുന്നത്.  ഈ ആരംഭശൂരത്വം എത്ര നേരത്തേക്ക് ഉണ്ടാകും എന്നെനിക്ക് ഉറപ്പൊന്നുമില്ല. നേരം കൊല്ലാൻ തൽക്കാലം വേറെ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ടാണ് ഇത്തരം ഒരുദ്യമം. എഴുതുന്ന ശൈലിയിൽ(not quality. I don't think there is such a thing.) ഉള്ള മാറ്റം എന്നെത്തന്നെ അദ്ഭുതപ്പെടുത്തുന്നു. എനിക്ക് വേണ്ടി എഴുതുക എന്നതിൽ നിന്നും ആർക്കൊക്കെയോ വേണ്ടി എഴുതുക എന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു. അതൊരു പുരോഗതി ആണോ അധോഗതി ആണോ എന്നത് എനിക്കറിയില്ല. Venting out the frustrations. That was what exactly the intention of creating this blog. I have not yet reached the stage of frustrations in my story. Full credits goes to my laziness for that. No, a share goes to someone else too. Guess who that someone else would be! Over the time, frustrations changed to new hopes and the urge to vent out the frustrations ceased. So, nowadays, I update this blog just for the sake of time killing. However, whatever I express here true and genuine. ഓവറാക്കുകയാണെന്നറിയാം. എന്നാലും, Some things are meant to be expressed only in English. എന്നാൽ കാര്യത്തിലേക്ക് കടക്കാം.

December 31st, some year.

പാത്തുമ്മയുടെ ഫോൺ വിളിയാണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. സമയം പുലർച്ചെ അഞ്ചു മണി കഴിഞ്ഞതേയുള്ളു. വെറും രണ്ട് മണിക്കൂർ നേരത്തെ ഉറക്കം മതി വരാത്തതിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചു കൊണ്ട് ഞാൻ ഫോൺ അറ്റെൻഡ് ചെയ്തു.
"ഹായ് പാത്തൂ....ഗുഡ് മോണിങ്ങ്..നീ എപ്പോഴാ തിരിച്ചെത്തിയെ..?"
"ഗുഡ് മോണിങ്ങ്...ഞാൻ മിനിഞ്ഞാന്ന് എത്തി...നിന്നെ കുറെ വിളിച്ചല്ലോ, എല്ലാ സമയവും ഫോൺ സ്വിച്ച്ഡ് ഓഫ്.. എന്ത്യേ?" അവളുടെ ശബ്ദത്തിലെ ഗൗരവം എനിയ്ക്ക് വേഗത്തിൽ തിരിച്ചറിയാനായി.
പുതപ്പ് തലയ്ക്കു മുകളിലൂടെ വലിച്ചിട്ട് ഞാൻ തുടർന്നു.
"എന്തായാലും നിന്നെ വിളിക്കാനില്ലല്ലോ, പിന്നെ ട്രിപ്പ് രണ്ട് ദിവസം എക്സ്റ്റൻഡ് ചെയ്യേണ്ടി വന്നു..അതു കൊണ്ട് അമ്മയുടെ ചീത്ത കേൾക്കാതിരിക്കാൻ വേണ്ടിയാ ഫോൺ ഓഫ് ചെയ്തേ. How was your trip?"
"സുഖിപ്പിക്കല്ലേ...! ട്രിപ്പ്..വെക്കേഷൻ മുഴുവൻ അങ്ങട് തീർന്നു കിട്ടി." ആ മറുപടി അവൾക്കിഷ്ടപ്പെട്ടു എന്നു വ്യക്തമാക്കിക്കൊണ്ട് അവൾ പറഞ്ഞു.
അല്പ നേരത്തെ pause നു ശേഷം അവൾ വീണ്ടും പറഞ്ഞു. "  I want to meet you...ഞാൻ xxxxxx ട്രെയിനിനാണു പോണത്..റെയിൽ വേ സ്റ്റേഷനിലേക്ക് വര്യോ? 6.45 നു ആണ് വണ്ടി.. something serious"
എന്റെ ഉറക്കക്ഷീണം ഒരൊറ്റ നിമിഷം കൊണ്ട് മാറി. " എന്താ കാര്യം..എന്നെ ടെൻഷൻ ആക്കല്ലെ.."
"ഉമ്മ വന്നു..ഞാൻ പിന്നെ വിളിക്കാം...ബൈ.." ഫോൺ കട്ടായി.

