വീണ്ടുവിചാരങ്ങൾ-2

"Do you still miss her......?"
അവൾ ഈ ചോദ്യം ചോദിച്ച ആ നിമിഷം എനിക്ക് സിഗരറ്റ് വലിയ്ക്കാൻ അനിയന്ത്രിതമായ ഒരു ത്വര ഉണ്ടായി. സമയം 1.30 am. ആ നേരത്ത് സിഗരറ്റ് എവിടെ കിട്ടാൻ?
ചോദ്യത്തിനു മറുപടി കിട്ടാത്തതിനാലാവണം, അവൾ ചോദ്യം ഒന്നുകൂടി rephrase ചെയ്ത് ആവർത്തിച്ചു.
"അവൾ മറ്റൊരാളുടെ കൂടെയാണ് ജീവിക്കുന്നത് എന്നോർത്ത് നീ വിഷമിയ്ക്കാറുണ്ടോ?"
ഞാൻ അപ്പോഴും സിഗരറ്റ് കിട്ടാനുള്ള സാധ്യതകളെ പറ്റി ആലോചിക്കുകയായിരുന്നു. മിനിമം 6 കിലോമീറ്റർ എങ്കിലും ദൂരെ പോയാലെ ആ സമയത്ത് തുറന്നു പ്രവർത്തിക്കുന്ന കടകൾ ഉണ്ടാകുകയുള്ളു.
"ഏയ്...നിനക്ക് വിഷമായോ..ഞാൻ വെറുതെ ചോദിച്ചതാ...I'm sorry..I shouldn't have asked you that"
ചോദ്യം ഇംഗ്ലീഷിലും മലയാളത്തിലും ആവർത്തിച്ചിട്ടും മറുപടി ഒന്നും കിട്ടാത്തതിനാലോ അതോ പെട്ടെന്നുണ്ടായ ഏതോ തിരിച്ചറിവിനാലോ അവൾ പറഞ്ഞു.
അപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല.സഹമുറിയൻ വാങ്ങിയ സിഗരറ്റ് വല്ലതും ബാക്കിയുണ്ടോ എന്നു തിരയുന്ന തിരക്കിലായിരുന്നു ഞാൻ.
"ഏയ്...അപ്പോഴെക്കും ഡെസ്പ് ആയോ...എന്തെങ്കിലും ഒന്നു പറ ഡിയർ.." അവൾ വീണ്ടും പറഞ്ഞു. ഈ പ്രാവശ്യം അവളുടെ ശബ്ദം അവളുടെ ചോദ്യങ്ങളെകുറിച്ചുള്ള ഖേദം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
അവളെ ബേജാറാക്കാൻ യാതൊരു ഉദ്ദേശവും ഇല്ലാത്തതുകൊണ്ട് ഞാൻ മറുപടി കൊടുത്തു.
" Its okay. നീയല്ലെ ചോദിച്ചതു, നിനക്കതിനുള്ള അവകാശവും അധികാരവും ഉണ്ട്. So, don't be bothered.  ഞാൻ എന്തൊക്കെയോ ആലോചിച്ച് പോയി. അതാ മൗനം; അല്ലാതെ ഡെസ്പ് ആയതോണ്ടല്ല."
I was lying. I was desperate. ആ സമയം എന്റെ സങ്കടത്തിനു കാരണം അവളുടെ ചോദ്യങ്ങൾ ആയിരുന്നില്ല. മറിച്ച്, ആ സമയത്ത് ഒരു സിഗരറ്റ് കിട്ടാൻ യാതൊരു സാധ്യതയുമില്ലല്ലോ എന്നോർത്തായിരുന്നു.ഫോൺ സംഭാഷണം 10-15 മിനുട്ട് കൂടി നീണ്ടു നിന്നു. സമയം ഏറെ കടന്നു പോയെങ്കിലും എന്റെ മനസ്സ് അവൾ ചോദിച്ച ആ ചോദ്യങ്ങളിൽ ഉടക്കി നിന്നു.
നട്ടപാതിരയ്ക്ക് അവളുടെ കോൾ അറ്റെൻഡ് ചെയ്തത് എന്തുകൊണ്ടും തെറ്റായ ഒരു നീക്കമായിരുന്നുവെന്ന് എനിക്ക് അല്പ നേരം കൊണ്ട് മനസ്സിലായി. അവൾ തുടക്കമിട്ട ചിന്തകൾ എന്റെ മനസ്സിൽ കടന്നു പോകുന്ന ഓരോ മിനുട്ടിനനുസരിച്ചും ഇരട്ടിച്ചു കൊണ്ടിരുന്നു. ആ ചിന്തകളെ ഡയല്യൂട്ട് ചെയ്യാൻ സിഗരറ്റിന്റെ അനിവാര്യത കൂടുതൽ കൂടുതൽ അനുഭവപ്പെട്ടു തുടങ്ങി.

