വീണ്ടുവിചാരങ്ങള്‍

"If you want something very badly, set it free. If it comes back to you, it's yours forever. If it doesn't, it was never yours to begin with." 

ഈ ക്വോട്ട് ആരുടേതാണെന്ന് കൃത്യമായി എനിക്കറിയില്ല.ഞാന്‍ ആദ്യമായി ഇതു കേള്‍ക്കുന്നത് Indecent Proposal എന്ന സിനിമയിലാണ്.ഒരു പ്രാവിനെ സ്വതന്ത്ര്യമായി പറക്കാന്‍ വിടുന്നതിന്റെ ചിത്രം ആയിരുന്നു ഇതു കേട്ടപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നത്.ഡെമി മൂറിന്റെ മനോഹരമായ ശബ്ദത്തില്‍ ഈ വാചകങ്ങള്‍ കേള്‍ക്കുന്നതിനു വേണ്ടി മാത്രം ആ സിനിമയുടെ തുടക്കം ഞാന്‍ എത്രയോ തവണ ആവര്‍ത്തിച്ചു കണ്ടിട്ടുണ്ട്.പക്ഷെ,ഈ വാചകങ്ങളുടെ ആഴവും പരപ്പും ഇപ്പോഴും എനിക്ക് പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. ജീവിതത്തില്‍ ഈ വാചകങ്ങള്‍ എത്രത്തോളം പ്രാവര്‍ത്തികമാണെന്നതാണ് ഇപ്പോള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്.

Comments

  1. Ithentha oru anthom kunthom illaatha post?
    Kadhayude bakki expect cheythirinnittu..post vannappol..ithu oru mathiri desp aakki kalanju.

    ReplyDelete
  2. @nikhilroynr ഞാന്‍ ഈ ബ്ലോഗ് അപ്പ്ഡേറ്റ് ചെയ്തിട്ട് ഏതാണ്ട് രണ്ട് മാസത്തോളമായി.എന്നിട്ടും താങ്കള്‍ ഈ ബ്ലോഗ്ഗ് സന്ദര്‍ശിച്ചു എന്നത് എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത്/ആഹ്ലാദിപ്പിക്കുന്നത്. എഴുതി പാതി വഴിയില്‍ ഉപേക്ഷിച്ച അനേകം പോസ്റ്റുകള്‍ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ ഉണ്ട്.കഴിഞ്ഞ രണ്ടു മാസത്തിനിടെ സംഭവിച്ച മാറ്റങ്ങള്‍ എന്നെ ഈ സംരംഭം പാടെ ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കുകയുണ്ടായി. പക്ഷെ രണ്ടു മാസങ്ങള്‍ക്ക് ഇപ്പുറം ഞാന്‍ മനസ്സിലാക്കുന്നു-ഞാന്‍ ഇപ്പോഴും ഓര്‍മ്മകളുടെ തടവുകാരന്‍ തന്നെയാണ്.

    ആയതിനാല്‍ തുടര്‍ന്നും ബ്ലോഗ് അപ്ഡേറ്റ് ചെയ്യാനുള്ള സാധ്യതകള്‍ ഉണ്ട്..

    ReplyDelete
  3. കൂട്ടുകാരാ കഥയുടെ ബാക്കി പ്രതീക്ഷിച്ച് ഇന്നും തപ്പിപ്പിടിച്ചു വന്നു.. പക്ഷേ!!!
    #ലേബൽ: എനിക്ക് താങ്കളൂടെ മനസ്സ് കാണാൻ കഴിയുന്നുണ്ട്.. എല്ലാം നന്നായി വരട്ടെ.. ദൈവം അനുഗ്രഹിക്കും..!!

    ReplyDelete
  4. മലയാളം റ്റൈപ്പ് ചെയ്യാൻ കീ മാജിക്ക് എന്ന ഒരു സോഫ്റ്റ് വെയർ ഉണ്ട്, അതാകുമ്പോൾ സ്പീഡിൽ റ്റൈപ്പ് ചെയ്യാൻ കഴിയും...

    ReplyDelete
  5. എഴുത്തുകാരാ നീയെവിടെ?? കഥയുടെ ബാക്കി എവിടെ???? :-(

    ReplyDelete

Post a Comment

Popular posts from this blog

പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും

After effects of '96- The movie

വീണ്ടു വിചാരങ്ങൾ -- തുടര്‍ച്ച.