പുലർച്ചെ തന്നെ ഫോൺ വിളിക്കുന്നതു കണ്ടാൽ അവളുടെ ഉമ്മ സ്വാഭാവികമായും സംശയിക്കും. അതുകൊണ്ട് പാത്തുമ്മ ഫോൺ വേഗം വെച്ചതിൽ എനിക്ക് പരാതി ഒന്നും തോന്നിയില്ല.

നാലു ദിവസത്തിനിടെ ആദ്യത്തെ ഫോൺ കോൾ ആയിരുന്നു അത്. ക്രിസ്തുമസ് വെക്കേഷന് ഞങ്ങൾ രണ്ടു പേരും കുറെയേറെ യാത്രകൾ പ്ലാൻ ചെയ്തിരുന്നതിനാൽ ഫോൺ വിളികൾ വളരെ കുറവായിരുന്നു. മെസേജുകളുടെ കാര്യവും അങ്ങനെ തന്നെ. കേരളത്തിനു അകത്തും പുറത്തുമായി കുറെ യാത്രകൾ. അതിൽ തന്നെ പാത്തുമ്മ ഏറിയ പങ്കും ഐഡിയക്ക് പോലും റേഞ്ച് ഇല്ലാത്ത ഒരു സ്ഥലത്തായിരുന്നു. നാലു ദിവസമായി ഫോൺ വിളികൾ മുടങ്ങാനുള്ള പ്രധാന കാരണമതായിരുന്നു. ആദ്യമായിട്ടായിരുന്നു ഞങ്ങൾക്കിടയിൽ യാതൊരു കമ്യൂണിക്കേഷനും ഇല്ലാതെ നാലു ദിവസം. I was terribly missing her. സുഹൃത്തുക്കളുടെ സാമീപ്യം ഒരു പരിധി വരെ ഈ വിരഹത്തെ ഡയല്യൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം കണ്ടിട്ട് അന്നത്തേക്ക്  ഏകദേശം 2 മാസം ആകാറായിട്ടുണ്ടായിരുന്നു. അതു കൊണ്ട് തന്നെ, കാണാനുള്ള ഒരവസരം അവളായിട്ട് ഉണ്ടാക്കിയതിൽ ഞാൻ സന്തോഷവാനായിരുന്നു. എന്നാലും എന്താകും ആ something serious? She sounded serious too. ഫോണിന്റെ മെസേജ് ടോൺ ആണ് എന്റെ ചിന്തകൾക്ക് വിരാമമിട്ടത്. പ്രതീക്ഷിച്ചതു പോലെ മെസേജ് പാത്തുമ്മയുടേതായിരുന്നു.
"umma chodichu who wz on th phone...njaan nee aanenn paranju..so don't call n message.. c u @ station..I'll be waiting..je t'aime.."
സമയം അപ്പോഴേക്കും അഞ്ചേക്കാൽ ആയിരുന്നു. കൂടുതൽ ആലോചിച്ച് നിൽക്കാതെ ഞാൻ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. കുളിച്ചൊരുങ്ങി അമ്മയുടെ അടുത്തു ചെന്നു കാര്യം പറഞ്ഞപ്പോഴെക്കും അമ്മയുടെ കമന്റ്. "നേരം വെളുത്തപ്പോഴെയ്ക്കും അടുത്ത തെണ്ടലിനു ഇറങ്ങിയോ..?"
"കോളേജ് തുറന്നിട്ട് മൂന്ന് ദിവസായി.. വല്ല ബോധവുമുണ്ടോ അമ്മയ്ക്ക്? മിനി പ്രോജക്റ്റിന്റെ കുറച്ച് സാധനം വാങ്ങാൻ കൊടുത്തയക്കണം...എനിക്ക് 6.30 ആകുമ്പോഴേക്ക് റെയിൽ വേ സ്റ്റേഷനിൽ എത്തണം." ഞാൻ പരമാവധി convincing  ആയി മൊഴിഞ്ഞു.
" പഠിക്കുന്ന നിനക്കില്ലല്ലോ ആ ബോധം.. അതു കൊണ്ടാണല്ലോ തെണ്ടി പോയത്" - അമ്മ. ട്രിപ്പ്, ഔട്ടിങ്ങ് എന്നൊക്കെ ഉള്ളതിന്റെ അമ്മയുടെ ട്രാൻസ്ലേഷനാണ് ഈ 'തെണ്ടി പോകൽ'. മോണിങ്ങ് വാക്ക് കഴിഞ്ഞ് അച്ഛൻ വരുന്നതിനു മുൻപ് സ്കൂട്ട് ആകണം എന്നുള്ളതു കൊണ്ട് അമ്മയുമായി കൂടുതൽ വാക്കേറ്റത്തിന് നിൽക്കുന്നത് ഒരു ബുദ്ധിയല്ല. 15 മിനിറ്റ് കൂടി നിന്നാൽ ചായ റെഡിയാക്കി തരാം എന്ന അമ്മയുടെ ഓഫറിനെ നിരാകരിച്ച് ഞാൻ വീട്ടിൽ നിന്നിറങ്ങി. അത്യാവശ്യം നല്ല തണുപ്പുണ്ടായിരുന്നു. പാത്തുമ്മയെ കാണാൻ അല്ലായിരുന്നെങ്കിൽ ആ കാലാവസ്ഥയിൽ ഉറക്കത്തെ ഞാൻ ഒരിക്കലും നഷ്ടപ്പെടുത്തില്ലായിരുന്നു. എത്രയും പെട്ടെന്ന് റെയിൽ വേ സ്റ്റേഷനിൽ എത്തേണ്ടതുള്ളതു കൊണ്ട് ആവശ്യത്തിലധികം സ്പീഡിൽ ആയിരുന്നു ഞാൻ ബൈക്ക് ഓടിച്ചിരുന്നത്(Note the point !). റോഡിൽ അധികം തിരക്കില്ലാത്തതുകൊണ്ട് അതു വല്യ റിസ്ക് ഉള്ള ഒരു കാര്യം അല്ലായിരുന്നു. എന്തിനായിരിക്കും ഇങ്ങനെ ഒരു അപ്രതീക്ഷിത കൂടിക്കഴ്ചയ്ക്ക് പാത്തുമ്മ ആവശ്യപ്പെട്ടത് എന്നത് എന്നെ വല്ലാതെ bother ചെയ്യുന്നുണ്ടായിരുന്നു.

