ഔപചാരികമായ പിരിയലിനു 6 മാസങ്ങള്‍ക്കു ശേഷം: ജോലിയ്ക്ക് ചേര്‍ന്ന് നാലു മാസത്തോളമെടുത്തിട്ടും എനിയ്ക്ക് നൈറ്റ് ഷിഫ്റ്റുകളുമായി പൊരുത്തപ്പെടാനായിരുന്നില്ല. ഉറക്കം എന്നത് ജീവിതത്തിലെ ഒരു അപ്രാപ്യമായ ഒരു ഭാഗ്യമാണെന്ന് ഒക്കെ തോന്നിത്തുടങ്ങിയ ഒരു കാലമായിരുന്നു അത്. രാവിലെ പതിനൊന്നു മണിയ്ക്ക് ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയാലും, പകല്‍ നേരത്തെ ചുറ്റി കറങ്ങലുകള്‍ ഒക്കെ കഴിഞ്ഞു എത്ര ശ്രമിച്ചാലും ഉറക്കം കിട്ടാത്ത ഒരു അവസ്ഥ. വളരെ വിരളമായി മാത്രം ഷിഫ്റ്റ് കഴിഞ്ഞു വന്നാല്‍ ഉടന്‍ തന്നെ തളര്‍ന്നുറങ്ങാറുണ്ടായിരുന്നു. അന്നു ഷിഫ്റ്റിനു ശേഷം ഒരു സിനിമയും കണ്ടു വന്നായിരുന്നു കിടന്നതു. ഉറക്കം ആരംഭിക്കുമ്പോള്‍ സമയം വൈകുന്നേരം നാലു മണി. കിടക്കാന്‍ വൈകിയാലെന്താ, പാതിരാ വരെ സമയമുണ്ടല്ലോ എന്ന സമാധാനത്തില്‍ ഞാന്‍ നിദ്രയെ പുല്കി. അധികം നേരം ആകുന്നതിനു മുന്‍പെ തന്നെ ഫോണിന്റെ നിലക്കാതെയുള്ള മൂളക്കം എന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി. ആദ്യത്തെ പ്രാവശ്യം പാതി ബോധത്തില്‍, വിളിക്കുന്നതാരാണെന്ന് പോലും നോക്കാതെ ഫോണിനെ സൈലന്റെ ആക്കി വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും, ഒരു മിനിറ്റിനുള്ളില്‍ തന...
Ith oru page alle ullloo..whr the remaining?
ReplyDeleteഡയറിയില്‍ എഴുതിയ കാര്യങ്ങള്‍ എന്നെ മാത്രം സംബന്ധിക്കുന്നവയല്ലാത്തതിനാല് ബാക്കി പ്രസിദ്ധീകരിക്കുന്നില്ല എന്നു വിചാരിച്ചു.Moreover,I don't want to create any threat to my anonymity:)
ReplyDelete:-) innum blogil vannu updates kandillaa..
ReplyDeleteenth cheyyam, i know yer feelings.. but,...
@കണ്ണന്
ReplyDeleteഒരെണ്ണം എഴുതി തുടങ്ങിയിട്ടുണ്ട്.ഇന്നോ നാളെയോ പോസ്റ്റും.Thanks for you interest.