ചാറ്റൽ മഴയെ അവഗണിച്ച് ഞാൻ സിഗരറ്റ് വാങ്ങാനായി ഇറങ്ങിത്തിരിച്ചു. ചാറ്റൽ മഴയും കൊണ്ടുള്ള ബൈക്ക് യാത്ര. തണുപ്പ് കൊണ്ട് ഞാൻ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. മഴയുടെ തണുപ്പ് എന്റെ മനസ്സിനെയും ചെറുതായി തണൂപ്പിക്കുന്നുണ്ടായിരുന്നു. മഴ നനഞ്ഞുള്ള ബൈക്ക് സവാരികളെ ഞാൻ എല്ലായ്പ്പോഴും ഇഷ്ടപെട്ടിരുന്നു. ബൈക്ക് സാവധാനം ഓടിച്ചുകൊണ്ട് ഞാൻ അരമണിക്കൂർ മുൻപു നടന്ന സംഭാഷണത്തെ analyze  ചെയ്യാൻ തുടങ്ങി. After all, I'm an analyst.:)

THE ANALYSIS
അവൾ
അവളും ഞാനും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചാൽ, അവൾ എന്റെ cousin ആണെന്ന് ഏറ്റവും സിമ്പിൾ ആയി പറയാം. അവൾ എന്റെ cousin മാത്രം ആണോ എന്നു ചോദിച്ചാൽ,  I really don't have a clear cut answer for that. ചെറുപ്പത്തിലെ കളിക്കൂട്ടുകാരി, വളർന്നു വന്നപ്പോൾ നല്ല ഒരു സുഹൃത്ത്. ഈയിടെ ആയി ഞാൻ ഏറ്റവും കൂടുതൽ emotionally dependent ആയി മാറുന്നത് അവളുടെ അടുത്ത് മാത്രമാണ്. എന്റെ ജീവിതത്തിൽ അവൾക്ക് അറിയാത്ത കാര്യങ്ങൾ വളരെ ചുരുക്കം. എന്നെക്കാളും രണ്ട് വയസ്സിനു ഇളയതാണെങ്കിലും, എന്നെക്കാളും ഒരു 5 വയസ്സിന്റെയെങ്കിലും പക്വത അവൾക്ക് അധികമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നട്ടപാതിരയ്ക്ക് അവൾ എന്തിനു വിളിച്ചു  എന്നു ചോദിച്ചാൽ, because she was equally sleepless as me. പഠനം, വായന എന്നിവയൊക്കെ തൽക്കാലത്തേയ്ക്ക് ഞങ്ങളുടെ സിലബസ്സിൽ ഇല്ലാത്തവ ആയതുകൊണ്ട് ഉറക്കത്തിലേക്ക് ഉള്ള ഏക എളുപ്പവഴി ഫോൺ കോളുകൾ മാത്രമായിരുന്നു. പല സന്ദർഭങ്ങളിലും, അത്തരം ഫോൺ കോളുകൾ ഞങ്ങളിൽ രണ്ടിലൊരാൾക്ക് ഉറക്കം കിട്ടുന്നതിനു സഹായകമായിട്ടുണ്ട്. ഞങ്ങൾ relatives ആയിരുന്നതുകൊണ്ട് തന്നെ, we talked about relatively boring topics. അതുകൊണ്ട് സംസാരത്തിനിടയിൽ രണ്ടിലൊരാൾ ഉറങ്ങിപ്പോകാനാള്ള ചാൻസ് വളരെ കൂടുതൽ ആയിരുന്നു. ആ ഒരു പ്രതീക്ഷയിൽ ആയിരുന്നു അന്നും ഞങ്ങൾ സംസാരം തുടങ്ങിയത്. കഥയിലെ ട്വിസ്റ്റ് എന്നവണ്ണം ആ ദിവസത്തെ ഫോൺകോൾ കാരണം എനിയ്ക്ക് ഉറക്കം നഷ്ടപ്പെടുകയാണുണ്ടായത്.