6.15 ആയപ്പോളേക്കും ഞാൻ റെയിൽ വേ സ്റ്റേഷനിൽ എത്തി. പ്രതീക്ഷിച്ച പോലെ തന്നെ പാത്തുമ്മ എത്തിയിട്ടുണ്ടായിരുന്നില്ല. ഇനിയിപ്പോൾ അവൾ വരാൻ വൈകുകയാണെങ്കിൽ അവളുടെ കൂടെ ഷൊർണൂർ വരെ പോകാം എന്ന പ്ലാനിൽ ആയിരുന്നു ഞാൻ വന്നിരുന്നത്. പ്ലാറ്റ്ഫോമിലും അവളെ കാണാത്തപ്പോൾ ഞാൻ 2 പ്രാവശ്യം വിളിച്ചു നോക്കിയിരുന്നെങ്കിലും രണ്ടു പ്രാവശ്യവും അവൾ ഫോൺ അറ്റെൻഡ് ചെയ്തില്ല. കടന്നു പോകുന്ന ഓരോ നിമിഷവും എന്റെ pulse rate കൂടിക്കൊണ്ടിരുന്നു. ഒരിയ്ക്കൽ കൂടി അവളെ വിളിച്ചു നോക്കാൻ വേണ്ടി ഫോൺ എടുത്തപ്പോഴേക്കും അവളുടെ ഒരു മെസേജ് എത്തി.

