മിഞ്ചി മൈലാഞ്ചി കുപ്പിവള

ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വീട്ടിൽ പുതുതായി കാറു വാങ്ങിയതോടെ ഉണ്ടായ ഒരു പ്രധാന മാറ്റം, തീർത്ഥാടന യാത്രകളുടെ എണ്ണത്തിൽ ഉണ്ടായ കുതിച്ചു ചാട്ടമാണ്. ദീർഘദൂര യാത്രകൾ നടത്തുന്നതിന് കാറ് സൗകര്യപ്രദമായ ഒരു ഉപാധിയാണെന്നതായിരുന്നു ഇതിനുള്ള കാരണം. കൂടാതെ, പല അമ്പലങ്ങളിലും നട തുറക്കുന്നതിനു മുന്നെ തന്നെ എത്തി ചേരുന്നതിനും കാറ് വന്നതോടെ എളുപ്പം ആയി. ദൈവദർശനത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കുക എന്ന ചടങ്ങും ഇതോടെ ഒഴിവായി കിട്ടി(പ്രണയവും ഈ പറഞ്ഞ കാര്യങ്ങളും തമ്മിൽ എന്തു ബന്ധം എന്ന് ചിലരെങ്കിലും വിചാരിക്കുന്നുണ്ടായിരിക്കും. Wait..ഞാൻ കാര്യത്തിലേക്ക് കടക്കുന്നതേ ഉള്ളു). ഇനി എന്റെ വീട്ടിലെ 'ആത്മീയ' അന്തരീക്ഷത്തെ പറ്റി ചെറിയ ഒരു വിവരണം തരാം. ഞാൻ: atheist എന്നു സ്വയം വിശേഷിപ്പിക്കുന്നു. അമ്പല സന്ദർശനങ്ങളോടെ വലിയ താല്പര്യം ഇല്ല. ഇനിയിപ്പോൾ അമ്പലത്തിൽ...