SHE/HER
"do you still miss her?"  എന്ന ചോദ്യത്തിൽ ഉദ്ദേശിച്ച her. അവൾ ആരെന്നു ചോദിച്ചാൽ, ഒരു കാലത്ത് അവൾ എന്റെ എല്ലാമെല്ലാം ആയിരുന്നു. എന്റെ ജീവിതത്തിന് അർത്ഥം നൽകിയത്, എന്റെ ജീവിതത്തിനു ഒരു ലക്ഷ്യം നൽകിയത്, എല്ലാം അവൾ ആയിരുന്നു. ഇന്നവൾ എന്റെ കൂടെ ഇല്ല. വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും അവളുടെ ഓർമ്മകൾ എന്നിൽ ഇന്നും നിലനിൽക്കുന്നു. അവളുടെ വേർപാട് എന്നിൽ അവശേഷിപ്പിച്ച മുറിവുകൾ ഉണങ്ങിയെങ്കിലും, ആ മുറിവുകൾ ബാക്കിയാക്കിയ മുറിപ്പാടുകൾ എക്കാലവും എന്നിൽ നിലനിൽക്കും.

ചോദ്യങ്ങൾ/ഉത്തരങ്ങൾ
"Do you still miss her......?"
അവളെ ഞാൻ മിസ്സ് ചെയ്യുന്നു പക്ഷെ ഏതെല്ലാം രീതിയിൽ എന്ന് എനിയ്ക്ക് കൃത്യമായി അറിയില്ല. അതുപോലെ തന്നെ എന്റെ നോർമൽ ലൈഫിൽ ഈ മിസ്സ് ചെയ്യലിനു കാര്യമായി പ്രസക്തിയും ഇല്ല. ഞാൻ എന്നെ ഏറ്റവും നന്നായി express ചെയ്തിരുന്നത് അവളുടെ അടുത്തായിരുന്നു. അവൾ തിരിച്ച് എന്നോടും അങ്ങനെ തന്നെയായിരുന്നു. അവൾ എന്റെ ജീവിതത്തിൽ നിന്നും പോയപ്പോൾ പരസ്പരം genuine ആയി express ചെയ്യാൻ ഞങ്ങൾ രണ്ടു പേർക്കും ആരും ഇല്ല എന്ന അവസ്ഥ ഉടലെടുത്തു. കാലം കുറെ കഴിഞ്ഞെങ്കിലും, എന്റെ കാര്യത്തിൽ ആ അവസ്ഥയ്ക്ക് ഇതേ വരെ മാറ്റം ഒന്നും തന്നെ ഉണ്ടായിട്ടില്ല. അവളുടെ കാര്യത്തിൽ എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എന്നെപ്പോലെ ഭൂതകാലത്തിനെ ഏടുകളിൽ കുടുങ്ങിക്കിടക്കുകയായിരിക്കില്ല അവൾ എന്ന് ഞാൻ പ്രത്യാശിക്കുന്നു. ജിഗ്സോ പസിലിലെ ഏതെങ്കിലും ഒരു piece നഷ്ടപ്പെട്ടാൽ, ആ piece നു പകരമായി മറ്റൊന്നു വെയ്ക്കാൻ പറ്റില്ലല്ലോ എന്നതു പോലെ,  അവൾ എന്റെ ജീവിതത്തിൽ അവശേഷിപ്പിച്ചു പോയ void ഉം ഒരിയ്ക്കലും fill ചെയ്യപ്പെടില്ല.