" Here I'm...where are u?"
"right in front f you" ഞാൻ മറുപടി അയച്ചു കാരണം ഞാൻ റെയിൽ വേ സ്റ്റേഷന്റെ മെയിൻ എൻട്രൻസിൽ തന്നെ ആയിരുന്നു നിൽക്കുന്നത്. And there she was. കാറിൽ നിന്നും ഇറങ്ങിയ ശേഷം അവളുടെ ഇക്കാക്കയ്ക്ക് ടാറ്റയും കൊടുത്ത് അവൾ എന്റെ നേരെ നടന്നു വരുന്നു. അവളുടെ ഇക്കാക്കയുടെ കാർ പോയെന്ന് ഉറപ്പു വരുത്തിയ ശേഷം ഞാൻ അവളുടെ അടുത്തേക്ക് നടന്നു. എല്ലാ പ്രാവശ്യത്തെയും പോലെ അവളെ കണ്ട ആ നിമിഷം ഞാൻ, ഞാനും അവളും മാത്രമുള്ള ഒരു ലോകത്തിലേക്ക് എത്തി. മനോഹരമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചുകൊണ്ട് അവൾ പറഞ്ഞു. "ഇങ്ങനെ നോക്കല്ലെടാ...എനിക്ക് നാണമാകും.." എപ്പോഴെല്ലാം ഞങ്ങൾ നേരിൽകാണാറുണ്ടോ, അപ്പോഴെല്ലാം ഒരു വഴിപാട് പോലെ ഈ ഡയലോഗ് പറയാറുണ്ടായിരുന്നു.മറ്റൊന്നും കൊണ്ടല്ല, അവളെ എപ്പോൾ കണ്ടാലും വാ പൊളിച്ച് നോക്കി നിൽക്കാനുള്ള tendency നിയന്ത്രണാതീതമായിരുന്നു.
"എങ്ങനെ നോക്കാതിരിക്കും ന്റെ പാത്തൂ...ചുരിദാർ(?) നന്നായിട്ടുണ്ട്...എന്താ നീ അത്യാവശ്യമായി കാണണം എന്നു പറഞ്ഞെ?" കൂടുതൽ നേരം കാത്തു നിൽക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു.

