പ്രണയോപഹാരങ്ങള്‍
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആദ്യ കൂടിക്കാഴ്ച്ച വന്‍ വിജയമായിത്തീര്‍ന്നതോടെ മാസത്തില്‍ ഒരിയ്ക്കലെങ്കിലും നേരില്‍ കാണാം എന്ന തീരുമാനത്തിലെത്താന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ആലോചിയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു.മിനിമമം മാസത്തില്‍ ഒരിയ്ക്കലെങ്കിലും അവള്‍ വീട്ടില്‍ വരാറുണ്ടായിരുന്നു എന്നതു കൊണ്ടാണ് അടുത്തടുത്ത് കൂടിക്കാഴ്ചകള്‍ തമ്മിലുള്ള ഇന്റര്‍വെല്‍ ഒരു മാസം ആക്കേണ്ടി വന്നത്.ഇനിയിപ്പോ എല്ലാ മാസവും അവള്‍ വരുന്നുവെങ്കിലും കൂടിക്കാഴ്ചകള്‍ക്കുള്ള പ്രോബബിലിറ്റി മറ്റു പല ഫാക്ടറുകളിലും ഇന്‍വാരിയബിളി ഡിപന്‍ഡെന്റ് ആയിരുന്നു.എനിയ്ക്ക് വീട്ടില്‍ നിന്നും മുങ്ങാനുള്ള സൗകര്യം,അവളുടെ കൂട്ടുകാരികളുടെ ‘ശല്യം’ എന്നിവയായിരുന്നു പ്രധാന ഫാക്ടറുകള്‍.ഒരു സൗഹൃദത്തിനപ്പുറത്തേയ്ക്ക് ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഉണ്ടെന്ന് മറ്റാരും അറിയരുതെന്ന് ഒരു പരിധി വരെ ഞങ്ങള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.അതു കൊണ്ട് തന്നെ അവള്‍ നാട്ടിലേയ്ക്ക് വരുമ്പോള്‍ കൂടെ അവളുടെ ഫ്രണ്ട്സ് ആരെങ്കിലും ഉണ്ടെങ്കില്‍ പലപ്പോഴും കൂടിക്കാഴ്ചകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.പല പ്രണയങ്ങളും തുടങ്ങുന്നത് തീവണ്ടിയില്‍ നിന്നാണ്.അതു പോലെ തന്നെ പല പ്രണയങ്ങളും ഒടുങ്ങുന്നതും തീവണ്ടിയുടെ അടിയിലാണ്.എന്റെ കാര്യത്തില്‍,പ്രണയത്തിന്റെ വളര്‍ച്ചയിലായിരുന്നു തീവണ്ടിയുടെയും റെയില്‍ വേ സ്റ്റേഷന്റെയും പങ്ക്.ട്രെയിന്‍ യാത്രകളെ പൊതുവെ വെറുത്തിരുന്ന ഞാന്‍ എന്റെ അഭിപ്രായം മാറ്റി എഴുതി തുടങ്ങി.ഷൊര്‍ണൂരിലെ പ്ലാറ്റ് ഫോമില്‍ ഇരുന്നു കത്തി വെയ്ക്കുന്നതും,കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നതും,ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ എണ്ണുന്നതുമെല്ലാം ഞങ്ങള്‍ രണ്ടു പേരും ഒരേ പോലെ ആസ്വദിച്ചു..
ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും പുരോഗമിച്ച് ഞങ്ങളുടെ റിലേഷന്‍ നേരിട്ടുള്ള കൂടിക്കാഴ്ചകളില്‍ എത്തിയപ്പോള്‍ പ്രണയത്തില്‍ പുതിയ ഒരു ഫാക്ടര്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു-ഗിഫ്റ്റുകള്‍(Gifts).ഉപഹാരം എന്നു മലയാളത്തില്‍ പറയുന്നതിനേക്കാള്‍ ഉചിതം ഗിഫ്റ്റ് എന്നു പറയുന്നതാണെന്ന് തോന്നുന്നു കാരണം, ഉപഹാരം എന്നു പറയുമ്പോള്‍ അതു വല്ലാതെ ഔപചാരികമായിപ്പോകുന്നു.ഗിഫ്റ്റ് എന്നു പറയുന്നത്ര മാധുര്യം തീര്‍ച്ചയായും ഉപഹാരം എന്നു പറയുമ്പോള്‍ ഇല്ല.അതു വരെയുള്ള എന്റെ ജീവിതത്തില്‍ ഗിഫ്റ്റുകള്‍ വളരെ ഇന്‍സിഗ്നിഫിക്കന്റ് ആയ സാധനങ്ങള്‍ ആയിരുന്നു.അധികമൊന്നും ഗിഫ്റ്റുകള്‍ കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നതു തന്നെയായിരുന്നു ഈ ഇന്‍സിഗ്നിഫിക്കന്‍സിന്റെ കാരണം.സ്കൂളില്‍ ആയിരുന്ന സമയത്ത വെക്കേഷന്‍ ഫ്രണ്ട് എന്ന ഒരു ഉഡായിപ്പ് ഏര്‍പ്പാട് പിന്തുടര്‍ന്നു പോന്നിരുന്നു.പെണ്‍കുട്ടികളുടെ രഹസ്യ ആരാധകന്മാര്‍ക്ക് തങ്ങളുടെ ആരാധനാപാത്രങ്ങളെ ഇംപ്രസ്സ് ചെയ്യുന്നതിനു വേണ്ടിയുള്ള ഒരു തറ വേല എന്നതായിരുന്നു പ്രസ്തുത ഏര്‍പ്പാടിനെ പറ്റി എന്റെ കാഴ്ചപ്പാട്.മറ്റുള്ളവരെ കളിയാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം ആയിട്ടായിരുന്നു മജോരിറ്റി സഹപാഠികളും ഈ ഏര്‍പ്പാടിനെ കണ്ടിരുന്നത്.ഒരു വിധം എല്ലായ്പ്പോഴും ഈ കളിയാക്കലിന്റെ രക്തസാക്ഷി ആകാറുണ്ടെന്ന കാരണത്താല്‍ വെക്കേഷന്‍ ഫ്രണ്ട് എന്ന ഏര്‍പ്പാടിനോട് എനിയ്ക്ക് വല്യ മമത ഉണ്ടായിരുന്നില്ല.അതിന്റെ ഒരു സൈഡ് എഫക്ട് എന്നവണ്ണം ഗിഫ്റ്റ് കൊടുക്കല്‍ വാങ്ങലിലും ഞാന്‍ വല്യ താല്പര്യം കാണിച്ചിരുന്നില്ല. ആഗോളവല്‍ക്കരണത്തിന്റെ ഫലങ്ങള്‍ വ്യക്തി ബന്ധങ്ങളില്‍ എന്നൊക്കെ പറഞ്ഞ് എന്റെ സ്റ്റാന്‍ഡ് ഞാന്‍ ന്യായീകരിക്കാറും ഉണ്ടായിരുന്നു.
അങ്ങനെ ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ചക്കായി ഷൊര്‍ണൂരിലേക്കുള്ള ട്രെയിനില്‍ ഇരിയ്ക്കുമ്പോള്‍ ദാ ഫോണ്‍ ബെല്ലടിയ്ക്കുന്നു.സ്വസ്ഥമായുള്ള സംഗീതാസ്വാദനം തടസ്സപ്പെട്ടതിന്റെ ഇറിട്ടേഷനോടെ ഞാന്‍ ഫോണ്‍ എടുത്തു നോക്കി. പാത്തുമ്മയാണ്. നേരിട്ട് കാണാം എന്നുറപ്പിച്ചാല്‍ പിന്നെ ഫോണ്‍ കോളുകള്‍ കഴിയുന്നതു ഒഴിവാക്കുക എന്നതാണ് ഞങ്ങളുടെ ഒരു പതിവ്.Face to Face പറയാവുന്ന കാര്യങ്ങള്‍ ഫോണിലൂടെ പറഞ്ഞ എന്തിനു വെറുതെ രസം കളയണം എന്നതായിരുന്നു ആ പതിവിന്റെ ലോജിക്ക്. ഇവള്‍ക്കിതെന്തു പറ്റി എന്ന ആത്മഗതത്തോടെ ഞാന്‍ ഫോണ്‍ അറ്റെന്‍ഡ് ചെയ്തു.
