പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പിണക്കങ്ങളും ഇണക്കങ്ങളും ഏതൊരു റിലേഷനിലും സർവ്വ സാധാരണമാണ്. പ്രണയത്തിന്റെ കാര്യത്തിലും അതു മറിച്ചല്ല. ഒരു പക്ഷെ പ്രണയത്തിന്റെ മാധുര്യം വർദ്ധിക്കുന്നതു ചെറിയ ചെറിയ ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും ആണ്. ഓരോ പിണക്കങ്ങളും നമ്മൾക്കിഷ്ടപ്പെട്ട് വ്യക്തിയ്ക്ക് നമ്മുടെ ജീവിതത്തിൽ ഉള്ള സ്വാധീനം നമുക്ക് മനസ്സിലാക്കി തരുന്നു. അതോടൊപ്പം തന്നെ പിണക്കങ്ങൾക്ക് ശേഷം ഉള്ള ഇണക്കം രണ്ട് വ്യക്തികളുടേയും ഇടയിലുള്ള ബന്ധത്തെ കൂടുതൽ ദൃഡമാക്കുകയും ചെയ്യുന്നു. ഇത്രയും നേരം പറഞ്ഞത് തിയറി പാർട്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ തന്നെയും ഈ പിണക്കങ്ങൾ വല്ലാത്ത ഒരു ചൊറ തന്നെയാണ്. ലോകത്തുള്ള ഏതു പ്രശ്നത്തിനേയും belittle ചെയ്യാൻ സ്വന്തം പ്രണയിനിയുടെ പിണക്കത്തിനാകും എന്നാണ് എന്റെ അനുഭവം. ആ പിണക്കം മാറുന്നത് വരെ ലോകത്തുള്ള മറ്റെല്ലാ കാര്യങ്ങളും അപ്രസക്തമായി തോന്നും. പാത്തുമ്മ പിണങ്ങുകയാണെങ്കിൽ സാധാരണഗതിയി...