"ഇത് ചുരിദാറൊന്നും അല്ല..ഇത...****** അണൂ.. വാ കുറെ പറയാനുണ്ട്..."
ആ ഡ്രെസ്സിന്റെ പേരെന്താണെന്ന് കൃത്യമായി ഇപ്പോഴും എനിക്കോർമ്മയില്ല. എന്റെ കാഴ്ചപ്പാടിൽ പെണ്ണുങ്ങളുടെ ഒരു വിധം ഡ്രസ്സുകൾ എല്ലാം ചുരിദാർ എന്ന കാറ്റഗറിയിൽ പെടുന്നവയായിരുന്നു.
" നിന്റെ ആ പഹയൻ ആങ്ങള കാറ് പാർക്ക് ചെയ്യാൻ പോയതൊന്നും അല്ലല്ലോ..?" ഒരു ധൈര്യത്തിനു വേണ്ടി ഞാൻ ചോദിച്ചു.
"ഓൻ വീട്ടിൽക്ക് പോയി..അതാലോയ്ച്ച് നീ പേടിക്കേണ്ട...പേടിക്കാൻ വേറെ കാര്യമുണ്ട്.."
അപ്പോഴേയ്ക്കും ഞങ്ങൾ പ്ലാറ്റ്ഫോമിൽ, അവൾക്ക് കയറേണ്ട കോച്ച് പൊസിഷനിൽ എത്തിയിട്ടുണ്ടായിരുന്നു. 20 മിനുട്ടിൽ ഏറെ സംസാരിക്കാൻ സമയം കിട്ടുമെന്നതുകൊണ്ട് അവളുടെ കൂടെ പോകാനുള്ള പ്ലാൻ ഞാൻ അപ്പോഴേക്കും ഉപേക്ഷിച്ചിരുന്നു. അവൾ കാര്യം സസ്പെൻസ് ബ്രേക്ക് ചെയ്യുന്നതിനു പകരം ഒന്നു കൂടെ സസ്പെൻസ് വർദ്ധിപ്പിക്കുകയാ ചെയ്തത്. പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴെക്കും ഞാൻ വായിൽ നോട്ടം(?) പുനരാരംഭിച്ചു കഴിഞ്ഞിരുന്നു. അതിന്റെ ഒരു പരിണത ഫലമെന്നവണ്ണം ഞാൻ അവൾക്ക് പറയാനുള്ള കാര്യമെന്തായിരിക്കും എന്നതിനെ പറ്റി വേവലാതിപ്പെടുന്നത് നിർത്തിയിട്ടുണ്ടായിരുന്നു. അവളുടെ കണ്ണൂകളിലേക്ക് നോക്കിയാൽ പിന്നെ വേറെന്തിനെ പറ്റിയെങ്കിലും ചിന്തിക്കാൻ പറ്റ്വോ? പതിവു നാണം, പുഞ്ചിരി എന്നിവയിൽ നിന്നും വ്യത്യസ്തമായി എന്തോ ഒരു ടെൻഷൻ അവളുടെ കണ്ണൂകളിലും മുഖത്തും നിഴലിച്ചു കാണുന്നുണ്ടായിരുന്നു. Even then, she was looking way too beautiful than any fair&lovely model.
"നീ ഏതു ലോകത്താ..?" ചോദ്യത്തോടൊപ്പം തന്നെ അവൾ എന്നെ തട്ടി വിളിച്ചു.
മറുപടി കൊടുക്കാൻ എനിക്കധികം ആലോചിക്കേണ്ടി വന്നില്ല. "ഞാനും നീയും മാത്രമുള്ള ഏതോ ഒരു ലോകത്ത്."
"ആ ലോകം ഇനി അധികകാലം നിലനിൽക്കും എന്നെനിക്ക് തോന്നുന്നില്ല" അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.
"Whaaatttt....?" എന്റെ ശബ്ദം ഞാനറിയാതെ തന്നെ ഉച്ഛത്തിലായി.
"Yes, dear. My parents are trying to get me married." അവൾ എന്റെ മുഖത്ത് നോക്കാൻ പാടു പെടുന്ന പോലെ തോന്നി.  അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളെ ഞാൻ 1080p റെസൊലൂഷനിൽ എന്റെ മനസ്സലേക്ക് പകർത്തുന്ന തിരക്കിൽ ആയിരുന്നു.

"ഇന്റെ കോഴ്സ് കഴിയുന്നത് വരെയൊന്നും വീട്ടുകാർക്ക് ക്ഷമ ഇല്ല..ഇത്രേം കാലം പറച്ചിൽ മാത്രമേ ഉണ്ടായിരുന്നുള്ളു..പക്ഷെ ഇപ്രാവശ്യം ഒരുത്തൻ എന്നെ പെണ്ണ് കാണാൻ വന്നു. നീ എന്താ ഒന്നും പറയാത്തെ?.."

സെൻസിബിൾ ആയിട്ട് ആ സമയം എനിയ്ക്കൊന്നും പറയാൻ കിട്ടിയില്ല. ഞങ്ങൾക്കിടയിലുള്ള ടെൻഷനെ ഒന്ന് കുറയ്ക്കുന്നതിനായി ഞാൻ ഒരു ചിരിയോടുകൂടി പറഞ്ഞു.
"Well, congrats Ma'm...."
That was a pathetic response for that situation.
അതിന്റെ പ്രതികരണം, കൈത്തണ്ടയിൽ ഒരു നുള്ളലിന്റെ രൂപത്തിൽ ആണ് പാത്തുമ്മ കാണിച്ചത്. She was genuinely angry at me. എന്റെ കണ്ണൂകളിലേക്ക് രൂക്ഷമായി നോക്കികൊണ്ട് അവൾ എന്റെ മുന്നിൽ നിന്നു. അവളുടെ കൺ കോണുകളിൽ കണ്ണു നീരിന്റെ ഒരു ചെറിയ തടാകം രൂപപ്പെടുന്നത് ഞാൻ കണ്ടു.

