പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പിണക്കങ്ങളും ഇണക്കങ്ങളും ഏതൊരു റിലേഷനിലും സർവ്വ സാധാരണമാണ്. പ്രണയത്തിന്റെ കാര്യത്തിലും അതു മറിച്ചല്ല. ഒരു പക്ഷെ പ്രണയത്തിന്റെ മാധുര്യം വർദ്ധിക്കുന്നതു ചെറിയ ചെറിയ ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും ആണ്. ഓരോ പിണക്കങ്ങളും നമ്മൾക്കിഷ്ടപ്പെട്ട് വ്യക്തിയ്ക്ക് നമ്മുടെ ജീവിതത്തിൽ ഉള്ള സ്വാധീനം നമുക്ക് മനസ്സിലാക്കി തരുന്നു. അതോടൊപ്പം തന്നെ പിണക്കങ്ങൾക്ക് ശേഷം ഉള്ള ഇണക്കം രണ്ട് വ്യക്തികളുടേയും ഇടയിലുള്ള ബന്ധത്തെ കൂടുതൽ ദൃഡമാക്കുകയും ചെയ്യുന്നു.
ഇത്രയും നേരം പറഞ്ഞത് തിയറി പാർട്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ തന്നെയും ഈ പിണക്കങ്ങൾ വല്ലാത്ത ഒരു ചൊറ തന്നെയാണ്. ലോകത്തുള്ള ഏതു പ്രശ്നത്തിനേയും belittle ചെയ്യാൻ സ്വന്തം പ്രണയിനിയുടെ പിണക്കത്തിനാകും എന്നാണ് എന്റെ അനുഭവം. ആ പിണക്കം മാറുന്നത് വരെ ലോകത്തുള്ള മറ്റെല്ലാ കാര്യങ്ങളും അപ്രസക്തമായി തോന്നും. പാത്തുമ്മ പിണങ്ങുകയാണെങ്കിൽ സാധാരണഗതിയിൽ അതറിയിച്ചു കൊണ്ട് ആദ്യമായി എനിക്കൊരു sms അയയ്ക്കും. ഒട്ടു മിക്കസമയവും ആ sms ന്റെ ഉള്ളടക്കം ഇങ്ങനെ ആയിരിക്കും.
"why the heck are'nt you attending my calls..:( njaan pinakkamaa...don't call me..:(:(:("
SMS ന്റെ ഉള്ളടക്കത്തിൽ ഏറ്റവും പ്രധാനമായി നോട്ട് ചെയ്യേണ്ടത് സ്മൈലികളുടെ എണ്ണമാണ്. അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്- പിണക്കത്തിന്റെ തീവ്രത സ്മൈലികളുടെ എണ്ണവുമായി ഒരു പാരബോളിക്ക് റിലേഷൻ വച്ച് പുലർത്തിയിരുന്നു. ചില അത്യപൂർവ്വ അവസരങ്ങളിൽ :( സ്മൈലിക്ക് പകരം :X സ്മൈലി ആയിരിക്കും അയക്കുക. അത് പിണക്കത്തിന്റെ ഇന്റൻസിറ്റി വളരെ കൂടുതലാണ് എന്നു സൂചിപ്പിക്കുന്നു. പെണ്ണുങ്ങളുടെ SMS ന്റെ ഒരു പ്രത്യേകത, സ്മൈലികളുടെ അതിപ്രസരമാണ്. സ്മൈലികൾ എന്ന കണ്ടു പിടുത്തത്തെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഒരു പക്ഷെ പെണ്ണുങ്ങൾ ആയിരിക്കും. പാത്തുമ്മയും സ്മൈലികളുടെ ഉപയോഗത്തിൽ വളരെ ധാരാളിത്തം കാണിക്കുന്ന ഗണത്തിൽ ആയിരുന്നു. SMS വായിച്ചപ്പോൾ തന്നെ പിണക്കങ്ങളുടെ കാരണവും വ്യക്തമായിട്ടുണ്ടായിരിക്കും എന്നു കരുതുന്നു.