Soul mates എന്ന ആശയവുമായി വളരെയധികം യോജിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഒരു പക്ഷെ ഇതും ഒരു പൗലോ കൊയ് ലോ ഇൻഫ്ലുവൻസ് ആയി കണക്കാക്കാം. അദ്ദേഹത്തിന്റെ ബ്രിഡ എന്ന പുസ്തകം വായിച്ചിട്ടുള്ള ആർക്കായാലും അവരുടെ ജീവിതത്തിൽ ഒരു soul mate ന്റെ സാനിധ്യം അനുഭവപ്പെട്ടിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പുണ്ട്. എനിയ്ക്ക് ഒരു soul mate ഉണ്ടെങ്കിൽ അത് പാത്തുമ്മ ആണ്/ആയിരുന്നു(?). ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ അവളെ എക്കാലവും ഞാൻ മിസ്സ് ചെയ്യും. എന്റെ ജീവിതത്തിൽ സങ്കടത്തിലും സന്തോഷത്തിലും ഞാൻ അവളെ മിസ്സ് ചെയ്യുന്നു കാരണം അതൊന്നും അവളുമായി പങ്കു വെയ്ക്കാൻ എനിക്കാവില്ല. മനോഹരമായ കാഴ്ചകൾ, മനോഹരമായ സ്ഥലങ്ങൾ, എല്ലാം അവൾ എന്റെ ജീവിതത്തിൽ ഇല്ലെന്നത് എന്നെ ഓർമ്മപ്പെടുത്തുന്നു. If only she was with me, those things/places would have been much more beautiful.

ഇത്രയും അനലൈസ് ചെയ്തു കഴിഞപ്പോഴെയ്ക്കും ഞാൻ ഹൈവേയിൽ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. ഏതെങ്കിലും ഒരു തട്ട് കട തുറന്നിട്ടുണ്ടാവണേ എന്ന പ്രാർത്ഥനയോടെ ഞാൻ ബൈക്കിന്റെ വേഗത അല്പം കൂട്ടി. ചാറ്റൽ മഴ നിന്നിട്ടുണ്ടായിരുന്നെങ്കിലും തണുപ്പ് നേരത്തെക്കാൾ അസഹനീയമായി തോന്നി തുടങ്ങി. രണ്ട് കിലോമീറ്റർ കൂടി കറങ്ങേണ്ടി വന്നു ഒരു തട്ട് കട കണ്ടെത്താൻ. തട്ടു കടയുടെ മുന്നിൽ തന്നെ ഹൈവേ പട്രോളിങ്ങ് ടീം നിൽക്കുന്നുണ്ടായിരുന്നു. ഒരു വഴിപാടിനെന്നവണ്ണം അവർ വിളിച്ച് പേര്, ആഗമനോദ്ദേശം, വണ്ടിയുടെ പേപ്പേർസ് എന്നിവയെല്ലാം ചോദിക്കുകയും നോക്കുകയും ചെയ്തു. യാന്ത്രികമായ ഒരു indifference ഓടെ ഞാൻ അവരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി. എന്നെ സംബന്ധിച്ച് അപ്പോഴത്തെ ഏറ്റവും വല്യ പ്രശ്നം, പാത്തുമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു. തട്ടുകടയിൽ നിന്നും ഒരു ചായ ഓർഡർ ചെയ്ത് ഞാൻ ഒരു സിഗരറ്റിനു തീക്കൊളുത്തി.  Contrary to the statutory warning, I felt cigarette was the elixir of life.

Comments

  1. Maashe oru continuation illaaalo. prev post n this post evdokkeyo enthokkeyo oru missing.

    ReplyDelete
  2. priyappetta Lonely Heart.....
    eththan thamsichu poyi... (sorry ivide malayalam illa ipol).. anonymous paranjath pole continuity illallo.. anyway i can understand yer feelngs....

    ReplyDelete
  3. Evidokkeyo Enthokkeyo oru missing

    ReplyDelete
  4. aa photokku ozhicu bakki onninum pazhaya punchillallo da..

    ReplyDelete
  5. hi lonely heart.....mukalile commentsilparanjathu enikum thonni..pettannu avassanippikkal aano?

    ReplyDelete
  6. @കണ്ണന്‍ | Kannan
    വൈകിയാണെങ്കിലും ബ്ലോഗ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
    @INTIMATE STRANGER
    പെട്ടെന്ന് അവസാനിപ്പിക്കണം എന്നുണ്ട്. കാരണം, someone is deeply in love with me right now. So, I think it is better to forget all these.

    ReplyDelete

Post a Comment

Popular posts from this blog

പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും

After effects of '96- The movie

പ്രണയം 2