“എന്താ പാത്തൂ.....?” ഒരു ചോദ്യത്തോടെ ഞാന്‍ തുടങ്ങി.
"ഒന്നൂല്ല..നീ എനിയ്ക്ക് എന്തു ഗിഫ്റ്റാ തരുന്നതു..?”
“ഗിഫ്റ്റോ...?” അവളുടെ ചോദ്യത്തെപറ്റി യാതൊരു ക്ലൂവും ഇല്ലാത്തതുകൊണ്ട് ഞാന്‍ ചോദിച്ചു.
"നീയെന്താ ആദ്യായിട്ട് കേള്‍ക്വാണോ ഗിഫ്റ്റ് എന്ന വാക്ക്..ലവേര്‍സ് തമ്മില്‍ ഗിഫ്റ്റ് കൊടുക്കുന്ന ഏര്‍പ്പാടിനെ പറ്റിയൊന്നും ഇന്റുട്ടിയ്ക്ക് അറിയൂലെ..?"
"അയ്യേ..അത്രയ്ക്ക് പൈങ്കിളി ആണോ നമ്മള്‍ടെ റിലേഷന്‍..?“എന്തോ എനിക്കപ്പോള്‍ അങ്ങനെ ചോദിയ്ക്കാനാണ് തോന്നിയത്.
"ആരാ പറഞ്ഞത് ഗിഫ്റ്റ് കൊടുക്കുന്നതും വാങ്ങുന്നതുമൊക്കെ പൈങ്കിളി ഏര്‍പ്പാടാണെന്ന്..?You are grossly mistaken..ഏതായാലും നമ്മള്‍ക്ക് ഇതിനെ പറ്റി നേരിട്ട് സംസാരിയ്ക്കാം..I'm just 30 mins away from you..bye..tc"
"bye..tc.." ഫോണ്‍ സംഭാഷണം അവിടെ അവസാനിച്ചു.
അന്നത്തെ ദിവസം അവള്‍ എത്തിയപ്പോഴേയ്ക്കും ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു.ചാറ്റല്‍ മഴ,ആദ്യമായി ഞങ്ങള്‍ തമ്മില്‍ സംസാരിച്ച ദിവസത്തിന്റെ ഓര്‍മ്മകള്‍ മനസ്സിലേക്കെത്തുന്നതിന് ഒരു നിമിത്തമായി.മുന്‍പത്തെ പോലെ തന്നെ,ഞങ്ങള്‍ തമ്മില്‍ കണ്ട ആ നിമിഷം മുതല്‍ ഞങ്ങള്‍ രണ്ടു പേരും മാത്രമുള്ള ഒരു ലോകത്തിലേയ്ക്ക് എത്തി ചേര്‍ന്ന പോലെ ആയി.Nothing else bothered us but just we two.
തടുത്തു നിര്‍ത്താനാവത്തത്ര വേഗത്തില്‍ സമയം കടന്നു പോയി.തിരിച്ചു പോരുന്നതിനു വേണ്ടി ട്രെയിനില്‍ കയറിയപ്പോള്‍ മാത്രമാണ് വീണ്ടും ഞങ്ങള്‍ real-world-ലേയ്ക്ക് തിരിച്ചെത്തിയത്. ട്രെയിനില്‍ കയറി ഇരുന്നതിനു ശേഷം അവള്‍ ബാഗില്‍ നിന്നും ഒരു പെട്ടി എടുത്ത് എന്റെ കയ്യില്‍ തന്നു.എന്നിട്ട് പറഞ്ഞു.
"This is my gift for you..don't open it now..നിനക്ക് ഇങ്ങനത്തെ കാര്യങ്ങളെ പറ്റി യാതൊരു ബോധവും ഇല്ലെങ്കിലും,എനിയ്ക്ക് ബോധമുണ്ട്.”