പാത്തുമ്മയുടെ കോൾ attend ചെയ്യാതിരിക്കുക എന്നതായിരുന്നു 99 ശതമാനവും പിണക്കങ്ങൾക്ക് ഉള്ള കാരണം . പാത്തുമ്മയെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കുക എന്നത് അവളുടെ സ്വാതന്ത്രത്തിനു മേലുള്ള ഒരു കടന്നു കയറ്റമാകും എന്ന് ഞാൻ ശക്തമായി വിശ്വസിച്ചിരുന്നു. കൂടാതെ, അതൊരു തരത്തിൽ ഓവർ പൊസ്സസ്സിവ്നെസ്സ് ആണെന്ന അഭിപ്രായവും എനിക്കുണ്ടായിരുന്നു. അതു കൊണ്ട് തന്നെ പാത്തുമ്മ ഫ്രീ ആയിരിക്കുമ്പോൾ എന്നെ വിളിക്കും/ മിസ്സ്ഡ് കോൾ തരും, ഞാൻ കോൾ അറ്റെൻഡ് ചെയ്യും/തിരിച്ചു വിളിയ്ക്കും എന്നതായിരുന്നു പതിവ്. ഇതിനു പുറമെ sms കളും mms കളും കൂടി ഞങ്ങൾക്കിടയിലെ കണക്ഷനു പൂർണ്ണത നൽകി.ഞങ്ങൾക്കിടയിൽ ഫോൺകോളുകൾ എപ്പോഴും initiate ചെയ്തിരുന്നത് പാത്തുമ്മ ആയിരുന്നു. അതുകൊണ്ട് തന്നെ ഒന്നിലേറെ തവണ വിളിച്ചിട്ടും കോൾ അറ്റെൻഡ് ചെയ്യാതിരിക്കുന്നത് അവളെ വളരെയേറെ ചൊടിപ്പിച്ചിരുന്നു. ഫോൺ അറ്റെൻഡ് ചെയ്യാതിരിക്കുക എന്നത് ഞാൻ മനപൂർവ്വം ചെയ്യുന്ന ഒരു കാര്യം ഒന്നും അല്ലാ ട്ടോ. ഡ്രൈവ് ചെയ്യുന്ന സന്ദർഭങ്ങളിൽ ഫോൺ അറ്റെൻഡ് ചെയ്യാതിരിക്കുക എന്നത് ഞാൻ ഡ്രൈവിങ്ങ് പഠിച്ച കാലം തൊട്ടേ പിൻ തുടരുന്ന ഒരു ശീലം ആയിരുന്നു. രണ്ടു കൈയ്യും വെച്ച് ബൈക്ക് ഓടിച്ചിട്ട് തന്നെ ഒന്നിലേറെ തവണ ബൈക്കിൽ നിന്ന് വീണ ഞാൻ ഒരു കൈയ്യിൽ ഫോണും പിടിച്ച് ബൈക്ക് ഓടിച്ചാൽ വീഴും എന്ന കാര്യത്തിൽ എനിക്ക് വല്യ സംശയം ഒന്നും ഉണ്ടായിരുന്നില്ല. വേറെ എങ്ങനെ വണ്ടി ആക്സിഡന്റ് ആയാലും നാട്ടുകാരുടെയും വീട്ടുകാരുടെയും സിമ്പതി കിട്ടും പക്ഷെ ഫോൺ വിളിച്ചുകൊണ്ട് വണ്ടി ഓടിച്ച് ആക്സിഡന്റ് ആയാൽ സിമ്പതി കിട്ടില്ലെന്നു മാത്രമല്ല ചിലപ്പോൾ തല്ലും കിട്ടിയേക്കാം. അതു കൂടാതെ, വണ്ടിയിൽ വീഴുന്ന ഓരോ ചെറിയ പോറലുകളും എന്റെ ദേഹത്ത് കോറുന്നതിനേക്കാൾ എനിക്ക് വേദനയുളവാക്കിയിരുന്നു. ഈ ഒരു കാരണത്താൽ ഞാനോ വണ്ടിയോ, ഓടുന്ന സമയത്ത് വീണ് 'ഡാമേജ്' പറ്റാതിരിക്കാൻ ഞാൻ കഴിവതും ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഡ്രൈവ് ചെയ്യുന്ന സമയത്ത് ഫോൺ കോളുകളെ ബഹിഷ്കരിച്ചിരുന്നത്.ഇത്തരം ഒരു പോളിസി പാത്തുമ്മയുടെ പിണക്കം എന്ന ഒരു സൈഡ് എഫക്ടിനു കാരണമായി ഭവിച്ചതു സ്വാഭാവികം.