എന്തു പറയണം എന്നെനിക്ക് അറിയില്ലായിരുന്നു. എന്നെങ്കിലും ഒരിയ്ക്കൽ ഇങ്ങനെ ഒരു സംഭവത്തെ അഭിമുഖീകരിക്കണം എന്നു ഞങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അതിത്രയും പെട്ടെന്നാകും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

"Course   മുഴുവനാക്കിയിട്ട് കല്യാണം മതീ ന്ന് നീ വാശി പിടിക്ക്..പുന്നാരകുട്ടി പറയുന്നത് വീട്ടുകാർ കേൾക്കാതിരിക്കില്ല.. നീ സമാധാനമായിരിക്ക്" എന്റെ മനസമാധാനം പോയ അവസ്ഥയിലും ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
" അതൊക്കെ ഞാൻ കുറെ പറഞ്ഞു.. എനിക്കറിയില്ല എന്താ ചെയ്യേണ്ടത് എന്ന്.." പാത്തുമ്മ അതു പറഞ്ഞപ്പോഴെക്കും അവളുടെ കണ്ണിൽ നിന്നും കണ്ണീരിന്റെ രണ്ട് streams രുപപ്പെട്ടിട്ടുണ്ടായിരുന്നു.

റെയിൽ വേ സ്റ്റേഷനിൽ, ആളൂകൾക്ക് നടുവിൽ നിന്നാണ് ഞങ്ങൾ സംസാരിക്കുന്നത് എന്ന റിയാലിറ്റിയിലേക്ക് ഞാൻ അപ്പോഴാണ് എത്തിയത്. ഞാൻ രണ്ടാമതൊന്നാലോചിക്കാതെ handkerchief എടുത്ത് അവളുടെ കണ്ണീർ തുടച്ചു. എത്രത്തോളം filmi ആയൊരു രംഗമായിരുന്നു അതെന്നോർത്ത് ഞാൻ പിന്നീട് പല തവണ ചിരിച്ചിട്ടുണ്ട്. Even now! 
"Thanks..എനിക്കൊരു സമാധാനവുമില്ല.." അവൾ handkerchief എന്റെ കയ്യിൽ നിന്നും വാങ്ങി മുഖം തുടച്ചുകൊണ്ട് പറഞ്ഞു. അപ്പോൾ താങ്ക്സ് പറഞ്ഞത് രംഗത്തിന്റെ ഫിൽമി മൂഡ് ഒന്നുകൂടി വർദ്ധിപ്പിച്ച പോലെ തോന്നി. 
സത്യം പറഞ്ഞാൽ ആ സമയത്ത് അവളൂടെ പെണ്ണൂകാണൽ വാർത്ത എന്നിൽ പ്രത്യേകിച്ച് ടെൻഷനുകൾ ഒന്നും ഉണ്ടാക്കിയിരുന്നില്ല കാരണം ഞാൻ അവളെ വായ്നോക്കുന്നതിൽ മുഴുകി നിൽക്കുകയായിരുന്നു. അവളൂടെ നിഷ്കളങ്കമായ പുഞ്ചിരി കാണാൻ പറ്റുന്നില്ലല്ലോ എന്നതായിരുന്നു എന്റെ അപ്പോഴത്തെ വല്യ ഇഷ്യൂ.

