Posts

Showing posts from November, 2010

പ്രണയാതുരമായ ഒരു തീവണ്ടിയാത്രയുടെ അന്ത്യം-പ്രണയം-7

ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കാര്യങ്ങള്‍ സംഭവിയ്ക്കുന്നത് എത്രത്തോളം യാദൃശ്ചികമായിട്ടാണെങ്കിലും അത് ഒരു വലിയ പ്ലാനിന്റെ ഭാഗമായിട്ടാണെന്നാണ് ഞാനെപ്പോഴും വിശ്വസിയ്ക്കുന്നത്.ഒരു പക്ഷെ വിധി അല്ലെങ്കില്‍ ദൈവത്തിന്റെ പ്ലാന്‍ ആയിരിക്കണം.അങ്ങനെ അല്ലായിരുന്നെങ്കില്‍ പാത്തുമ്മയുമായി ഇങ്ങനെ ഒരു ബന്ധം ഉണ്ടാകാനും,ഒരുമിച്ച് ഇത്രയും മനോഹരമായ ഒരു യാത്ര നടത്താനിടയാതിനും ഒക്കെ എന്തു വിശദീകരണമാണ് നല്‍കാനാകുക?ആ യാത്ര വീണ്ടും നീണ്ടു പോകട്ടെ എന്ന ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അല്‍പം പോലും വിലകല്‍പ്പിക്കാതെ ട്രെയിന്‍ അതിനാലാവുന്ന വേഗത്തില്‍ ഓടിക്കൊണ്ടിരുന്നു.സംസാരത്തിനിടയില്‍ പലപ്പോഴും അവളുടെ മുടി പാറി എന്റെ മുഖത്തുരുമ്മുന്നുണ്ടായിരുന്നു.ജീവിതത്തില്‍ ആന്നാദ്യമായിട്ട് ഞാനതിഷ്ടപെട്ടു.മുന്‍പെല്ലായ്പ്പോഴും, മറ്റു സഹയാത്രികകളില്‍ നിന്നുള്ള  സമാന അനുഭവങ്ങള്‍ എന്നെ വല്ലാതെ ഇറിട്ടേറ്റ് ചെയ്യാറായിരുന്നു പതിവ് പക്ഷെ ജീവിതത്തില്‍ ആ

പ്രണയാതുരമായ ഒരു തീവണ്ടിയാത്ര-പ്രണയം 6

Image
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക                           നേരിട്ട് ഒരു പ്രാവശ്യം പോലും കാണാതെ,നേരിട്ട് ഒരു പ്രാവശ്യം പോലും കൂടെ ചിലവഴിക്കാതെ ഫോണ്‍ കോളുകളിലൂടെയും മള്‍ട്ടിമീഡിയ മെസേജുകളിലൂടെയും ഞങ്ങളുടെ പ്രണയം ആറു മാസത്തെ ഇനിഷ്യല്‍ വാലിഡിറ്റി തികച്ചു.കഴിഞ്ഞു പോയ ആ ആറു മാസങ്ങളും മുന്‍പൊരിയ്ക്കലും അനുഭവപ്പെട്ടില്ലാത്തത്ര വേഗത്തില്‍ കടന്നു പോയതു പോലെ തോന്നി.ആ ആറു മാസംകൊണ്ട്,  അതിനിടയില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച മറ്റെല്ലാ കാര്യങ്ങളെയും അപ്രസക്തമാക്കും വിധം പ്രണയം ഞങ്ങളില്‍ ഡോമിനന്‍സ് നേടിക്കഴിഞ്ഞിരുന്നു.പ്രണയത്തിന്റെ മാജിക്കല്‍ ഇഫക്ട് ആയിരിയ്ക്കുണം എല്ലാ ചിന്തകളിലും, പ്രവര്‍ത്തികളിലും ഒരു പോസിറ്റിവ് എനര്‍ജി നിറഞ്ഞു തുളുമ്പി.മനസ്സില്‍ പ്രണയം തോന്നിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം ഓവര്‍ എക്സൈറ്റഡ് ആകുമത്രെ.!                      കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പുരോഗമിയ്ക്കുമ്പോള്‍ തന്നെ ഇടയ്ക്കെങ്കിലും ഈ ഒരു ബന്ധത്തിന്റെ അവസാ