ഈ പിണക്കങ്ങളുടെ ഫ്രീക്വൻസി വല്ലതെ വർദ്ധിച്ചപ്പോൾ ഇതിനു ഒരു സൊലൂഷൻ കണ്ടെത്തേണ്ടത് അനിവാര്യമായിത്തീർന്നു. മറ്റൊന്നുമല്ല കാരണം, പിണക്കങ്ങൾ എന്റെ ഇമോഷണൽ ബാലൻസിനെ വല്ലാതെ താളം തെറ്റിക്കാറുണ്ടായിരുന്നു. പാത്തുമ്മ പിണങ്ങിയാൽ പിന്നെ ഫോൺ ഉപേക്ഷിച്ച മട്ടാണ്. എവിടെയെങ്കിലും ഒക്കെ സൈലന്റ് മോഡിലാക്കി ഇട്ട് പോകും. എത്ര തവണ വിളിച്ചാലും വിളിച്ച ഞാൻ ശശി ആകുകയല്ലാതെ ഒരു കാര്യവുമില്ല. ഒരു ആവറേജ് വച്ച് നോക്കുകയാണെങ്കിൽ മിനിമം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ പാത്തുമ്മ ഫോൺ അറ്റെൻഡ് ചെയ്യൂ. അങ്ങനെ ഒരു മണിക്കൂർ കഴിഞ്ഞു ഫോൺ എടുത്താലാണു യഥാർത്ഥ പരീക്ഷണം. പരാതികൾ, പരിഭവങ്ങൾ, ചിണുങ്ങൽ ചിലപ്പോൾ കരച്ചിലും(എന്റമ്മോ..!). ഇതൊക്കെ കേട്ട് കഴിയുമ്പോൾ തോന്നും, ബൈക്ക് നിർത്തി ഫോൺ അറ്റെൻഡ് ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്. ഇതിനോടനുബന്ധിച്ച് ഞാൻ നിരീക്ഷച്ച മറ്റൊരു കാര്യമുണ്ട്. ഈ ഫോൺ ഉപേക്ഷിച്ചു നിൽക്കുന്ന സമയത്ത് അവളുടെ ഫോണിൽ കിട്ടുന്ന മിസ്സ്ഡ് കോളുകളുടെ എണ്ണവും , ഫോൺ അറ്റെൻഡ് ചെയ്തതിനു ശേഷമുള്ള ചിണുങ്ങലിന്റെ ക്വാണ്ടിറ്റിയുമായി ഒരു inverse square അനുപാതം ഉണ്ടായിരുന്നു. അങ്ങനെ നൂറുകണക്കിന് മിസ്സ്ഡ് കോളുകൾ നൽകുന്നതു വഴി ഞാൻ പിണക്കങ്ങളുടെ ഇന്റൻസിറ്റി കുറയ്ക്കാറുണ്ടായിരുന്നു. ഈ പിണക്കങ്ങൾക്ക് ശ്വാശ്വതമായ ഒരു പരിഹാരം എന്ന് നിലയ്ക്കാണ് പാത്തുമ്മയ്ക്ക് എന്റെ ഫോണിൽ പ്രത്യേകം റിങ്ങ്ടോൺ assign ചെയ്യാൻ തുടങ്ങിയത്. ആ കാലത്തൊക്കെ ഞാൻ ഉപയോഗിച്ചിരുന്നത് ഒരു സ്മാർട്ട്ഫോൺ ആയിരുന്നെങ്കിൽ തന്നെയും ഓരോ കോണ്ടാക്റ്റിനും പ്രത്യേകം റിങ്ങ്ടോണുകൾ assign ചെയ്യുന്നത് ഒരു കൂതറ പരിപാടി ആയിട്ടായിരുന്നു ഞാൻ കരുതിയിരുന്നത്.