എന്തോ എനിയ്ക്ക് അവള്‍ പറഞ്ഞത് ഇഷ്ടായില്ല.ആ ഇഷ്ടക്കേട് മറച്ചു വെയ്ക്കാതെ തന്നെ ഞാന്‍ പറഞ്ഞു
"ഗിഫ്റ്റുകള്‍ക്ക് വേണ്ടിയാണോ പാത്തൂ നമ്മള്‍ ഇഷ്ടപ്പെട്ടത്..?ഒരിയ്ക്കലും അങ്ങനെ അല്ലെന്നാണ് എന്റെ വിശ്വാസം.നമ്മള്‍ക്കിടയില്‍ ഗിഫ്റ്റുകള്‍കൊക്കെ ഇത്രയ്ക്ക് പ്രസക്തി ഉണ്ടോ ? ”
ഇതു കേട്ടതും അവളുടെ മുഖഭാവം ആകെ മാറി.ഒരു സെക്കന്‍ഡ് ന്റെ പത്തിലൊന്ന് സമയം കൊണ്ട് ഹാപ്പി മോഡില്‍ നിന്നും പരിഭവം മോഡിലേയ്ക്ക് അതു മാറി.ഈ ട്രാന്‍സിഷന്റെ ഒരു സ്റ്റാന്‍ഡാര്‍ഡ് എഫക്റ്റ് എന്നവണ്ണം മുഖം അല്പം വീര്‍പ്പിയ്ക്കുകയും,ചുണ്ട് ഇടത്തേയ്ക്കൊന്നു കോട്ടുകയും ചെയ്തു.
"I wanted to cherish all these memories for ever..അതിനു വേണ്ടിയാ ഞാന്‍ നിന്നോട് ഗിഫ്റ്റ് കൊണ്ടുവരാന്‍ പറഞ്ഞത്.ഓരോ യാത്രയും ഒരു കാലത്തും മറക്കാതിരിക്കാന്‍ വേണ്ടി ഓരോ ഗിഫ്റ്റുകള്‍..ഞാന്‍ വിചാരിച്ചു നിനക്കും ഈ ഒരു ഐഡിയ ഇഷ്ടാകും എന്ന്..വേണ്ടെങ്കില്‍ തിരിച്ചു തന്നേയ്ക്ക്..”
"അയ്യടാ..അപ്പോഴേയ്ക്ക് പിണങ്ങിയോ സ്വീറ്റ് ഹാര്‍ട്ട്...I was mistaken..I'm sorry..didn't think about this dimension of gifts.."
അതെ,സത്യമാണ്.ഗിഫ്റ്റുകളെ പറ്റി ആ നിമിഷം വരെ എന്റെ കാഴ്ചപ്പാട് തികച്ചും സങ്കുചിതം ആയിരുന്നു.ഒരു ഗിഫ്റ്റിന്റെ മൂല്യം അത് ആരു തന്നു,എപ്പോള്‍ തന്നു എന്നതില്‍ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത് അല്ലാതെ MRP യില്‍ അല്ല.അവ വെറുതെ കാഴ്ചയ്ക്ക് വെക്കാനുള്ളതല്ല മറിച്ച് ഓര്‍മ്മകള്‍ക്കും ഓര്‍മ്മപ്പെടുത്തലുകള്‍ക്കും വേണ്ടിയുള്ളതാണ്. അവള്‍ തന്ന ആ സമ്മാനം എന്താണെന്ന് അപ്പോള്‍ തന്നെ തുറന്നു നോക്കണമെന്നുണ്ടായിരുന്നു പക്ഷെ അവളുടെ സ്നേഹപൂര്‍വ്വമുള്ള വിലക്കുകള്‍ ലംഘിയ്ക്കാന്‍ എനിയ്ക്കായില്ല. അന്നത്തെ ദിവസം ടറ്റാ ബൈ ബൈ പറഞ്ഞു പിരിയുമ്പോള്‍ അവള്‍ പറഞ്ഞു,”ഞാന്‍ ഒന്നര മണിയ്ക്കൂര്‍ കഴിഞ്ഞു വിളിയ്ക്കാം അപ്പോള്‍ ഗിഫിറ്റിനെ പറ്റിയുള്ള അഭിപ്രായം പറയണം..”
“ഒന്നര മണിയ്ക്കൂര്‍ എന്തിനാ..ഞാന്‍ ഇപ്പോള്‍ തന്നെ അഭിപ്രായം പറയാം...”
