പ്രണയോപഹാരങ്ങള്‍

ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആദ്യ കൂടിക്കാഴ്ച്ച വന്‍ വിജയമായിത്തീര്‍ന്നതോടെ മാസത്തില്‍ ഒരിയ്ക്കലെങ്കിലും നേരില്‍ കാണാം എന്ന തീരുമാനത്തിലെത്താന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ആലോചിയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു.മിനിമമം മാസത്തില്‍ ഒരിയ്ക്കലെങ്കിലും അവള്‍ വീട്ടില്‍ വരാറുണ്ടായിരുന്നു എന്നതു കൊണ്ടാണ് അടുത്തടുത്ത് കൂടിക്കാഴ്ചകള്‍ തമ്മിലുള്ള ഇന്റര്‍വെല്‍ ഒരു മാസം ആക്കേണ്ടി വന്നത്.ഇനിയിപ്പോ എല്ലാ മാസവും അവള്‍ വരുന്നുവെങ്കിലും കൂടിക്കാഴ്ചകള്‍ക്കുള്ള പ്രോബബിലിറ്റി മറ്റു പല ഫാക്ടറുകളിലും ഇന്‍വാരിയബിളി ഡിപന്‍ഡെന്റ് ആയിരുന്നു.എനിയ്ക്ക് വീട്ടില്‍ നിന്നും മുങ്ങാനുള്ള സൗകര്യം,അവളുടെ കൂട്ടുകാരികളുടെ ‘ശല്യം’ എന്നിവയായിരുന്നു പ്രധാന ഫാക്ടറുകള്‍.ഒരു സൗഹൃദത്തിനപ്പുറത്തേയ്ക്ക് ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഉണ്ടെന്ന് മറ്റാരും അറിയരുതെന്ന് ഒരു പരിധി വരെ ഞങ്ങള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.അതു കൊണ്ട് തന്നെ അവള്‍ നാട്ടിലേയ്ക്ക് വരുമ്പോള്‍ കൂടെ അവള...