പാത്തുമ്മയ്ക്ക് പ്രത്യേകം റിങ്ങ് ടോൺ assign ചെയ്തതോടെ പാത്തുമ്മയുടെ കോളുകൾ മിസ്സ് ആകുന്നത് പാടെ ഇല്ലാതായി. ഏതു വഴിക്ക്, എത്ര തിരക്കിൽ പോകുകയാണെങ്കിലും പാത്തുമ്മയ്ക്ക് അസൈൻ ചെയ്ത റിങ്ങ് ടോൺ കേട്ടാൽ ഞാൻ വണ്ടി നിർത്തി ഫോണെടുക്കാൻ തുടങ്ങി കാരണം, ഒരു നിമിഷം പോലും അവളോട് പിണങ്ങിയിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഞങ്ങൾക്കിടയിലെ ഒരു നിമിഷത്തെപോലും പിണക്കം കാരണം നശിപ്പിച്ചു കളയരുത് എന്നെനിക്കുണ്ടായിരുന്നു. ഫോണിലെ ബിൽട്ട്-ഇൻ റിങ്ങ്ടോണുകൾ അല്ലാതൊരു പാട്ട് തന്നെയായിരുന്നു പലപ്പോഴും പാത്തുമ്മയ്ക്ക് വേണ്ടി മാറ്റി വച്ചിരുന്ന റിങ്ങ്ടോൺ(അത്രയും കാലം ഞാൻ ഉപയോഗിച്ചിരുന്ന ഫോണുകളിൽ എല്ലാം എന്റെ റിങ്ങ്ടോൺ നോക്കിയയുടെ default റിങ്ങ്ടോൺ ആയിരുന്നു. )ആദ്യകാലങ്ങളിൽ പാത്തുമ്മയ്ക്ക് വേണ്ടി മാറ്റി വച്ചിരുന്ന റിങ്ങ്ടോൺ, സമ്മർ ഇൻ ബത് ലഹേം എന്ന സിനിമയിലെ ‘എത്രയോ ജന്മമായി’ എന്ന പാട്ടായിരുന്നു. കാവ്യ ഭംഗി നോക്കിയാണോ ആ പാട്ട് തന്നെ അവൾക്കു വേണ്ടി മാറ്റിവച്ചത് എന്നു ചോദിച്ചാൽ എനിക്ക് വ്യക്തമായ ഒരു ഉത്തരം ഇല്ല. എന്നെ സംബന്ധിച്ച് എത്ര കേട്ടാലും മടുപ്പുളവാക്കാത്ത ഒരു പാട്ട് ആയിരുന്നുവെന്നതായിരുന്നു പ്രസ്തുത പാട്ടിനെ ഞാൻ പാത്തുമ്മയ്ക്ക് റിങ്ങ്ടോൺ ആയി അസൈൻ ചെയ്യാനുള്ള ഒരു കാരണം. എപ്പോഴെല്ലാം എന്റെ ഫോൺ ‘എത്രയോ ജന്മമായ്’ എന്നു പാടിയോ അപ്പോഴെല്ലാം my heart would skip a beat.
വീട്ടിൽ എത്തിയാൽ പിന്നെ ഫോൺ എല്ലായ്പ്പോഴും കയ്യിൽ പിടിച്ചു നടക്കുന്ന ശീലം എനിക്കില്ല. ഫോൺ എന്റെ റൂമിൽ വച്ചിട്ട് അടുക്കളയിലും ടിവിയുടെ മുന്നിലും ഒക്കെ കറങ്ങി നടക്കുന്നതാണ് പതിവ്. ഈ ഒരു സ്വഭാവം കാരണം പാത്തുമ്മയ്ക്ക് പ്രത്യേകം റിങ്ങ് ടോൺ വച്ചത് മറ്റൊരു വിധത്തിൽ പാരയായി. ‘എത്രയോ ജന്മമായി’ എന്ന് എന്റെ ഫോൺ പാട്ടു പാടിയാൽ ഞാൻ ഫോൺ അറ്റെൻഡ് ചെയ്യാൻ കാണിക്കുന്ന ശുഷ്കാന്തിയും, പ്രസ്തുത കോളിന്റെ ‘അസാധാരണ’ ദൈർഘ്യവും എന്റെ മാതാശ്രീ ശ്രദ്ധിക്കാൻ തുടങ്ങി. മാതൃത്വത്തിനെ care എന്നതിനേക്കാളുപരി പെണ്ണുങ്ങളുടെ സ്വതസിദ്ദമായ curiosity ആയിരുന്നു മാതാശ്രീയുടെ ശ്രദ്ധയാകർഷിക്കാനുള്ള കാരണം. അതോട് കൂടി പലപ്പോഴും പാത്തുമ്മയുടെ കോൾ വരുമ്പോൾ മാതാശ്രീയുടെ വക സൈഡ് കമന്റുകൾ ലഭിക്കാനും തുടങ്ങി. ‘ജന്മങ്ങളായി നിന്നെ തിരയുന്ന ആരോ വിളിക്കുന്നുണ്ട്’ എന്നതു മുതൽ ‘ ഈ ചെക്കന് എന്തോ ചുറ്റിക്കളി ഉണ്ട്’ എന്നു വരെ കമന്റ് ആയി ലഭിയ്ക്കാൻ തുടങ്ങി. ഒന്നു ലൈനടിച്ചു തുടങ്ങിയപ്പോഴേക്ക് തന്നെ ആ ലൈൻ പൊട്ടാൻ തക്കവണ്ണം റിസ്ക് ഒന്നും എടുക്കാൻ എനിക്ക് യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് , എന്റെയും പാത്തുമ്മയുടെയും ഫോൺകോളുകളിലേക്ക് അമ്മയുടെ അനാവശ്യ ശ്രദ്ധ ക്ഷണിച്ചു വരുത്തുന്നത് ഏതു വിധേനയും തടയേണ്ടതുണ്ടായിരുന്നു. The solution was simple- change the ring tone assigned to പാത്തുമ്മ on a periodic basis.
നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് സ്വാഭാവികമായും നമ്മുടെ favorite പാട്ട് ആയിരിക്കുമല്ലോ റിങ്ങ് ടോണാക്കുക. ‘എത്രയോ ജന്മമായ്’ യുടെ ‘വാലിഡിറ്റി’ കഴിഞ്ഞപ്പോൾ അടുത്തതായി ഞാൻ തിരഞ്ഞെടുത്തത് ‘വെയിൽ’-ലെ ‘ഉരുകുതേ മരുകുതേ’ എന്ന പാട്ടായിരുന്നു. ശ്രേയാ ഘോഷാലിന്റെ മനോഹര ശബ്ദം ഓരോ പ്രാവശ്യം ഫോൺ റിങ്ങ് ചെയ്യുമ്പോഴും എന്നെ കുളിരണിയിച്ചു. അങ്ങനെ ഓരോ കാലത്തും അതാതു സമയത്തെ എന്റെ favorite പാട്ടുകൾ ഞാൻ അവളുടെ കോളുകൾക്ക് അസൈൻ ചെയ്തു. പാട്ടുകളുടെ ലിസ്റ്റ് വളരെ വലുതായതിനാൽ എല്ലാ പാട്ടുകളെ പറ്റിയും എഴുതുന്നില്ല. ഞങ്ങൾ ഔപചാരികമായി break-up ആകുന്ന സമയത്ത് അവൾക്ക് അസൈൻ ചെയ്തിരുന്ന പാട്ട് – Tera hone laga( from the movie Ajab prem Ki Ghazab Kahani) ആയിരുന്നു. ഞങ്ങളുടെ പ്രണയത്തിനെ അവസാന ദിനങ്ങളിൽ അത്രയും റൊമാന്റിക്ക് ആയ ഒരു പാട്ട്!
പ്രണയം തകർന്നിട്ട് വർഷങ്ങളായെങ്കിലും, ആ പാട്ടുകൾ ഓരോന്നും ഇപ്പോൾ കേൾക്കുമ്പോഴും അവളുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നു.ആ നല്ല ദിവസങ്ങളുടെയും അവളുടെയും ഓർമ്മകൾ refresh ചെയ്യുന്നതിനോടൊപ്പം തന്നെ, നെഞ്ചിൽ വല്ലാത്ത ഒരു വിങ്ങൽ കൂടി അവ ബാക്കിയാകുന്നു. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നത് ഒരു ഭംഗിവാക്കാണോ എന്ന് ന്യായമായും ഞാൻ സംശയിക്കുന്നു. പ്രണയം നമ്മുടെ ജീവിതത്തിലെ ഓരോ കാര്യത്തിലും ഒരുപാട് ഓർമ്മകൾ കുത്തിനിറച്ചാണ് നമ്മളെ വിട്ട് പോകുന്നത്. ആ ഓർമ്മകൾ നമ്മളെ ചിലസമയത്ത് സന്തോഷിപ്പിക്കും, മറ്റു ചില സമയത്ത് നഷ്ടബോധത്തിന്റെ രൂപത്തിൽ നമ്മളെ വേദനിപ്പിക്കും. അങ്ങനെയുള്ള അവസരങ്ങളിൽ മറക്കാനുള്ള കഴിവ് ഒരനുഗ്രഹമായി തോന്നിയേക്കാം. കാലം മുറിവുകളെ ഉണക്കും എന്നത് ശരിയായിരിക്കാം പക്ഷെ മുറിപാടുകളെ എന്നെന്നേക്കുമായി ബാക്കി വെയ്ക്കുന്നു.