പ്രണയം 5-പിണക്കവും ലൗ ലെറ്ററും പിന്നെ MMS-ഉം

           ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക         ഔദ്യോഗികമായി പ്രണയത്തിലായതോടെ ജീവിതത്തില്‍ പിന്നേയും കുറേ മാറ്റങ്ങളള്‍ വന്നു.അതു വരെ 'നീ,ഞാന്‍' എന്നിങ്ങനെ രണ്ടു പേരെയും വേര്‍ തിരിച്ചു   കണ്ടിരുന്നതു മാറ്റി, 'ഞങ്ങള്‍' എന്നു ചിന്തിച്ചു തുടങ്ങി.ഇരു മെയ്യും ഒരു മനസ്സും എന്നു പറയുന്നത് കേവലം ഒരു ആലങ്കാരിക പ്രയോഗം അല്ലെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും നല്ല പോലെ മനസ്സിലായിത്തുടങ്ങി.ജീവിതത്തിലെ ഏറ്റവും മനോഹരമായ മാനസ്സികാവസ്ഥകളില്‍ ഒന്നാണ് പ്രണയം എന്നതില്‍  അന്നും  ഇന്നും  ഞങ്ങള്‍ക്ക് യാതൊരു  ഒരു സന്ദേഹവും ഇല്ല.ഒരു പക്ഷെ അതുകൊണ്ടായിരിക്കണം ഇങ്ങനെ ഒരു ബന്ധം നേരിടാന്‍ സാധ്യത ഉള്ള വെല്ലുവിളികള്‍ ഒന്നും ഞങ്ങളെ ഭയപ്പെടുത്തിയില്ല.പ്രണയം, സമാന്തരമായി ചിന്തിച്ചുകൊണ്ടിരുന്ന ഞങ്ങളെ കൂട്ടി മുട്ടിക്കുകയും അതു വഴി ഒരേ രീതിയില്‍, ഒന്നായി ചിന്തിയ്ക്കുന്നതിനു വഴിയൊരുക്കുകയും ചെയ്തു. അതു ഞങ്ങളുടെ ജീവിതത്തിന് അതു വരെ ഇല്ലാത്ത

പ്രണയം 4:സാക്ഷാത്കാരം

       ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ  ക്ലിക്ക് ചെയ്യുക        മനസ്സില്‍ ഒരു ആശയം ഉദിച്ചു കഴിഞ്ഞാല്‍ പിന്നതു മറ്റെല്ലാ ചിന്തകളെക്കാളും വളര്‍ന്നു വലുതാകാന്‍ അധിക നേരം ഒന്നും വേണ്ട.ചില ആശയങ്ങള്‍ പാരാസൈറ്റുകളെ പോലെ, മനസ്സിലെ മറ്റെല്ലാ ചിന്തളെയും കാര്‍ന്ന് തിന്ന് മനസ്സില്‍ സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിയ്ക്കും.എത്ര തന്നെ ശ്രമിച്ചാലും അവയെ മാറ്റി നിര്‍ത്താന്‍ ആകില്ല.എന്റെ മനസ്സില്‍ അത്തരം ഒരു ആശയത്തിന്റെ വിത്തു പാകിയിട്ടാണ് പാത്തുമ്മ ആ ആഴ്ച വീട്ടില്‍ പോയത്.അവളുടെ വാക്കുകളെ ഞാന്‍ പല തരത്തിലും അനലൈസ് ചെയ്തു നോക്കി.കൂടുതല്‍ കണ്‍ഫ്യൂഷന്‍ സൃഷ്ടിച്ചതല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് ഒരു മെച്ചവും ഉണ്ടായില്ല.വീട്ടില്‍ പോയാല്‍ പിന്നെ ഫോണ്‍ വിളിക്കരുതെന്നുള്ള അവളുടെ കര്‍ശന നിര്‍ദ്ദേശം കാരണം തല്‍ക്കാലത്തേയ്ക്ക് കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലായിരുന്നു .സമയം കടന്നു പോകുന്നതിനനുസരിച്ച് ഈ കണ്‍ഫ്യൂഷന്‍ ഇരട്ടിച്ചു കൊണ്ടേയിരുന്നു.കണ്‍ഫ്യൂഷന്‍

പ്രണയം 3:സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേയ്ക്കുള്ള ദൂരം

         ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക  രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അവളുടെ ഫോണ്‍ കോള്‍ കേവലം ഇരുപതു മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ളതായിരുന്നു പക്ഷെ ആ ഇരുപതു മിനിട്ട് ഞങ്ങളുടെ ഇരുപതു വര്‍ഷത്തെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്താന്‍ കെല്‍പ്പുള്ളതായിരുന്നു.ഒരേ പോലെ സമാനതകളും വ്യത്യസ്തതകളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും ജീവിതങ്ങള്‍ .രണ്ടു പേരും വ്യത്യസ്ത മതസ്ഥര്‍,ഒരാള്‍ എഞ്ചിനീയറിങ്ങിനു പഠിയ്ക്കുന്നു മറ്റേയാള്‍ മെഡിസിനു പഠിയ്ക്കുന്നു,അവള്‍ തികഞ്ഞ ഒരു വിശ്വാസി  ഞാനാകട്ടെ ഒരു ആഗ്നോസ്റ്റിക്ക് ചിന്താഗതിക്കാരന്‍.വ്യത്യസ്ത ധ്രുവങ്ങള്‍ ആകര്‍ഷിക്കും എന്നതിനാലാവണം ഞങ്ങള്‍ വളരെ പെട്ടെന്ന്  തന്നെ അടുത്തു. അടുത്തു കഴിഞ്ഞതിനു ശേഷമായിരുന്നു ഞങ്ങള്‍ക്കിടയിലെ സമാനതകളെ കൂടുതലായി മനസ്സിലാക്കിയത്.അവ രണ്ടു പേര്‍ക്കും ഇടയിലെ വ്യത്യസ്തതകളെക്കാള്‍ വളരെയേറെ  ഉണ്ടായിരുന്നതു കൊണ്ടുതന്നെ ഞങ്ങളുടെ  സൗഹൃദത്തെ അവ വീണ്ടൂം ദൃഡപ്

