കണ്ണീരിന്റെ കൈപ്പ്
ശ്രദ്ധിയ്ക്കുക:ഇതു നേരത്തെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്‍. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക നാടകീയത നിറഞ്ഞ ടൈറ്റിൽ കണ്ടപ്പോൾ തന്നെ ഇതിന്റെ ഉള്ളടക്കത്തെ പറ്റി ഒരു മുൻ വിധി നിങ്ങൾക്കുള്ളിൽ രൂപപെട്ടിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ആ മുൻ വിധിയെ തെറ്റിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വളരെ നീണ്ട ഒരു പോസ്റ്റ് ആണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ ആരംഭശൂരത്വം എത്ര നേരത്തേക്ക് ഉണ്ടാകും എന്നെനിക്ക് ഉറപ്പൊന്നുമില്ല. നേരം കൊല്ലാൻ തൽക്കാലം വേറെ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ടാണ് ഇത്തരം ഒരുദ്യമം. എഴുതുന്ന ശൈലിയിൽ( not quality. I don't think there is such a thing. ) ഉള്ള മാറ്റം എന്നെത്തന്നെ അദ്ഭുതപ്പെടുത്തുന്നു. എനിക്ക് വേണ്ടി എഴുതുക എന്നതിൽ നിന്നും ആർക്കൊക്കെയോ വേണ്ടി എഴുതുക എന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു. അതൊരു പുരോഗതി ആണോ അധോഗതി ആണോ എന്നത് എനിക്കറിയില്ല. Venting out the frustrations. That was what exactly the intention of creating this blog. I have not yet reached the stage...