അടിക്കുറിപ്പ്: 2005-2007 കാലഘട്ടത്തിൽ Intelligent Computing CHIP(Ic Chip) എന്ന ഒരു കമ്പ്യൂട്ടർ മാഗസിൻ ഞാൻ വീട്ടിൽ വരുത്താറുണ്ടായിരുന്നു. ആ മാഗസിനിൽ ഒരു തവണ എഡിറ്റോറിയലിന്റെ തലക്കെട്ട് enteellamellamalle( എന്റെ എല്ലാമെല്ലാമല്ലേ) എന്നായിരുന്നു. രാജ്യമൊട്ടുക്ക് കവറേജ് ഉള്ള ഒരു മാഗസിൻ-ന്റെ എഡിറ്റോറിലിനു അങ്ങനെ ഒരു തലക്കെട്ട് ഒരു surprise ആയിരുന്നു. റിങ്ങ് ടോണുകളെ പറ്റിയും phone-etiquette നെ പറ്റിയും ആയിരുന്നു ആ എഡിറ്റോറിയൽ. ആ സമയത്ത് മാഗസിന്റെ എഡിറ്റർ മാർക്കോ ഡിസൂസ എന്ന ഒരു മലയാളി ആയിരുന്നു. അങ്ങേരുടെ ഗേൾഫ്രണ്ടിനു അദ്ദേഹം അസൈൻ ചെയ്തിരുന്ന് റിങ്ങ്ടോൺ ആയിരുന്നു മീശമാധവനിലെ എന്റെ എല്ലാമെല്ലാമല്ലേ എന്ന പാട്ട്. That explained the reason for the strange heading. The first line of that editorial was something like this
“Ente ellamellam alle” Every time my phone sung that song, my heart skipped a beat because I knew it was my sweet heart who was on the phone.
pathuvinte ormakal ippoyum undalle.......
ReplyDeleteJust love your writing!! Keep going man!!
ReplyDeleteപുറമേ ഒരു തുള്ളി കണ്ണു നീരു വരാതെ ഒരുപാട് ഞാൻ കരഞ്ഞു. പ്രിയ കൂട്ടുകാരാ your writing killing me....... നീ അനുഭവിക്കുന്ന വിരഹം, വിഷമം എന്നെ വല്ലാതെ സ്പർശിക്കുന്നു, ചില സമയങ്ങളിൽ നീ ഞാൻ ആണോ എന്ന് പോലും എനിക്ക് സംശയമാകുന്നു, അന്യനിലെപ്പൊലെ ഇതിനി ഡ്യുവൽ പേർസണാലിറ്റിയുടെ പ്രോഡക്റ്റ് വല്ലതും ആണോ? എന്റെ പ്രാർഥനകളിൽ നീ എപ്പോഴുമുണ്ട്, നിന്നെപ്പറ്റി ഓർക്കാത്ത ഒരു നിമിഷവുമില്ല. നിന്റെ പാത്തുമ്മ നിന്നെ വിട്ട് എങ്ങടും പോകില്ല, ഫിസിക്കലി അവൾ എത്ര അകന്നാലും, അവളുടെ സ്നേഹം, അവളുടെ സാമീപ്യം ഇത് നിനക്ക് മറ്റൊരു രൂപത്തിൽ തിരികെ കിട്ടും, കിട്ടട്ടെ..
ReplyDeleteനീ എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ട് കേട്ടോ.. :(
[NB: എഴുത്തിൽ, ഭാഷയിൽ ആ പഴയ ഊർജ്ജം അല്പം കുറവാണോ എന്നൊരു സംശയം!]
This comment has been removed by the author.
Deleteടാ..നന്നായിട്ടുണ്ട്...കാണാന്‍ അല്പം വൈകിയെങ്കിലും സംഗതി ഉഷാര്‍...
ReplyDeleteപക്ഷെ..ഇത് ഇനിയും കൂടുതല്‍ ആളുകളില്‍ എത്തണം എന്ന് തോന്നുന്നു..