“വീട്ടില്‍ എത്തുന്നതിനു മുന്‍പെങ്ങാനും അതു തുറന്നു നോക്കിയാല്‍.....ല്‍.....”കണ്ണുരുട്ടി കാട്ടി കൊണ്ടായിരുന്നു അവള്‍ ഇത്രയും പറഞ്ഞത്.
"agreed...bye bye.."ഇത്രയും പറഞ്ഞ് ഞങ്ങള്‍ വിട ചൊല്ലി.
തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലുടനീളം ഞാന്‍ അവള്‍ തന്ന ഗിഫ്റ്റ് എന്തായിരിക്കും എന്നാലോചിക്കുകയായിരുന്നു.ആ ഒരു curiosity യുടെ പുറത്തായിരിക്കണം സാധാരണ വീട്ടിലെത്താന്‍ 40 മിനിട്ട് എടുക്കുന്ന ഞാന്‍ അന്ന് 30 മിനിട്ട് കൊണ്ട് തന്നെ വീട്ടിലെത്തി.വീട്ടിലെത്തിയ ഉടന്‍ തന്നെ അവള്‍ തന്ന സമ്മാനപ്പൊതി തുറക്കാനുള്ള ശ്രമം ആരംഭിച്ചു.പുറമെ ഉള്ള ഫാന്‍സി കവറിങ്ങ് പൊളിച്ചു കളഞ്ഞപ്പോള്‍ chackson puttu maker ന്റെ ഒരു ബോക്സ്.ഇതു കണ്ടു കൊണ്ട് വന്ന അമ്മ ഉടന്‍ തന്നെ ഒരു കമന്റ് പാസ്സാക്കി.
“എന്റെ മകന്‍ ഞാന്‍ മനസ്സില്‍ കണ്ടാല്‍ അതു മാനത്തു കാണും.പുട്ട്കുറ്റിയുടെ ചില്ല് പോയതില്‍ പിന്നെ ഞാന്‍ എന്നും വിചാരിയ്ക്കും ഒരു പുട്ട് മെയ്ക്കര്‍ വാങ്ങണം എന്ന്..എത്ര ആയെടാ...?”
മറുപടിയായി രൂക്ഷമായ ഒരു നോട്ടം മാത്രം നല്‍കികൊണ്ട് ഞാന്‍ എല്ലാം ഏറ്റിക്കൊണ്ട് എന്റെ റൂമിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു..ഇനിയിപ്പോള്‍ അവള്‍ പുട്ടുമെയ്ക്കര്‍ തന്നെ ആയിരിക്കുമോ തന്നത് എന്ന ഒരു പേടിയോടെയാണ് ഞാന്‍ ആ ബോക്സ് തുറന്നത്.To my great relief,it wasn't a puttu-maker, rather it was a beautiful sculpture.പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഉണ്ടാക്കിയ ശ്രീ കൃഷ്ണന്റെയും രാധയുടെയും നീല നിറത്തില്‍ തിളങ്ങുന്ന ഒരു പ്രതിമ.ഒരു 5 മിനിട്ട് നേരത്തേയ്ക്കെങ്കിലും ഞാന്‍ ആ പ്രതിമയെ തന്നെ നോക്കി നിന്നു.ഓരോ തവണ ആ പ്രതിമയെ നോക്കുമ്പോഴും അവളുടെ ചിരിയ്ക്കുന്ന മുഖമായിരുന്നു എന്റെ കണ്‍ മുന്നില്‍ തെളിഞ്ഞിരുന്നത്. പ്രതിമയിലേക്ക് നോക്കികൊണ്ട് തന്നെ ഞാന്‍ ഫോണ്‍ എടുത്ത് അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു..
“ഹലോ പാാാാാത്തൂൂൂൂൂ....”അവള്‍ ഫോണ്‍ അറ്റെന്‍ഡ് ചെയ്ത ആ മൊമെന്റില്‍ തന്നെ ഞാന്‍ പറഞ്ഞു.
"എന്താ ഇത്ര പഞ്ചാര.?ഗിഫ്റ്റ് എങ്ങനെയുണ്ട്? “
“First of all,I liked it very muchh...lovvv you dear...secondly I was surprised to see such a gift from a muslim girl like you...."