പ്രണയം 2

ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .  തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക്  ചെയ്യുക ഭൂതകാലത്തേയ്ക്ക് ഉള്ള തിരിച്ചു പോക്ക് തുടരുകയാണ്. വിധിവൈപരീത്യം എന്നൊക്കെ പറയുന്നതാവണം,മെഡിക്കൽ എന്ട്രൻസ് കോച്ചിങ്ങിനു പോയ ഞാൻ തരക്കേടില്ലാത്ത റാങ്ക് കിട്ടിയിട്ടും എഞ്ചിനീയറിങ്ങിനു ചേർന്നതു.ആറു വർഷം ഹോസ്റ്റലിൽ നിന്നതിന്റെ ഹാങ്ങ് ഓവർ മാറ്റാൻ വേണ്ടിയെന്നവണ്ണം വീട്ടിൽ നിന്നും എന്നും കോളെജിൽ പോയി വരാൻ തക്കമുള്ള ഒരു ഗവണ്മെന്റ് കോളെജിൽ തന്നെ ആയിരുന്നു ചേർന്നതു. ഹോസ്റ്റലിൽ നിൽക്കേണ്ട എന്നു തീരുമാനിയ്ക്കാൻ ഉള്ള പ്രധാന കാരണം,എനിയ്ക്ക് എന്നെ തന്നെ വിശ്വാസം ഇല്ല എന്നതായിരുന്നു. കയ്യിൽ ഒരു ഏ ടി എം കാർഡും പരിധിയില്ലാത്ത സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ ഞാൻ കാണിച്ച്  കൂട്ടാനിടയുള്ള തരികിടകളെ പറ്റി എനിയ്ക്ക് തന്നെ ഒരു അന്തവും ഇല്ലായിരുന്നു.എന്നും വീട്ടിൽ പോകുകയാണെങ്കിൽ ജീവിതത്തിനു കൂറെ കൂടിയൊക്കെ ഒരു നിയന്ത്രണം ഉണ്ടാകും എന്ന (തെറ്റി)ധാരണയിൽ അങ്ങനെ ഒരു ഡേ സ്കോളര്‍ ആയി ഞാൻ എന്റെ കോളെജ് ജീവിതം ആരംഭിച്ചു.കൃത്യമാ

പ്രണയം

അവളെ ആദ്യമായി പരിചയപ്പെടുമ്പോള്‍  ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാകും എന്ന്  ഞാന്‍ ഒരിയ്ക്കലും കരുതിയിരുന്നില്ല  . Entrance coaching ക്ലാസ്സില്‍ വച്ച് പലതവണ കണ്ടിട്ടുണ്ടെങ്കിലും അങ്ങോട്ട്‌ ചെന്ന് പരിചയപ്പെടുവാന്‍ ഞാന്‍ മിനക്കെട്ടിരുന്നില്ല.കാരണം, ക്ലാസ്സ്‌ തുടങ്ങി കഷ്ടിച് ഒരാഴ്ചയേ ആയിട്ടുണ്ടായിരുന്നുവെങ്കിലും, അവള്‍ എന്നെ ഒരു competitive spirit ഓടു കൂടി ആയിരുന്നു കണ്ടിരുന്നത്‌ .ഒരു entrance coaching class നെ സംബന്ധിച്ച് അത് അനിവാര്യം ആയിരുന്നു അത് കൊണ്ട് തന്നെ ഞാനും അവളെ അങ്ങനെ കാണാന്‍ ശ്രമിച്ചു .അങ്ങനെ ഇരിയ്ക്കെ ഒരു ദിവസം, date കൃത്യമായി ഓര്‍മയില്ല,ക്ലാസ് കഴിഞ്ഞപ്പോഴേയ്ക്കും നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു.ജൂണ്‍ മാസം ആയതു കൊണ്ട് അത് ഒരു പുതിയകാര്യം ആയിരുന്നില്ല പക്ഷെ മടിയനായ ഞാന്‍ അന്നും കുട എടുത്തിട്ടുണ്ടായിരുന്നില്ല.മഴ അല്‍പ്പം കുറയുന്നത് വരെ ക്ലാസ്സില്‍ തന്നെ ഇരിയ്ക്കാം എന്നും കൂട്ടത്തില്‍ പഠനവും ആയിക്കോട്ടെ എന്ന് കരുതി library യില്‍ പോയി ഒരു പുസ്തകവും എടുത്തു ക്ലാസ്സില്‍ വന്നിരുന്നു. എന്റെ അതെ ചിന്താഗതിയോടെ അവള്‍ ഉള്‍പ്പെടെ മറ്റനേകം പേര്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നു.അല്‍പ്പം കഴിഞ്ഞപ