"എന്താ ചെക്കനു പണി..? ഏതു നാട്ടുകാരനാ..?" എന്തിനാ ആ രണ്ടു ചോദ്യങ്ങൾ ചോദിച്ചത് എന്നെനിക്ക് തന്നെ അറിയില്ലായിരുന്നു. 
"ഞാൻ എന്തിനാ അറിയുന്നേ...നിനക്ക് എല്ലാം ഒരു തമാശയാ....be serious yaar.." പൂർവ്വാധികം ദേഷ്യത്തോടെ ആയിരുന്നു പാത്തുമ്മയുടെ മറുപടി. അവളുടെ മുഖഭാവം കണ്ടപ്പോൾ അവൾ എന്നെ ട്രെയിനിനു മുന്നിലേക്ക് ഉന്തിയിടും എന്നു തോന്നി.
"Tell your parents that you're not ready now...Tell them......" ഞാൻ പറഞ്ഞ് മുഴുവിപ്പിക്കുന്നതിനു മുൻപെ ട്രെയിൻ ഇരമ്പികൊണ്ട് കടന്നു വന്നു. 
അവൾ ബാഗും എടുത്ത് ഞാൻ പോകട്ടെ എന്ന ഭാവത്തിൽ എന്നെ നോക്കി.
"ഇജ്ജ് സമാധാനായിട്ടിരിക്കെടോ...എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാം.." ഞാൻ അവളൂടെ കൈ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
"bye..നീ എന്റെ കൂടെ പോരും ന്നാ ഞാൻ കരുത്യേ..." 
അനാവശ്യ പ്രതീക്ഷകൾ..ഞാൻ മനസ്സിൽ കരുതി.
അവൾ കയറിയത് ലേഡീസ് കമ്പാർട്ട്മെന്റിൽ ആയതുകൊണ്ട് ഒരു സിമ്പിൾ ടാറ്റ കൊടുത്ത് ഞാൻ നടക്കാൻ ആരംഭിച്ചു. സാഹചര്യത്തിന്റെ ഒരു പ്രത്യേകതകൊണ്ട് ഞാൻ പതിവിലേറെ മെല്ലെ ആയിരുന്നു നടന്നിരുന്നത്.
"***********....നിൽക്ക്........" അപ്രതീക്ഷിതമായിട്ടായിരുന്നു അവളുടെ പിറകിൽ നിന്നുള്ള വിളി. അവൾ ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ഓടി അവളുടെ അടുത്തേക്ക് ചെന്നു.

"നീ വെറുതെ ഒരു time pass  നു ആയിരുന്നോ ഇങ്ങനെ ഒരു റിലേഷൻ തുടങ്ങിയതു?"
That was totally unexpected. 
"why such a question?"
"ഇത്രയും പറഞ്ഞിട്ടും നീ ഒട്ടും bothered  അല്ല എന്നു തോന്നി... I do doubt your sincerity" അവൾ ഇത്രയും പറഞ്ഞിട്ട് കമ്പാർട്ട്മെന്റിന്റെ ഉള്ളിലേക്ക് പോയി. വാതിലിനടുത്ത് നിന്നിരുന്ന മറ്റ് ആന്റിമാർ എന്നെ രൂക്ഷമായി നോക്കി. ' ഒരു പെണ്ണിനെ ഒരു വഴിക്കാക്കിയിട്ട് നിൽക്കുന്നതു കണ്ടില്ലേ,  തെണ്ടി !' എന്ന ഒരു ഭാഷ ആ നോട്ടത്തിലുണ്ടായിരുന്നു. ട്രെയിൻ അപ്പോഴേക്കും നീങ്ങി തുടങ്ങിയിരുന്നു.
 "WTF"  എന്ന മുഖഭാവത്തോടെ ഞാൻ ട്രെയിൻ പോയികഴിയുന്നതു വരെ അവിടെ തന്നെ നിന്നു.




 

തുടർന്നു  വായിക്കാ ഇവിടെ ക്ലിക്ക് ചെയ്യുക


Comments

  1. This comment has been removed by the author.

    ReplyDelete
  2. വർഷങ്ങൾക്ക് മുൻപത്തേ സംഗതികൾ എന്റെ മനസ്സിലേക്കുമോടിയെത്തി..

    എഴുത്തിന്റെ തീവ്രത കുറയുന്നു. I feel,your feeling on her getting narrowed!

    ReplyDelete
  3. ആദ്യം നോക്കിയപ്പോ എന്റെ കമന്റ് റിപ്പീറ്റായിരിക്കുന്നത് കണ്ടു, ഒരെണ്ണം ഡിലീറ്റിയപ്പോൾ എല്ലാം പോയി :( ഇനി എനിക്ക് വയ്യ റ്റൈപ്പാൻ :(

    ReplyDelete
  4. Full credits goes to my laziness for that. No, a share goes to someone else too

    ഓമന പോയാ ഓൾടെ ഉമ്മ.. ഹല്ല പിന്നെ.
    ദേവദാസിന്റേം താടിമുടിവിഷാദമാനസമൈ...മൈ.. മൈനകളും ഇന്നില്ലേയില്ല :)

    Good.