"forget the religious part..കൃഷ്ണന്റെയും രാധയുടെയും പ്രണയം എന്ന ഒരൊറ്റ കണ്‍സെപ്റ്റ് വെച്ചാ ഞാന്‍ അതു തിരഞ്ഞെടുത്തത്..എനി പറ,ഇതു പൈങ്കിളി ഏര്‍പാടാണെന്ന് ഇപ്പോഴും തോന്നുന്നുണ്ടോ..?”
"ഒരിയ്ക്കലും ഇല്ല മൈ ഡിയര്‍..ഞാന്‍ പറഞ്ഞതെല്ലാം ഞാന്‍ തിരിച്ചെടുത്തിരിയ്ക്കുന്നു...every time I look at that gift,I see you in it..."
"അപ്പോള്‍ അടുത്ത പ്രാവശ്യം എനിയ്ക്കെന്തു തരും?...”
“അതു ഒരു സര്‍പ്രൈസ് ആയി നില്‍ക്കട്ടെ..താങ്ക്യൂ...”
ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച ആ നിമിഷം മുതല്‍ അവള്‍ക്കെന്തു ഗിഫ്റ്റ് തിരിച്ചു നല്‍കും എന്നതിനെ പറ്റി ആയിരുന്നു എന്റെ ചിന്തകള്‍ എല്ലാം.
...to be continued...(ഇത്രയും എഴുതിയപ്പോഴേയ്ക്കും അലസതയും ഓര്‍മ്മകള്‍ ഇളക്കിവിട്ട മനോവിഷമവും(?) എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു)

അടുത്ത ഭാഗം വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചിന്തിച്ചുകൊണ്ടിരുന്നോ, പ്രേമിക്കാന്‍ പോയാല്‍ ഇങ്ങനിരിക്കും!!
ReplyDeleteentha mashe ithra late aayath
ReplyDeletealpam gap vannallo
@Subiraj
ReplyDeleteഇതൊക്കെ പ്രണയത്തിന്റെ കുഞ്ഞു കുഞ്ഞു സൈഡ് ഇഫക്റ്റുകള്‍ മാത്രമല്ലേ..
@кυѕяυтнι
എന്ത് ഒരു regular വായനക്കാരനോ...ഇനിക്കിങ്ങി ചത്താലും വേണ്ടീല..
ജോലി തിരക്കുകള്‍,പിന്നെ എന്നെ വളരെ വേദനിപ്പിക്കുന്ന ഓര്‍മ്മകളാണിവയെല്ലാം..so ...
കൃഷ്ണന്റെയും രാധയുടെയും പ്രണയം നല്ല കണ്‍സെപ്റ്റ്.അടിപൊളി ഗിഫ്റ്റ്
ReplyDeleteFBല്‍ വെച്ചു കണ്ടപ്പോള്‍ തന്നെ ഒരു നിരാശാ കാമുകന്‍ ആണെന്ന് മനസ്സിലായിരുന്നു..വളരെ അപ്രതീക്ഷിതമായാണ് ബ്ലോഗ് കണ്ടത്..
ReplyDeleteവളരെ നന്നായിട്ടുണ്ട്. ഒറ്റയിരിപ്പില്‍ തന്നെ ഇതുവരെയുള്ളത് മുഴുവനും തീര്‍ത്തു.. പിന്നെ, exaggeration ഇല്ലായ്മമയും നാടകീയതയുടെ കുറവുമാണ് ഏറ്റവും വലിയ attraction ആയി എനിക്ക് തോന്നിയത്. പറയുന്ന രീതിയും ഒരുപാടിഷ്ടമായി. ശരിക്കും ഒരു വിഷ്വല്‍ കിട്ടുന്നുണ്ട്. വായിക്കുക എന്നതിനേക്കാള്‍ കാണുന്നത് പോലെയാണ് അനുഭവപ്പെട്ടത്..
പിന്നേയ്.. മറക്കണ്ട..Crystal കാണാന്‍ പാത്തുവും ബാക്കി വായിക്കാന്‍ ഞങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നു..