    ReplyDelete
    Replies
    1. അവൾ ഇപ്പോൾ മറ്റൊരാളുടെ ഭാര്യയായി സമാധാന ജീവിതം നയിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അപ്പോൾ പിന്നെ ഏറെകാലം ഒരു നിരാശകാമുകനായി തുടരുന്നതിൽ എന്തർഥം? പിന്നെ, ഒരിക്കൽ പ്രണയിച്ചാൽ പിന്നെ പ്രണയിക്കാതിരിക്കാൻ ആവില്ലെന്നാണ് എന്റെ പക്ഷം.

      Delete
  5. This comment has been removed by the author.

    ReplyDelete
  6. ഡൈനാമിക്ക് വ്യൂ പക്കാ കൂറയാണ് കേട്ടോ. select another theame pls. comment കാണിക്കുന്നില്ല, ചിലത് ഒന്നിലേറെത്തവണ കാണിക്കണു, ഹും പൊല്ലാപ്പ്. ഇങ്ങിനാണേൽ ഞാങ്കളിക്കുന്നില്ല :(

    ReplyDelete
    Replies
    1. ഡൈനമിക്ക് വ്യൂ-ൽ കണ്ടന്റ് നെ മാത്രമേ ഹൈലൈറ്റ് ചെയ്യുന്നുള്ളൂ. ബാക്ക്ഗ്രൗണ്ടിനും ടെമ്പ്ലേറ്റിനുമൊന്നും അമിത പ്രാധാന്യം നൽകുന്നില്ല. ഈ ഒരു വസ്തുത പരിഗണിച്ചാണ് ഡൈനാമിക്ക് വ്യൂ തിരഞ്ഞെടുത്തത്. ഈ ഡിസൈൻ സംബന്ധിയായ കാര്യങ്ങളിൽ ഒന്നും ഞാൻ അത്ര അഗ്രകണ്യൻ അല്ല. അതുകൊണ്ട് ക്ഷമിക്കുക, സഹകരിക്കുക.

      Delete
  7. എന്ത് വായിച്ചുവെന്ന്????? ഏതോ ഒരു അനുശോചനപോസ്റ്റിലും പിന്നെ ഏതോ ഒരാളെ ബ്ലോഗിൽ മിസ്സായകാര്യം പറഞ്ഞ പോസ്റ്റിനു അടിയിലും കണ്ടല്ലോ ഇതേ ആശംസ.. ഹഹ്.... സുഹൃത്തേ പരസ്യം പതിക്കുന്നതിൽ കുറ്റമൊന്നുമില്ല, പക്ഷേ അറ്റ്ലീസ്റ്റ് പോസ്റ്റിന്റെ തലക്കെട്ടെങ്കിലും വായിച്ചിട്ട് കമന്റുന്നതല്ലേ ശരി??! അതാണ് ശരി. അല്ലാതെ ചെയ്യുന്നത് എഴുത്തുകാരനെ അവഹേളിക്കുന്നതിനു തുല്യമാണ്.

    ReplyDelete
  8. So it was in the year 2007 !!

    ReplyDelete
    Replies
    1. Specifics ഒഴിവാക്കി എഴുതണം എന്നായിരുന്നു എന്റെ ഒരു ഉദ്ദേശം.(except for the page from my diary). തോൽപ്പിച്ചു കളഞ്ഞല്ലോ Mr. kake..!!!

      Delete
  9. @Kannan
    Thanks for replying on my behalf.:)

    ReplyDelete
  10. at first i felt a chetan bhagat touch in ur writing but later it seemed to be so honest and sincere.hays off to ur blunt yet simple way of writing. do write more :) gud luck.

    ReplyDelete

Post a Comment

Popular posts from this blog

വീണ്ടു വിചാരങ്ങൾ -- തുടര്‍ച്ച.

പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും

ഓർമ്മകൾ അഗ്നിക്കിരയാക്കപ്പെടുമ്പോൾ...